കൊവിഡ് പ്രതിരോധം.... വേണ്ടത് പിആര്‍ വര്‍ക്കല്ല... ഒരുമിച്ചുള്ള പോരാട്ടം... വിപി സജീന്ദ്രൻ MLA
ഇന്ന് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എറണാകുളം ജില്ലയിലാണ്.
കൊവിഡ് വാഹകരെന്ന് പിണറായി സര്‍ക്കാര്‍ ആക്ഷേപിച്ച പ്രവാസികളുടെ നാട്ടിലേക്കുള്ള വരവ് ഇപ്പോഴില്ല. ഓടി നടന്ന് കൊവിഡ് പരത്തിയവരെന്ന് ആരോഗ്യവകുപ്പ് ആക്ഷേപിച്ച മത്സ്യത്തൊഴിലാളികള്‍ക്കിടയിലും രോഗബാധ കുറവാണ്. മരണത്തിന്റെ വ്യാപാരികളെന്ന് മുഖ്യമന്ത്രി അധിക്ഷേപിച്ച പ്രതിപക്ഷവും സമരം നിര്‍ത്തിയിട്ട് ദിവസങ്ങളായി. എന്നിട്ടും കൊവിഡ് കണക്ക് കുതിച്ചുയരുകയാണ്. രോഗികളുടെ സംഖ്യ പതിനായിരത്തിന് മുകളിലേക്ക് പോകുമെന്ന് ആരോഗ്യമന്ത്രി തന്നെ തുറന്നു പറഞ്ഞിരിക്കുന്നു. അതെ..... പിണറായി സര്‍ക്കാരിന്റെ കൊവിഡ് കണക്കുകള്‍ പരിശോധനകളുടെ എണ്ണം കുറച്ചുള്ള ഗിമ്മിക്കായിരുന്നുവെന്ന് തെളിയുകയാണ്.
കൊവിഡ് കേരളത്തിലെത്തിയിട്ട് ഒന്‍പത് മാസം പിന്നിടുമ്പോള്‍ കൊവിഡ് ബാധയില്‍ മഹാരാഷ്ട്രയ്ക്കും കര്‍ണാടകത്തിനും ശേഷം കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അഞ്ച് ശതമാനം വേണ്ടിടത്ത് 14.56 ശതമാനമായി. സാമൂഹ്യവ്യാപനം അതിരൂക്ഷമായി. സര്‍ക്കാരിന് ഒന്‍പതു മാസം തയാറെടുപ്പിനു കിട്ടിയിട്ടും ആരോഗ്യസൂചികയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുനില്ക്കുന്ന കേരളത്തിന് ഒട്ടും അഭിമാനകരമല്ല നിലവിലുള്ള കൊവിഡ് കണക്കുകള്‍.
ടീച്ചറമ്മ, ഹെഡ്മാഷ് കളി നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പിആര്‍ വര്‍ക്കുകള്‍ കൊറോണയ്ക്ക് മുന്നില്‍ പഴയപോലെ ഏല്‍ക്കുന്നില്ല. എല്ലാവരേയും വിശ്വാസത്തിലെടുത്തും ചര്‍ച്ചകള്‍ നടത്തിയും ഒരുമിച്ച് നിന്ന് കൊവിഡ് മഹാമാരിയെ നേരിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാഷ്ട്രീയം മറന്ന് പ്രതിപക്ഷത്തെ കൂടി ഒപ്പം കൂട്ടി പണ്ട് പ്രളയത്തെ അതിജീവിച്ചതു പോലെ കൊവിഡ് മഹാമാരിയെയും നമുക്ക് അതിജീവിക്കാം........ സര്‍ക്കാര്‍ ഇനിയെങ്കിലും അതിന് തയ്യാറാകുമെന്നാണ് പ്രതീക്ഷ.



Comments