ആതുര സേവന രംഗത്തെ ആകുലത അകറ്റി ആയിര കണക്കോളം വരുന്ന അശരണർക്ക് ആശ്വാസത്തിന്റെ കൈ നീട്ടി കൊടുത്ത ജനനായകർ
ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് ഏറ്റവും മുന്തിയ പരിഗണന കൊടുത്ത മുഖ്യമന്ത്രിയായിരുന്നു ശ്രീ. ഉമ്മൻ ചാണ്ടി.
ഒരു പക്ഷെ ഭരണ തുടർച്ച ഉണ്ടായിരുന്നെങ്കിൽ കേരളത്തിലെ എല്ലാ ജില്ലകളിലും അത്യാധുനിക സൗകര്യങ്ങളോടെയുള്ള മെഡിക്കൽ കോളജുകൾ എന്ന അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമായിരുന്നു.
ഉമ്മൻ ചാണ്ടി ഭരിക്കാൻ കേറുമ്പോൾ കേരളത്തിൽ 5 ഗവ: മെഡിക്കൽ കോളേജ് ആണ് ഉള്ളത്.ആ ഭരണത്തിൽ പുതിയതായി 5 മെഡിക്കൽ കോളേജുകൾ തുടങ്ങി.
പിന്നെ പരിയാരവും ഏറ്റെടുത്തു.
ഭരണം കഴിയുമ്പോൾ 5-ൽ നിന്നും 11 ഗവ: മെഡിക്കൽ കോളേജുകൾ,ഡെൻ്റൽ കോളേജും.
1.42 ലക്ഷം രോഗികൾക്ക് 1200 കോടി രൂപ കാരുണ്യ പദ്ധതി വഴി കൊടുത്തു.
585 ഇനം മരുന്നുകൾ സൗജന്യമാക്കി.അതിനായി 1156 കോടി രൂപ ചിലവഴിച്ചു.
അതിൽ തന്നെ 69 ക്യാൻസർ മരുന്നുകൾ.
39 കാരുണ്യ ഫാർമസികൾ തുറന്നു.
42 ലക്ഷം കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തി.
കാൻസർ ചികിത്സ സൗജന്യമാക്കാൻ സുകൃതം പദ്ധതി തുടങ്ങി.
അതിനായി 117 കോടി .
സൗജന്യ പ്രസവ കാര്യങ്ങൾ ഒരുക്കി അതിനായി അമ്മയും കുഞ്ഞും പദ്ധതി.
അടൂരിലെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും, കോട്ടയം മെഡിക്കൽ കോളജിനും ജില്ലാ ആശുപത്രിക്കും പുതിയ കെട്ടിടങ്ങളും അത്യാധുനിക സൗകര്യങ്ങളൊരുക്കിയതും
ശ്രീ. ഉമ്മൻ ചാണ്ടിയുടെയും ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും നിശ്ചയദാർട്യമാണ്.
ഈ കൊറോണക്കാലത്ത് നാടിന്റെ നന്ദിപൂർവ്വമായ അഭിവാദ്യങ്ങൾ.
അഭിവാദ്യങ്ങൾ
റെജി പൂവത്തൂർ
ജനപക്ഷം



Comments