എമ്പുരാന് ഒത്ത വില്ലൻ ! ആരാണ് യഥാർഥ ബാബ ബജ്റംഗി
യതോ ധർമ്മസ്തതോ ജയഃ
എമ്പുരാൻ....
എന്താടോ ശ്രീധരന്മാരെ നന്നാകാത്തെ
എമ്പുരാൻ എന്ന് കേട്ടപ്പോൾ ചിലർ അത് തമ്പുരാൻ എന്ന് വായിച്ചു...
ഏതോ തമ്പുരാന്റെ കഥയാണ് എന്നവർക്കരുതി, എമ്പുരാൻ ഇറങ്ങുന്നതിനു മുമ്പ് അതുകൊണ്ട് അവർ ഓടിയെത്തി മോഹൻലാലിനെ അഭിനന്ദനങ്ങൾ നേർന്നു.
സിനിമ റിലീസ് ആയപ്പോൾ അവർ പറയുന്നു എമ്പുരാൻ സുഖമുള്ള സിനിമയല്ലെന്ന്..
സംഘപരിവാറിന്റെ വെട്ടിക്കിളികൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവർക്കെതിരെ അധിക്ഷേപങ്ങൾ ചൊരിഞ്ഞു കൊണ്ടുവരികയാണ്
ഈ ചിത്രത്തോടെ ഗോധ്ര ട്രെയിൻ കത്തിക്കൽ സംഭവം വീണ്ടും ചർച്ചയാവുകയാണ്.
59 പേർ മൃഗീയമായി കൊല്ലപ്പെട്ട സമയത്ത് തുടർന്ന് വംശീയമായ കലാപം ഗുജറാത്തിൽ തുടങ്ങി..
രാഷ്ട്രീയ അധികാരം പിടിക്കുന്നതിന് മതത്തെ കൂട്ടിക്കെട്ടി അവർ നടത്തിയ നിഷ്ഠൂരമായ കൊലപാതകങ്ങളുടെ കഥകളാണ് പിന്നീട് ഭാരതം കേട്ടത് ആ സംഭവത്തെ കുറിച്ച് രണ്ടു ജൂഡിഷ്യൽ കമ്മീഷനുകളും ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ നേതൃത്വം കൊടുത്ത കൺസെൺഡ് സിറ്റിസൺസ് ട്രൈബുണലും പ്രധാനമായും അന്വേഷിക്കുകയും റിപ്പോർട്ട് നൽകുകയും ചെയ്തു...
ഒരു തിരക്കഥ പിന്നീട് രചിക്കപ്പെട്ടു ഗോദ്രയിലെ ഘാഞ്ചി മുസ്ലിം ആണ് ഫെബ്രുവരി 27 ആം തീയതി ഗോദ്രയിലെ ആ ട്രെയിൻ തീവ്രിച്ചത് എന്ന് പറഞ്ഞു വരുത്തി..
അയോധ്യയിലെ കർ സേവയ്ക്ക് പോയവർ തിരിച്ചുവന്ന് ട്രെയിൻ ആണ് കത്തിയത്..
അയോധ്യയിലേക്ക് പോയിരുന്ന കസേര ആളുകൾ പോയപ്പോഴും തിരികെ വന്നപ്പോഴും അവിടെ കച്ചവടം ചെയ്തുകൊണ്ടിരുന്ന മുസ്ലിം വിഭാഗത്തിൽ പെട്ടവരും ആയി ഉണ്ടായ തർക്കം ഇതിന്റെ പശ്ചാത്തല കഥയാക്കി മുസ്ലിമുകളാണ് പ്രതികൾ എന്ന് വരുത്തി തീർത്തു.. അങ്ങനെ ഒരു കഥ പ്രചരിപ്പിക്കാൻ ചില പത്രമാധ്യമങ്ങളും ശ്രമിച്ചു അവിടെ നിർത്തിയിട്ടിരുന്ന S6 എന്ന ട്രെയിന്റെ ഉള്ളിലേക്ക് മണ്ണെണ്ണ ഒഴുക്കുകയും തടിച്ചുകൂടിയ മുസ്ലിമുകൾ അതിനെ കത്തിച്ചു എന്നും എഫ്ഐആറുകൾ ഉണ്ടാക്കി അതിനവർ 140 ലിറ്ററിലധികം പെട്രോൾ ഉപയോഗിച്ചിരുന്നു എന്നും രേഖപ്പെടുത്തിയിരുന്നു.....
