അസൂയ കുശുമ്പ് ആർക്കും വരാം അത് സ്വാഭാവികം ഈ കഥക്ക് തുടക്കം കുറിക്കുന്നത് 1984 ൽ കണ്ണൂരിലാണ്.

സിപിഎം എന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജന്മം കൊണ്ട ചുവപ്പ് കോട്ട എന്ന് ചിലർ അവകാശപ്പെടുന്ന കേട്ടാൽ പേടി വരുന്ന സാക്ഷാൽ കണ്ണൂരിൽ. 
1952ൽ ആദ്യ തിരെഞ്ഞെടുപ്പിൽ സാക്ഷാൽ എകെജി വിജയക്കൊടി പാറിച്ച ചുവന്നു തുടുത്ത കണ്ണൂർ. അവിടേന്ന് 1984 ൽ എത്തിയപ്പോൾ കണ്ണൂരിന്റെ ചുവന്ന ചരിത്രം ഒന്നു മാറി, അല്ലങ്കിൽ മാറ്റിയെടുത്തു എന്നു പറയാം.. ആര് സാക്ഷാൽ മുല്ലപ്പള്ളി. 
ചുവന്ന കോട്ട പൊളിച്ചടക്കി സിപിഎമ്മിന്റെ പാട്യം രാജനെ മുല്ലപ്പള്ളി എന്ന പോരാളി മലർത്തിയടിച്ചു. അന്നാണ് പിണറായി പറഞ്ഞ കുശുമ്പിന്റെ കഥക്ക് തുടക്കം കുറിക്കുന്നത്. 
ചുമ്മാതല്ല കമ്മ്യൂസിസ്റ്റ് പാർട്ടി ഉണ്ടാ
ക്കിയ ചുവന്ന കണ്ണൂരിനെ ഇടിച്ചു നിരത്തിയാൽ ആർക്കായാലും ലേശം കുശുമ്പൊക്കെ തോന്നും.

മുല്ലപ്പള്ളിയുടെ ഇടിച്ചു നിരത്തൽ അവിടെം കൊണ്ട് തീർന്നില്ല 1989 ൽ മുല്ലപ്പള്ളി ഇതേ കണ്ണൂരിൽ തോൽപ്പിച്ചു വിട്ടത് കണ്ണൂരിലെ കട്ട സഖാവായ സാക്ഷാൽ പി ശശിയെ, ശശി ആരാ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..? ഇന്നും ശശിക്കു ആ ഞെട്ടൽ മാറിയിട്ടുണ്ടാവില്ല. 
കുശുമ്പങ്ങനെ കുന്നുപോലെ വളർന്നു. പിണറായി വിജയനും സഖാക്കൾക്കും മുല്ലപ്പള്ളിയോടുള്ള കുശുമ്പ് മനസ്സിൽ കൂടി കൂടി വന്നു.
അടുത്ത തവണ എന്തായാലും മുല്ലപ്പള്ളിയെ മുട്ടുകുത്തിക്കണമെന്ന് പിണറായിയും കൂട്ടരും മനസ്സിലുറപ്പിച്ചു.. അപ്പോളും അവരുടെ കുശുമ്പ് വളർന്നു കൊണ്ടേയിരിക്കുകയായിരുന്നു. 

