തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക്‌ 21 ദിവസത്തെ വേതനം മുൻ‌കൂർ നൽകണം; സോണിയ ഗാന്ധി


ന്യൂഡല്‍ഹി: കൊവിഡ് ജാഗ്രതയുടെ ഭാഗമായി രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ പ്രതിസന്ധിയിലായ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക്‌ 21 ദിവസത്തെ വേതനം മുൻ‌കൂർ നൽകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.

കാര്‍ഷികമേഖലയില്‍ നിര്‍ണായകമായ ഈ വിളവെടുപ്പ് ഘട്ടത്തില്‍ ഭൂരിഭാഗം കര്‍ഷകരും പ്രതിസന്ധിയിലാണ്. മറ്റ് വരുമാനമാര്‍ഗങ്ങളില്ലാത്തതിനാല്‍ ഇവര്‍ തൊഴിലുറപ്പ് പദ്ധതിയെയാണ് ആശ്രയിച്ചുകൊണ്ടിരിക്കുന്നത്. ഇവര്‍ ഒരുമാസത്തിലേറെയായി ശമ്പളത്തിനായി കാത്തിരിക്കുകയാണെന്നും 21 ദിവസത്തെ വേതനം ഒരുമിച്ച് നല്‍കണമെന്നും സോണിയാ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.



Comments

Popular posts from this blog

ഒരു പണിയുമില്ലാത്ത തോമാച്ചന് ദിവസക്കൂലി 46731 രൂപാ.

എമ്പുരാന് ഒത്ത വില്ലൻ ! ആരാണ് ‌യഥാർഥ ബാബ ബജ്റംഗി

"വിവരണം ചുരുക്കത്തിൽ" ഒരാഴ്ച്ചത്തേക്ക് പോയി ബഹിരകാശത്ത് 9 മാസം...