ഇത് രാജ്യത്ത് തീവ്രമായ വംശീയതയ്ക്കും വർഗീയ വിഘടനങ്ങൾക്കും കാരണമാക്കുന്നതിന് അത് കാര്യമായി
വി ആർ കൃഷ്ണയ്യർ അധ്യക്ഷനായ കമ്മറ്റികളുടെ റിപ്പോർട്ട് ഈ സംഭവത്തിന്റെ പിന്നിലെ ഗൂഢാലോചനകളിലേക്ക് വെളിച്ചം വീശുന്നവയായിരുന്നു
ട്രെയിൻ നിർത്തിയ സ്ഥലം 12 മുതൽ 15 അടി വരെ നിരത്തിൽ നിന്ന് പൊക്കമുള്ള ബണ്ടിൽ ആണ്. ആ ഉയരത്തിൽ പുറത്ത് നിന്ന് കമ്പർട്ട്മെന്റിന് അകത്തേക്ക് പെട്രോൾ ഒഴിക്കുക അസാധ്യമാണ്.
അത്രയും ഉയരത്തിലുള്ള സംഭവസ്ഥലത്ത് പ്രത്യേകിച്ച് S6 കൊച്ചിന്റെ ചുറ്റിലും മാത്രമായി രണ്ടായിരത്തോളം ആൾക്കാർ കൂട്ടം കൂടി നിൽക്കാൻ കഴിയില്ല. രണ്ടായിരത്തോളം പേർ മുൻകൂട്ടി ഗൂഢാലോചന നടത്തി അവിടെ എത്തിയിരുന്നെങ്കിൽ എന്ത് കൊണ്ട് ആക്രമണം ഒരു കമ്പാർട്ട് മെന്റിൽ മാത്രം ഒതുങ്ങി?
പുറത്ത് നിന്ന് മണ്ണെണ്ണ പോലെയുള്ള ദ്രാവകം ജനലിലൂടെ കമ്പാർട്ട്മെന്റിന് അകത്തേക്ക് ഒഴിച്ചാൽ ട്രെയിനിന്റെ പുറത്താകെ തീ പിടിക്കുമായിരുന്നു. എന്നാൽ പുറംഭാഗത്ത് ജനലിന് താഴേക്ക് തീ പിടിച്ചിട്ടില്ല എന്നതും ജനലിന്റെ മുകൾ ഭാഗത്തു മാത്രമാണ് തീ പടർന്നതെന്നതും പുറത്ത് നിന്ന് മണ്ണെണ്ണ ഒഴിച്ച് തീ വച്ചു എന്ന വാദം തള്ളുന്നു.
അപ്പോൾ തീ അകത്ത് നിന്നാണെങ്കിൽ ആരാണ് അകത്തു നിന്ന് തീ കൊടുത്തതെന്ന സംശയം സ്വാഭാവികമായും ഉണ്ടാവുമല്ലോ. അതിനു പോലീസ് പുതുതായി ഉണ്ടാക്കിയ ഭാഷ്യം ട്രെയിൻ നിർത്തിയപ്പോൾ മുസ്ലിമുകളായവർ മണ്ണെണ്ണയുമായി അകത്ത് കടന്ന് 60 ലിറ്റർ മണ്ണെണ്ണ പോലെയുള്ള ദ്രാവകം കമ്പാർട്ട്മെന്റിന്റെ പ്ലാറ്റ്ഫോമിൽ ഒഴിച്ച് തീ കൊളുത്തി എന്നായിരുന്ന.. അബദ്ധങ്ങളുടെ ഘോഷയാത്ര ആയിരുന്നു ഈ വാദം.
