ഞാനും അധികാരികളോടു ചോദിക്കുന്നു എന്തെങ്കിലും ചെയ്യാൻ പറ്റുമോ" സാർ

പണം ഇല്ലാത്തതുമൂലം
ഒരു തരത്തിലും നാട്ടിലെത്താൻ കഴിയാതെ കുടുങ്ങിയ തങ്ങളെ കൊവിഡ് രോഗം കീഴടക്കുമെന്ന് ഭയന്ന് ലേബർ ക്യാമ്പിