മറക്കില്ലൊരിക്കലും... ഏപ്രിൽ 27 ധീര രക്തസാക്ഷി കൃപേഷിന്റെ ജന്മദിനം.

അറുത്തു മാറ്റിയിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു .... 
ഒരു നാടിന്റെ സന്തോഷത്തെ എന്നന്നേക്കുമായി ഇല്ലാതാക്കിയിട്ട് ഒരു വർഷം കഴിഞ്ഞു...
സിപിഎം എന്ന നരഭോജി പാർട്ടിയുടെ അരുംകൊല രാഷ്ട്രീയത്തിന് ഇരകളായവർ....
വിശ്വസിക്കുന്ന പ്രസ്ഥാനത്തെ ജീവന് തുല്യം സ്നേഹിച്ച രണ്ടു പേർ...
കൂടെപ്പിറപ്പുകൾ....
ഒന്നിച്ചു കളിച്ചു വളർന്നവർ,
ഒരേ ആശയവുമായി മുന്നോട്ട് പോയവർ.. ഒടുവിൽ മരണത്തിന് പോലും വേർപിരിക്കാൻ പറ്റാതെ പോയ കളിക്കൂട്ടുകാർ...
ഇന്ത്യൻ നാഷണൽ കോൺഗ്രസിനു വേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച പ്രിയപെട്ടവരുടെ ഓർമ്മകൾ തുടിക്കുന്ന കേരളത്തിന്റെ മണ്ണിൽ, കൃപേഷ് -ജന്മദിനം ആചരിക്കുന്നു...
അന്വേഷണം സിബിഐക്ക് വിടാതിരിക്കാന്‍ സര്‍ക്കാര്‍ വാരിയെറിയുന്നത് ലക്ഷങ്ങള്‍

പെരിയ കേസ് സിബിഐക്ക് വിടാതിരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ അഭിഭാഷകന് മുടക്കിയത് 88 ലക്ഷം. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് സോളിസിറ്റര്‍ ജനറല്‍ ആയിരുന്നവരെയാണ് ലക്ഷങ്ങള്‍ മുടക്കി കേസ് വാദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന പെരിയയിലെ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊന്ന കേസിലാണ് അന്വേഷണം സിബിഐക്ക് വിടാതിരിക്കാന്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ വാരിയെറിയുന്നത്. സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് സോളിസിറ്റര്‍ ജനറലുമായിരുന്ന മനീന്ദര്‍ സിംഗാണ് എറണാകുളം ഹൈക്കോടതിയിലെത്തി കേസ് വാദിക്കുന്നത്. ഒരു സിറ്റിംഗിന് 20 ലക്ഷം രൂപയും സഹായിക്ക് ഒരു ലക്ഷവുമാണ് പ്രതിഫലം.
മനീന്ദര്‍ സിംഗ് ഇതിനകം മൂന്ന് തവണ എറണാകുളത്തെത്തി കേസ് വാദിച്ചു. നവംബര്‍ 4, 12, 16 തിയതികളിലാണ് അദ്ദേഹം കേസ് വാദിച്ചത്. നാലിന് കേസ് വാദിച്ചതിന് 21 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. 12, 16 തിയതികളില്‍ വാദിച്ചതിന് 40 ലക്ഷവും സഹായിക്ക് രണ്ട് ലക്ഷവും അനുവദിച്ചാണ് പുതിയ ഉത്തരവ്. മോദി സര്‍ക്കാരില്‍ സോളിസിറ്റര്‍ ജനറലായിരുന്ന രഞ്ജിത് കുമാറിനെയാണ് പെരിയ കേസില്‍ നിയമോപദേശത്തിന് സര്‍ക്കാര്‍ ആദ്യം നിയോഗിച്ചത്. 25 ലക്ഷം രൂപ പ്രതിഫലമായി നല്‍കിയിരുന്നു. അഭിഭാഷകരുടെ വിമാന യാത്രാക്കൂലി, താമസം, ഭക്ഷണം എന്നിവയുടെ ചെലവ് ഈ പ്രതിഫലത്തില്‍ പെടില്ല. കൃപേഷിനേയും ശരത് ലാലിനേയും ഫെബ്രുവരി 17 നാണ് വെട്ടിക്കൊന്നത്.
 കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.
മരിക്കാത്ത ഓർമ്മകൾക്കു മുന്നിൽ
സ്നേഹപ്പൂക്കൾ

ആദരവോടെ
പ്രണാമം

റജി പൂവത്തൂർ

Comments

Popular posts from this blog

ഒരു പണിയുമില്ലാത്ത തോമാച്ചന് ദിവസക്കൂലി 46731 രൂപാ.

എമ്പുരാന് ഒത്ത വില്ലൻ ! ആരാണ് ‌യഥാർഥ ബാബ ബജ്റംഗി

"വിവരണം ചുരുക്കത്തിൽ" ഒരാഴ്ച്ചത്തേക്ക് പോയി ബഹിരകാശത്ത് 9 മാസം...