കർസേവകർ അയോദ്ധ്യയിൽ നിന്ന് പുറപ്പെട്ട തീവണ്ടിയിൽ ബലമായി റീസർവേഷൻ കമ്പാർട്ട്മെന്റിൽ കയറുകയായിരുന്നു. (കുംഭമേള കഴിഞ്ഞു റെയിൽവേ സ്റ്റേഷനിൽ കണ്ട ദൃശ്യങ്ങൾ നമുക്ക് മറക്കാൻ കഴിയില്ലല്ലോ. ഏതാണ്ട് അതോ അതിലും ഭീകരമായതോ ആയ അവസ്ഥ.) 1100 പേർക്ക് കയറാവുന്ന ട്രെയിനിൽ 2200 ന് മേലെ ആൾക്കാർ കയറി എന്നാണ് പറയുന്നത്. അത്രയും പേർ കയറിയ ട്രെയിനിൽ പ്രത്യേകിച്ച് പ്രകോപിതരായ തീവ്രതയോടെ നിൽക്കുന്ന ആളുകൾ ഉള്ള ട്രെയിനിൽ 60 ലിറ്റർ മണ്ണെണ്ണ പോലുള്ള ദ്രാവകം കന്നാസിലോ, ബക്കറ്റിലോ കൊണ്ട് വന്ന് ട്രെയിനിന്റെ കമ്പാർട്ട്മെന്റിൽ ഒഴിക്കുക എന്നത് സാധ്യമല്ല. ഈ വാദം സാധൂകരിക്കാൻ പോലീസിന് ഒരൊറ്റ സാക്ഷിയെ പോലും ലഭിച്ചില്ല..
അന്ധമായ മുസ്ലിം വിരോധം ഉണ്ടാക്കി ഒരു കലാപത്തിന് വേണ്ടി നടത്തിയ ആസൂത്രിത ശ്രമമായിരുന്നു ഗോധ്ര സംഭവമെന്ന നിഗമനത്തിലേക്കാണ് ഗുജറാത്തിനു പുറത്തുള്ള അന്വേഷണങ്ങൾ എല്ലാം എത്തി ചേർന്നത്.
നരേന്ദ്ര മോദിയും സംഘപരിവാറുകളും ബിജെപിയും ചേർന്നു നടത്തിയ.. ഈ സംഭവത്തിന്റെ തുറന്നുപറച്ചിലുകൾ ആണ് എമ്പുരാൻ എന്ന സിനിമയിലൂടെ നമുക്ക് കാണാൻ കഴിയുന്നത്.. അതാണ് സംഘപരിവാർ സംഘടനകളെ ഏറെ രോഷാകുലരാക്കിയതും..
ബിജെപിയെ വാഴ്ത്തിയും മുസ്ലിം സംഘടനകളെ ഇകഴ്ത്തിയും സിനിമകൾ നാട്ടിൽ പ്രചരിപ്പിക്കുന്നതിന് വേണ്ടി ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ സംഘപരിവാർ സംഘടനകൾ ഇപ്പോൾ വിരളിപിടിച്ച് ഓടുകയാണ്...
മലയാളത്തിന്റെ മഹാനടനായ മോഹൻലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കും എതിരെ അധിക്ഷേപ പരാമർശങ്ങളുമായി ഇറങ്ങിയിരിക്കുന്ന സംഘപരിവാറികളോടെ സ്നേഹത്തോടെ ഒരു അഭ്യർത്ഥിക്കുന്നു..
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഘടനത്തിന്റെയും വിത്തുകൾ ജനങ്ങളിലേക്ക് വിതറാതെ ഇനിയെങ്കിലും നാം ഒന്നുചേർന്ന് ജീവിക്കുന്ന ഭൂമിക്ക് നവവേദനയും നമ്മെ പൊതിഞ്ഞു നിൽക്കുന്ന ആകാശത്തിന് സുഖദായകരമായ ഒരു വികാസവും ഉണ്ടാകുവാൻ ശ്രമിക്കണം..
26 വർഷത്തിനപ്പുറം നടന്നു ഒരു സംഭവത്തെക്കുറിച്ചുള്ള സത്യം പുറത്തുവരുമ്പോൾ വിരളി പിടിച്ചിട്ട് കാര്യമില്ല
എമ്പുരാൻ സിനിമയ്ക്ക് അഭിവാദ്യങ്ങൾ...
മോഹൻലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ കിടന്ന് പുലമ്പി കാര്യമില്ല
എന്താടോ ശ്രീധര നന്നാവാത്തെ



Comments