നീതി നിഷേധിച്ചാൽ നിയമം ലംഘിക്കേണ്ടി വരും: പി. മോഹൻരാജ്

ലോക്ക് ഡൗണിന്റെ പേരിൽ തണ്ണിത്തോട്ടിൽ ക്വാറിന്റീനിൽ കഴിയുന്ന പെൺകുട്ടിക്ക് എതിരെ കേസ് എടുക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം അപഹാസ്യവും നീതി നിഷേധത്തിന്റ പ്രത്യക്ഷ ഉദാഹരണമാണ്  അധികാരത്തിന്റെ മത്തു ബാധിച്ച സിപിഎം നേതാക്കൾ കഴിഞ്ഞ കുറെ നാളുകളായി കോവിഡ് ന്റെ മറവിൽ ഗുണ്ടായിസം അഴിച്ചു വിടുകയാണ്.

ഗ്രാമ പഞ്ചായത്തിന്റെ സാമൂഹിക അടുക്കളക്ക് എതിരെ പാർട്ടി അടുക്കള തുടങ്ങിയത് നിർത്തേണ്ടി വന്നതിന്റെ ജാള്യത മറയെകാൻവേണ്ടിയാണ് ക്വാറന്റൈനിൽ കഴിയുന്ന പെൺകുട്ടിക്ക് എതിരെ സാമൂഹിക മനസാക്ഷിയെ ഞെട്ടിച്ച അക്രമ സംഭവം ഉണ്ടായത്. ക്വാറന്റൈനിൽ കഴിയുന്ന കുട്ടിയുടെ വീടിന്റ അടുക്കള വശത്തെ കതക് ചവിട്ടി പൊളിച്ചു വീടിനകത്തു അതിക്രമിച്ചു കടന്ന സിപിഎം നേതാക്കൾക്കെതിരെ കേസ് ഇല്ല.
നിരാഹാരം ഇരിക്കാൻ തീരുമാനിച്ച കുട്ടി, വീട്ടു മുറ്റത്ത്‌ മാധ്യമങ്ങളെ കണ്ടത് കേസ് ആക്കാൻ നിർദേശം നൽകിയ ജില്ലാ ഭരണകൂടത്തിന്റെ മുൻപിലൂടെ ക്വാറന്റൈനിലുള്ള ആളുകൾ പൊതു ഇടങ്ങളിൽ യാത്ര ചെയ്തത് കണ്ടില്ല. അവർക്കെതിരെ ഒന്നും ഇല്ലാത്ത കേസ് തണ്ണിത്തോട്ടിലെ പെൺ കുട്ടിക്കെതിരെ എടുക്കാൻ തീരുമാനിച്ചത് രാഷ്ട്രീയ വിരോധം തീർക്കാൻ വേണ്ടിയാണ്. രാഷ്ട്രീയ വിരോധം തീർക്കാൻ ഈ കോവിഡ് കാലത്തെ ഉപയോഗിച്ചാൽ രാഷ്ട്രീയമായി നേരിടാൻ നിയമ ലംഘനം നടത്തി സമരം നടത്താൻ ഇന്ത്യൻ നാഷണൽ ‌കോൺഗ്രസ്സ് മടിച്ചു നിൽക്കില്ല.

ഗോപിക നിരാഹാര സമരം ആരംഭിച്ച വിവരം അറിഞ്ഞു ഡിസിസി പ്രസിഡന്റ്‌ ശ്രീ ബാബു ജോർജ്, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, ബ്ലോക്ക്‌ പ്രസിഡന്റ്‌ റോയി ജോർജ്, മണ്ഡലം പ്രസിഡന്റ്‌ അജയൻ പിള്ള എന്നിവരോടൊപ്പം ഗോപികയുടെ വീട്ടിൽ. ഗോപികയുടെ അമ്മ സമീപം.
ശ്രീ.പി.മോഹൻരാജ് തന്റെ ഫേസ്ബുക്ക്‌ പോസ്റ്റിൽ കുറിച്ചു. 

Comments

Popular posts from this blog

ഒരു പണിയുമില്ലാത്ത തോമാച്ചന് ദിവസക്കൂലി 46731 രൂപാ.

എമ്പുരാന് ഒത്ത വില്ലൻ ! ആരാണ് ‌യഥാർഥ ബാബ ബജ്റംഗി

"വിവരണം ചുരുക്കത്തിൽ" ഒരാഴ്ച്ചത്തേക്ക് പോയി ബഹിരകാശത്ത് 9 മാസം...