വേലുത്തമ്പി ദളവ ഓർമ്മദിനം (1765 മേയ് 6 -1809 മാർച്ച് 9)
മാർച്ച് 9
വേലുത്തമ്പി ദളവ
വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി
ഓർമ്മദിനം
(1765 മേയ് 6 -1809 മാർച്ച് 9)
വേലായുധൻ ചെമ്പകരാമൻ തമ്പി എന്നവീര വേലുത്തമ്പി ദളവയുടെ ചരമ ദിനം ആണ് ഇന്ന് , ദേവസേനാധിപതികാർത്തികേയന്‍റെ നാമം ചാർത്തി പിറന്നസിംഹം......
പിറന്ന നാടിനെ ജീവൻ കൊടുത്തു കാത്തദളവ......
രാജ്യശത്രുകളുടെ ചോര ചീന്തി തഴമ്പിച്ചഉടവാൾ കിളിമാനൂർ കോവിലകത്തു നൽകിമണ്ണടിദേവി ക്ഷേത്രത്തിലേക്ക് പോയി.....
ദളവയുടെ മൃതദേഹം ആദരവ് ഇല്ലാണ്ട്അനന്തപുരിയിലേക്ക് കൊണ്ടു വരികയും,കണ്ണൻമൂലയിൽ പരസ്യം ആയി തൂക്കുകയുംചെയ്തു...
1802 മുതൽ 1809 വരെ തിരുവിതാംകൂർരാജ്യത്തെ ദളവ അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി (1765 മേയ് 6 -1809 മാർച്ച് 9)തിരുവിതാംകൂറിന്റെഏറ്റവും ഉയർന്ന ഉദ്യോഗസ്ഥപദവിയായ ദളവാ സ്ഥാനത്തേക്ക് അതിശയിപ്പിക്കുന്ന വേഗതയിൽ എത്തിച്ചേരുകയും (1802-1809) അതേ വേഗതയിൽ അത് നിരാകരിച്ച് ജനങ്ങൾക്ക് വേണ്ടി ബ്രിട്ടിഷുകാർക്കെതിരെ സമരം നയിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ത്യാഗമായി വിവരിക്കപ്പെടുന്നത്. കേരളത്തിൽ അദ്ദേഹത്തെ ഒരു ഇതിഹാസ പുരുഷനാണ്
ആദരവോടെ
റെജി പൂവത്തൂർ


Comments