ഇനി അങ്കം 1991 ൽ ആയിരുന്നു. മുഴുവൻ കുശുമ്പിനും മറുപടിയെന്നോണം ഇത്തവണ മുല്ലപ്പള്ളി സിപിഎമ്മിന്റ ഇ ഇബ്രാഹീം കുട്ടിയെ തോൽപ്പിച്ചു ഹാട്രിക് അടിച്ചു. നിങ്ങളൊന്ന് ആലോചിച്ചു നോക്കു കുശുമ്പു കൂടാൻ വേറെയെവിടെങ്കിലും പോണോ.
കണ്ണുരിൽ വന്ന് ഹാട്രിക് അടിച്ച മുല്ലപ്പള്ളിയോട് പിണറായിക്ക് കുശുമ്പ് തോന്നിയാൽ കുറ്റം പറയാനില്ല എന്നതാണ് എന്റെ പക്ഷം.
ഇത്ര കേട്ടപ്പോൾ നമുക്കൊക്കെ തോന്നിയില്ലേ അടുത്ത തവണയെങ്കിലും മുല്ലപ്പള്ളി തോറ്റു കൊടുക്കണമെന്ന ഒരു സിംപതി, 
പക്ഷേ 1996 ലെ തിരെഞ്ഞടുപ്പ് വന്നപ്പോൾ അവിടേയും കുശുമ്പ് മേടിച്ചു കൂട്ടാൻ വേണ്ടി മുല്ലപ്പള്ളി വിജയക്കൊടി പാറിച്ചു, ഇത്തവണ രണ്ട് പോക്കറ്റുള്ള കുപ്പായമിടുന്ന കടന്നപ്പള്ളിയെയാണ് കുശുമ്പിന് ഇരയാക്കിയത്. പിണറായിടെ മനസ്സിലെ കുശുമ്പ് ഇങ്ങനെ വളർന്ന് വളർന്ന് വന്നു,
ഇപ്പോൾ ടോട്ടൽ നാല് തവണയായി നിങ്ങൾ എണ്ണുന്നുണ്ടല്ലോ അല്ലേ..?
അടുത്ത ഊഴം ഉടനെ വന്നു 1998 ൽ.
ഇത്തവണ എന്തായാലും പിണറായി വിജയന്റെ കുശുമ്പ് വിജയിക്കും എന്നു കരുതി.. ദേ കിടക്ക്ണൂ.. 
അങ്ങനെ ഒരു കുശുമ്പ് ഉണ്ടങ്കിൽ അതൊന്നു കാണട്ടേ എന്ന മട്ടിൽ മുല്ലപ്പള്ളി എൽ ഡി എഫിലെ എസി ഷൺമുഖദാസിനെ കണ്ടം വഴി ഓടിച്ചു... വിജയം അഞ്ചായിട്ടോ., ഇതൊന്നും കണ്ട് സഹിക്കാതെ കുശുമ്പ് ഒരു മലപോലെ വളർന്നു പന്തലിച്ചു.

2009 ൽ എത്തി നിന്നു അങ്ങനെ...!
ഇത്തവണ സിപിഎമ്മിലെ പി സതീദേവിയെ തോൽപ്പിച്ച് വടകരയും സിപിഎമ്മിൽ നിന്നും തിരിച്ചു വേടിച്ചു.. 2009 ൽ കണ്ണൂരിലും വടകരയിലും സിപിഎമ്മിന് സമ്പൂർണ്ണ പരാജയം. കുശുമ്പ് തീർക്കാൻ നിന്ന പിണറായി വിജയനും കൂട്ടർക്കും ഇരട്ടപ്രഹരം.
2014 ൽ കുശുമ്പ് എന്നന്നേക്കുമായി കണക്കുതീർക്കാൻ പിണറായി വിജയൻ ശിഷ്യനായ സാക്ഷാൽ ഷംസീർ എന്ന കുട്ടി സിംങ്കത്തെ ഗ്രൗണ്ടിൽ ഇറക്കി, കുശുമ്പ് തീർക്കാൻ ഇനി ഒരിക്കലും എന്റെ അടുത്തേക്ക് വരരുത് എന്ന പ്രഖ്യാപനമായിരുന്നു മുല്ലപ്പള്ളിയുടെ ആ വിജയം.
അങ്ങനെ 1984 ൽ പിറവി കൊണ്ട കുശുമ്പാണ് ഇന്നലെ പിണറായി വിജയന്റെ ഉള്ളിൽ നിന്നും പുറത്ത് ചാടിയത്.

കയ്യടിക്കാൻ സൈബർ വെട്ടുകിളിക്കൂട്ടം ഉണ്ടന്ന ധൈര്യത്തിലും പി ആർ വർക്കുകൾ നടത്താൻ ഖജനാവിൽ നിന്നും ശമ്പളം കൊടുക്കുന്ന വേലക്കാരുണ്ടെന്ന വിശ്വാസത്തിലും കൂലിയെഴുത്ത് നടത്താൻ ചില ലാഭക്കൊതിയുള്ള നായകൻമാരുണ്ടന്ന വിശ്വാസത്തിലും മുല്ലപ്പള്ളിക്ക് ഇട്ട് ചൊറിയാൻ വരണ്ട.

ഇത് ഒരാളുടേയും രക്തക്കറ പുരളാത്ത ആദർശത്തിന്റെ കൈകളാണ്.

Comments

Popular posts from this blog

ഒരു പണിയുമില്ലാത്ത തോമാച്ചന് ദിവസക്കൂലി 46731 രൂപാ.

എമ്പുരാന് ഒത്ത വില്ലൻ ! ആരാണ് ‌യഥാർഥ ബാബ ബജ്റംഗി

"വിവരണം ചുരുക്കത്തിൽ" ഒരാഴ്ച്ചത്തേക്ക് പോയി ബഹിരകാശത്ത് 9 മാസം...