ആരോഗ്യ പ്രവർത്തകർ കോവിഡ് യുദ്ധത്തിൽ പോരാടുന്ന സൈനികർ. അവർക്ക് സുരക്ഷാ കിറ്റ് ഉറപ്പാക്കണം -പ്രിയങ്ക ഗാന്ധി
ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും സുരക്ഷ കിറ്റുകൾ ലഭിക്കുന്നില്ലെന്ന വിവരം അറിയാൻ കഴിഞ്ഞു.
ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സ്വയം പ്രതിരോധ ഉപകരണങ്ങൾ ലഭ്യമാക്കണമെന്ന് AICC ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മഹാമാരിക്കെതിരെ പോരാടുന്നവരാണ് ആരോഗ്യ പ്രവർത്തകരെന്നും അതിനാൽ കേന്ദ്ര സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
രാജ്യം ഒരു യുദ്ധമുഖത്ത് നിൽക്കുമ്പോൾ ആരോഗ്യ പ്രവർത്തകർക്കൊപ്പം നമ്മൾ നിലയുറപ്പിക്കണം.
ഡോക്ടർമാർ, നഴ്സുമാർ, ടെക്നിഷ്യൻമാർ എന്നിവർ പോരാളികൾ: പ്രിയങ്ക ചൂണ്ടിക്കാട്ടി.




Comments