അവരിത് തുറക്കുമ്പോള്‍ ഞാന്‍ സമാധാനത്തോടെ കടന്നുപോകും. അതുവരെ സമാധാനത്തോടെ കാത്തിരിക്കും. രാഹുൽ ഗാന്ധി
കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലിനെതിരെ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന മാര്‍ച്ചാണ് പൊലീസ് തടഞ്ഞത്. പഞ്ചാബില്‍നിന്നും ഹരിയാനയിലേക്കുള്ള അതിര്‍ത്തിയിലായിരുന്നു ഇത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സംസ്ഥാനത്ത് കടക്കുന്നത് തടയാനുള്ള ഹരിയാനയിലെ ബിജെപി സര്‍ക്കാരിന്റെ ശ്രമം പാളി.
ട്രാക്ടര്‍ റാലിയുമായി അതിര്‍ത്തിയിലെത്തിയ രാഹുല്‍ ഗാന്ധിയെയും സംഘത്തെയും പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കടത്തിവിടുകയായിരുന്നു.
അവര്‍ ഞങ്ങളെ ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞിരിക്കുകയാണ്.
ഈ വഴി തുറക്കുന്നതുവരെ ഞാന്‍ ഇവിടെ തുടരും. അത് രണ്ട് മണിക്കൂറാവാം, വീണ്ടും രണ്ടുമണിക്കൂര്‍ക്കൂടി കഴിഞ്ഞേക്കാം. ഇനിയത് ആറ് മണിക്കൂറോ, 24 മണിക്കൂറോ, 100 മണിക്കൂറോ, 200 മണിക്കൂറോ, 500 മണിക്കൂറോ ആയിക്കൊള്ളട്ടെ, അത് എത്രയുമാവട്ടെ’, രാഹുല്‍ ഗാന്ധി പറഞ്ഞു.
‘അവരിത് തുറക്കുമ്പോള്‍ ഞാന്‍ സമാധാനത്തോടെ കടന്നുപോകും. അതുവരെ സമാധാനത്തോടെ കാത്തിരിക്കും’, രാഹുല്‍ ഉറപ്പിച്ച് പറഞ്ഞു.




Comments