ഇന്ത്യയുടെ യശസ്സ് ലോകരാജ്യങ്ങളിൽ എത്തിച്ച കേരളത്തിന്റെ വീരപുത്രൻ
ഇന്ത്യയുടെ യശസ്സ് ലോകരാജ്യങ്ങളിൽ എത്തിച്ച കേരളത്തിന്റെ വീരപുത്രൻ
ആ അഗ്നിപര്‍വതം കെട്ടടങ്ങി - വി കെ കൃഷ്ണമേനോന്‍ അന്തരിച്ചപ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പറഞ്ഞതാണീ വാക്കുകള്‍
ആ അഗ്നിപര്‍വതം കെട്ടടങ്ങിയിട്ട് ഇന്നേക്ക് 36 കൊല്ലം തികയുന്നു .
1974 ഒക്ടോബര്‍ ആറിനാണ് അദ്ദേഹം അന്തരിച്ചത് .
ഇന്ത്യയുടെ നയതന്ത്രരംഗത്തെ സുപ്രധാന വ്യക്തിത്വമായിരുന്നു വെങ്ങാലിൽ കൃഷ്ണൻ കൃഷ്ണമേനോൻ എന്ന വി.കെ. കൃഷ്ണമേനോൻ. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അന്താരാഷ്ട്രരംഗത്തെ ഇടപെടലുകൾ പ്രധാനമായും കൃഷ്ണമേനോനെ മുൻനിർത്തിയായിരുന്നു. നെഹ്രുവിന്റെ വലംകയ്യായിരുന്നു അദ്ദേഹം, ഈ അടുപ്പം കൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിലെ ദ്വിതീയൻ എന്ന് അദ്ദേഹത്തെ ടൈം മാസിക വിശേഷിപ്പിച്ചിട്ടുണ്ട്. ചേരി ചേരാ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിന് അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.
അദ്ദേഹത്തിന്റെ പ്രസംഗവൈഭവം പ്രസിദ്ധമാണ്, കശ്മീർ പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് നീണ്ട 8 മണിക്കൂറാണ് അദ്ദേഹം ഐക്യരാഷ്ട്രസഭയിൽ പ്രസംഗിച്ചത്.ഇതുവരെ തിരുത്തപ്പെടാത്ത ഒരു ഗിന്നസ് റെക്കോഡാണ് ഈ സുദീർഘ പ്രസംഗം.നയതന്ത്രപ്രതിനിധി, രാഷ്ട്രീയപ്രവർത്തകൻ എന്നതിലുപരി ഒരു എഴുത്തുകാരൻ കൂടിയായിരുന്നു കൃഷ്ണമേനോൻ. പെൻഗ്വിൻ ബുക്സിന്റെ ആദ്യകാല എഡിറ്റർമാരിലൊരാൾ കൂടിയാണ് കൃഷ്ണമേനോൻ.
ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് വിദേശരാജ്യങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നതിനു കൃഷ്ണമേനോൻ വഹിച്ച പങ്ക് വലുതാണ്. ഇംഗ്ലണ്ടിൽ ഇന്ത്യൻ ലീഗ് ആരംഭിക്കുകയും, ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി പരമാവധി പിന്തുണ അവിടെ നിന്നും നേടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിനുശേഷം, ഇന്ത്യൻ വിദേശനയങ്ങളുടെ ജിഹ്വയായി കൃഷ്ണമേനോൻ മാറി. ഐക്യരാഷ്ട്രസഭയിലേക്കും, അമേരിക്കയിലേക്കുമുള്ള ഇന്ത്യൻ നയതന്ത്രസംഘത്തെ നയിച്ചത് കൃഷ്ണമേനോനായിരുന്നു. തിരികെ ഇന്ത്യയിൽ വന്ന കൃഷ്ണമേനോൻ സജീവരാഷ്ട്രീയത്തിലേക്കിറങ്ങുകയും, ലോകസഭയിലേക്കും, രാജ്യസഭയിലേക്കും നിരവധിതവണ വിവിധ മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇന്ത്യയുടെ പ്രതിരോധമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ പന്നിയങ്കര ഗ്രാമത്തിലെ വെങ്ങാലിൽ കുടുബത്തിലാണ് മേനോൻ ജനിച്ചത്. അക്കാലത്ത് കേരളത്തിലെ ഒരു സമ്പന്നകുടുംബമായിരുന്നു വെങ്ങാലിൽ കുടുംബം. അച്ഛൻ കോമത്ത് കൃഷ്ണക്കുറുപ്പ് കോഴിക്കോട് കോടതിയിലെ വക്കീലായിരുന്നു. 1815 മുതൽ 1817 വരെ തിരുവിതാംകൂർ ദിവാനായിരുന്ന രാമൻമേനോന്റെ പൗത്രി ആയിരുന്നു മാതാവ്. പ്രാഥമിക വിദ്യാഭ്യാസം തലശ്ശേരിയിലയിരുന്നു . കോഴിക്കോട് സാമൂതിരി കോളേജിൽ ഉന്നതവിദ്യാഭ്യാസത്തിനായി ചേർന്നു. പിന്നീട് അദ്ദേഹം മദ്രാസ് പ്രസിഡൻസി കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. കോളേജിൽ വച്ച് അദ്ദേഹം ദേശിയപ്രസ്ഥാനത്തിൽ ആകൃഷ്ടനാവുകയും ആനി ബസന്റ് ആരംഭിച്ച ഹോംറൂൾ പ്രസ്ഥാനത്തിൽ ചേരുകയും ചെയ്തു. ആനീബസന്റ് തുടക്കം കുറിച്ച ബ്രദേഴ്സ് ഓഫ് സർവ്വീസ് എന്ന സംഘടനയുടെ നേതൃത്വം കൃഷ്ണമേനോനായിരുന്നു. ആനിബസന്റ് അദ്ദേഹത്തെ ഇംഗ്ലണ്ടിലേക്ക് വിദ്യാഭ്യാസം ചെയ്യാൻ പറഞ്ഞയച്ചു
1953-ൽ കൃഷ്ണമേനോൻ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1956-ൽ കേന്ദ്രമന്ത്രിസഭയിൽ വകുപ്പില്ലാമന്ത്രിയായി നിയമിതനായി. 1957-ൽ ബോംബെയിൽ നിന്നു അദ്ദേഹം ലോക്സഭയിലേക്കുതിരഞ്ഞെടുക്കപ്പെടുകയും 1957 ഏപ്രിലിൽ ഇന്ത്യയുടെ പ്രതിരോധമന്ത്രിയായി അവരോധിക്കപ്പെടുകയും ചെയ്തു.
1962ലെ ഇന്ത്യാ-ചൈനാ യുദ്ധത്തിലെ പരാജയത്തെയും ഇന്ത്യൻ സൈന്യത്തിന്റെ തയ്യാറെടുപ്പില്ലായ്മയെയും മുന്നിർത്തി അദ്ദേഹത്തിനു രാജിവെയ്ക്കേണ്ടിവന്നു. 1967ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും 1969-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ആജീവനാന്തം അവിവാഹിതനായിരുന്ന കൃഷ്ണമേനോൻ 78ആം വയസ്സിൽ 1974 ഒക്ടോബർ 6നു ദില്ലിയിൽ വെച്ചു മരണമടഞ്ഞു.
പ്രണാമം


Comments