ലോകം കൊറോണ ഭീതിയിൽ പ്രവാസികൾ ആശങ്കയിൽ അവരെ തിരിച്ച് എത്തിക്കുവാനുള്ള നടപടി സ്വീകരിക്കണം
ഒരു പ്രവാസി കൂട്ടായ്മയിൽ ഞാനെഴുതിയ ഒരു പോസ്റ്റിനു കമന്റായി ഒരു പ്രവാസി സുഹൃത്തിന്റെ കമന്റാണ് ഇതോടൊപ്പം ചേർത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ അനുവാദത്തോടെ ഇവിടെ പങ്കുവയ്ക്കുന്നു. എന്തെങ്കിലും നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ...
''പ്രിയ സുഹൃത്തേ.
നിങ്ങളുടെ പോസ്റ്റ് ഞങ്ങൾക്ക് പ്രചോദനം തരുന്നതാണ്. എങ്കിലും കുറച്ച് കാര്യം പറയട്ടെ ഗൾഫ് രാജ്യങ്ങളിൽ ഒരുപാട് പേർ വിസിറ്റിങ് വിസയിൽ വന്നവർ പ്രായമായ മാതാപിതാക്കൾ കൂടെയുള്ളവർ ഭാര്യ മക്കൾ ഒരു പാട് ഗർഭിണിയായ സ്ത്രീകൾ ഒക്കെ ഉണ്ട് നാട്ടിൽ നിന്ന് മരുന്ന് വരുത്തി ഹാർട്ട് ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു ഇവിടെ ജോലി എടുക്കുന്നവരുണ്ടു അവരെ ഒക്കെ എങ്ങനെയെങ്കിലും നാട്ടിൽ എത്തിക്കാൻ ഭരണാധികാരികൾ തയ്യാർ ആകണം. കാരണം ഇവിടെ ഹോസ്പിറ്റലുകൾ നാട്ടിലെ പോലെ ഇല്ല പിന്നെ ഡോക്ടർ നഴ്‌സ് ഒക്കെ പരിമിതമായ നിലയിലെയുള്ളൂ വെന്റ്റിലേറ്റർ ഒക്കെ പരിമിതമാണ്. ഭരണാധികാരികൾക്ക് ഒന്ന് ചെയ്യാൻ പറ്റും ഇപ്പോൾ നിലവിൽ രോഗം ഇല്ലാത്തവരെ എങ്കിലും നാട്ടിൽ എത്തിക്കാൻ പറ്റും.
എല്ലാ രാജ്യക്കാരും അവരുടെ പൗരൻമാരെ അവരുടെ നാട്ടിൽ കൊണ്ടുപോയി കഴിഞ്ഞു. ഒരു കാര്യം കൂടി പറഞ്ഞോട്ടെ ഇവിടെ താമസിക്കുന്ന ഭൂരിഭാഗം ആളുകളും ലേബർ ക്യാമ്പ്കളിലാണ് അവിടെ ഒരു ക്യാമ്പിൽ ആയിരത്തിൽ കൂടുതൽ ആളുകളും ഒരു മുറിയിൽ പത്തും പേരൊക്കെയാണ് താമസിക്കുന്നത്. അതുപോലെ ഒരു ഒൻപത് നിലയുള്ള ഫ്ലാറ്റിൽ മിനിമം ഒരു നൂറ്റി നാല്പത് പേരിങ്കിലും കാണും എത്ര മുൻകരുതൽ എടുത്താലും ഒരിക്കലും പേടിച്ചല്ലാതെ ഇവിടെ ഓരോ ദിവസവും കഴിച്ചൂകൂടാൻ പറ്റില്ല.. അതിനാൽ എത്രയും പെട്ടന്ന് രോഗം സ്ഥിതികരിക്കാത്ത ആളുകളെ എന്ന് വെച്ചാൽ അവരെ ഇവിടുന്ന് രോഗം ഇല്ലയെന്നു ഉറപ്പുവരുത്തിയിട്ട് നാട്ടിൽ എത്തിക്കാൻ ശ്രമിക്കണം .. ഇനി ഒരു പക്ഷെ രോഗം ഉണ്ടെകിൽ തന്നെ ഇവിടുന്ന് ഹോസ്പിറ്റലിൽ നിന്നും മെഡിക്കൽ ചെക്കപ്പ് ചെയ്യുന്നവരെ പുറത്തു വിടില്ല.
ആളുകൾക്ക് ജോലിയില്ല ഇനി എന്ന് ജോലി ഉണ്ടാകും എന്ന് അറിയില്ല. ഇവിടെ ആളുകൾ പട്ടിണി കിടന്നായിരിക്കും മരിക്കാൻ പോകുന്നത്..''
മാനസികമായി തളർന്ന നിലയിലുള്ളതാണ് പല കമന്റുകളും..എന്താണ് നാമെടുക്കേണ്ട നിലപാട് ? കേരളത്തെ ഇന്നു കാണുന്ന പ്രതാപത്തിലേക്കെത്തിക്കാൻ ഓരോ പ്രവാസിയും സഹിച്ച ത്യാഗങ്ങളും സഹനങ്ങളും ഓർത്ത് അവരെ സഹായിക്കാൻ മനസുണ്ടാവണം...
പ്രതീക്ഷയോടെ
ലൈല ഉമ്മൻ
മോഡറേറ്റർ
ജനപക്ഷം






Comments