പറമ്പ് ചെറുതാണെങ്കില്‍ വീടിന് സ്ഥാനം കാണാന്‍ എന്താണ് ചെയ്യേണ്ടത്
എത്ര ചെറിയ സ്ഥലമായാലും ഭൂമിയുടെ മധ്യത്തില്‍ ഗൃഹമദ്ധ്യം വരാതെ കണ്ട് ഒരല്‌പം മാറ്റി വീട് നിര്‍മ്മിക്കാം. 20 അടി സമചതുരമായ (20-20) സ്ഥലത്തും വാസ്‌തുപ്രകാരം രണ്ട് അടിയും മറുവശത്ത് മൂന്ന് അടിയും വിട്ട് 15 അടി വീതിയില്‍ കെട്ടിടം നിര്‍മിക്കാവുന്നതാണ്.
പറമ്പ് ചെറുതാണെങ്കില്‍ (വീതി കുറഞ്ഞ പറമ്പുകളില്‍) 8, 9, 10, 11, 12 പദങ്ങളായി ഭാഗിച്ചുവേണം വീടു വെക്കാന്‍. പറമ്പിന്‍െറ വീതിയുടെ എട്ടില്‍ ഒന്നോ, ഒമ്പതില്‍ ഒന്നോ, 10ല്‍ ഒന്നോ, 12ല്‍ ഒന്നോ സ്ഥലം ഒരു വശത്തും അതില്‍ കുറച്ചുകൂട്ടി മറുവശത്തും സ്ഥലം ഒഴിച്ചിട്ട് പണിയാനുദ്ദേശിക്കുന്ന ഗൃഹത്തിന്‍െറ വിസ്‌താരം (വീതി) നിര്‍ണയിക്കാവുന്നതാണ്. വാസ്‌തുമദ്ധ്യവും ഗൃഹമദ്ധ്യവും ഒരേദിശയില്‍ വേധദോഷമായി വരാതിരിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. ചെറിയ സ്ഥലങ്ങളില്‍ മേല്‍പറഞ്ഞ പ്രകാരം അതിര്‍ത്തിയില്‍ നിന്ന് നിശ്ചിതസ്ഥലം വിട്ട് തച്ചുശാസ്‌ത്രമനുസരിച്ച് ഗൃഹത്തിന്‍െറ പുറം അളവുകളും ശരിയാക്കി നിര്‍മിക്കാം.
കിഴക്കോട്ട് ദര്‍ശനമാണെങ്കില്‍ കിഴക്കുപടിഞ്ഞാറ് ദിശയിലുള്ള ഗൃഹമദ്ധ്യസൂത്രം തടസ്സം വരാത്ത രീതിയില്‍ നിര്‍മ്മിക്കാം. തെക്കോട്ടോ, വടക്കോട്ടോ മുഖമാണെങ്കില്‍ തെക്ക് വടക്ക് ദിശയിലുള്ള ഗൃഹമദ്ധ്യസൂത്രം തടസ്സമില്ലാത്ത രീതിയില്‍ ഒഴിവിട്ട് ഗൃഹം രൂപകല്‌പന ചെയ്യേണ്ടതാണ്. സ്ഥലം ഉള്ളതിനനുസരിച്ച് ഈ ക്രമം തെറ്റാതെ വീടുവെക്കാം. അങ്ങാടികളിലും ഗ്രാമങ്ങളിലും നിരയായി ചുറ്റും സ്ഥലമില്ലാതെയുള്ള വീടുകളാണെങ്കില്‍ ഒരു ഗ്രാമത്തെ ഒന്നാക്കി എടുത്ത്, ഗ്രാമത്തിന്‍െറ നാല്‌ചുറ്റും നിശ്ചിത അകലത്തില്‍ സ്ഥലം വിട്ട് ബാക്കിയുള്ള സ്ഥലത്ത് വീടുകള്‍ ചേര്‍ത്തുവെക്കാം. ഗ്രാമത്തിന്‍െറ അതേപ്രതീതിയാണ് ഇന്നത്തെ ്‌ള്‌ളാറ്റുകള്‍. നിരവധി ്‌ള്‌ളാറ്റുകള്‍ ഉള്ള കെട്ടിടമാണ് നിര്‍മിക്കുന്നതെങ്കില്‍ ആ കെട്ടിടത്തിനു ചുറ്റും നിശ്ചിത അകലത്തില്‍ സ്ഥലം മാറ്റിയിടണമെന്നു മാത്രം. എന്നാല്‍ തന്നെയും ്‌ള്‌ളാറ്റിനെ ദീര്‍ഘചതുരമോ, സമചതുരമോ ആയി മാത്രം കണക്കാക്കുമ്പോള്‍ അതിന്‍െറ വടക്കുവശത്തോ, കിഴക്കുവശത്തോ അടുക്കള വരുന്ന ഫ്ലാറ്റുകള്‍ വേണം തിരഞ്ഞെടുക്കാന്‍.
ചെറിയപറമ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ കിഴക്കുപടിഞ്ഞാറും തെക്കുവടക്കും ദിശയ്‌ക്ക് അനുസൃതമായതും പരമാവധി സമചതുരമോ, ദീര്‍ഘചതുരമോ ആയ പറമ്പുകളാണ് ശാസ്‌ത്രപ്രകാരം ഉത്തമം. അഞ്ച് അശ്രങ്ങള്‍ ഉള്ള പറമ്പുകളോ, ത്രികോണാകൃതിയിലുള്ളതോ, വൃത്താകൃതിയിലുള്ളതോ, ലംബകത്തിന്‍െറ ആകൃതിയിലുള്ളതോ ആയ പറമ്പുകള്‍ ഒഴിവാക്കണമെന്നു സാരം. എന്നാല്‍ ഏതു ചെറിയ സ്ഥലമായാലും ശാസ്‌ത്രീയമായും കണക്കുകള്‍ തെറ്റാതെയും വീട് നിര്‍മിക്കാം.




Comments