നിങ്ങൾക്ക് ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല (പിണറായി വിജയൻ )

നിങ്ങൾക്ക് ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല (പിണറായി വിജയൻ ) കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ (മുതലാളിത്തം) ഈശ്വരവിശ്വാസം ഇല്ലാത്തവരാണ് മാർക്സിസ്റ്റുകൾ എന്ന ധാരണ തെറ്റാണ് കോടീശ്വരന്മാരോട് ഈ പാർട്ടിക്ക് സ്നേഹമുള്ളതും വിശ്വാസമുള്ളതും ഈശ്വരൻ എന്ന പദം അതിൽ ഉള്ളതുകൊണ്ടാണ് പ്രഭുക്കന്മാരെ ഈ പാർട്ടി അടിപ്പിക്കില്ല പക്ഷേ കോടീശ്വരന്മാരെ ഈ പാർട്ടി വാരിപ്പുണരും പണിയെടുക്കുന്നവർക്കും മാന്യമായി ജീവിക്കാൻ അവകാശം ഉണ്ട് എന്നതാണ് മാർക്സിസത്തിന്റെ അടിസ്ഥാന തത്വം. മാന്യമായി ജീവിക്കുക എന്നാൽ വാസയോഗ്യമായ വീട്; മതിയായ വേതനത്തോടെയുള്ള തൊഴിൽ; കുട്ടികളുടെ വ്യാഭ്യാസം; മെച്ചപ്പെട്ട സൗജന്യമായ ചികിത്സ; വാർദ്ധക്യകാല സംരക്ഷണം തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു. രാജ്യം സോഷ്യലിസ്റ്റ് വ്യവസ്ഥ അംഗീകരിച്ചാൽ അവയെല്ലാം ഭരണ കൂടത്തിന്റെ ഉത്തരവാദിത്തമാണ്. അത് ഒരിക്കലും അനുവദിക്കില്ല എന്നതാണ് മുതലാളിത്തത്തിന്റെ അടിസ്ഥാന നിയമം; സ്വാർത്ഥ മോഹികളുടെ മാത്റം ആധിപത്യം. അതാണ് മുതലാളിത്തം. സിപിഎം ഇപ്പോൾ പരകായ പ്രവേശത്തിലാണ്.. കൂടു വിട്ടു കൂടു മാറുക എന്നതാണ് ഇതു മൂലം അർത്ഥമാക്കുന്നത്.. ജീവിക്കുന്നതിനു വേണ്ടിയുള്ള സമരമാണ് ആശാവർക്കർമാരുഡെത്.. പ്രളയ സമയത്ത് പങ്കാളിവും വഞ്ചിയുമായി വന്ന തീരദേശത്തെ മത്സ്യത്തൊഴിലാളികളോട് ഈ ഗവൺമെന്റിന്റെ സമീപനം തികച്ചും വൈരാഗ്യപരമായിരുന്നു.. കോവിഡ് കാലത്ത് 12ഉം 18 മണിക്കൂറുകൾ നിരന്തരമായി ജോലി ചെയ്തു ആ മഹാമാരിയെ നമ്മളുടെ ഇടയിൽ നിന്നും അകത്തിയ ആശാവർക്കർമാരോടുള്ള സമീപനവും ഇതുതന്നെ.. ജീവിക്കുന്നതിനു വേണ്ടിയുള്ള പെൻഷൻ ലഭിക്കുന്നില്ല എന്ന് പറഞ്ഞ് പിച്ചച്ചട്ടിയുമായി പൊതുരംഗത്ത് ഇറങ്ങിയ മേരിക്കുട്ടിയെ ചട്ടി മേരി എന്ന് വിളിച്ചതും.... പെൺപിള്ള ഒരു സമരത്തിന് അവർക്ക് മറ്റേ പണിയാണെന്ന് പറഞ്ഞതും.. ആശാവർക്കർമാർ ഉമ്മ മേടിക്കുന്നതിന് നിൽക്കുന്നവരാണ് എന്ന് പറഞ്ഞതും കമ്മ്യൂണിസ്റ്റ് പാർട്ടി മുതലാളിത്തത്തിലേക്ക് ചലിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്.. കോവിഡ് കാലത്തും അല്ലാതെയും ആളുകളുടെ സുരക്ഷയെ പ്രതി നാടുനീളെ ഓടി നടന്നു ഒരു സന്നദ്ധ പ്രവർത്തനം പോലെ ചെയ്ത ആശാവർക്കന്മാരുടെ സമരത്തെ ഇങ്ങനെ പുശ്ചിക്കരുത്... കോമഡി സ്റ്റാർ സീസൺ 2 ഗോവിന്ദന്റെ നേതൃത്വത്തിൽ ഇപ്പോഴും കേന്ദ്ര സെക്രട്ടറിയേറ്റിന് മുതലാളിമാരെ ആഷിക്കാനും ചേർത്തുനിർത്താനും അവരുടെ കാര്യങ്ങൾ നോക്കുന്നതിനും കഴിയട്ടെ എന്ന് ആശംസിക്കുന്നു സ്നേഹപൂർവ്വം റെജി പൂവത്തൂർ

Comments

Popular posts from this blog

ഒരു പണിയുമില്ലാത്ത തോമാച്ചന് ദിവസക്കൂലി 46731 രൂപാ.

എമ്പുരാന് ഒത്ത വില്ലൻ ! ആരാണ് ‌യഥാർഥ ബാബ ബജ്റംഗി

"വിവരണം ചുരുക്കത്തിൽ" ഒരാഴ്ച്ചത്തേക്ക് പോയി ബഹിരകാശത്ത് 9 മാസം...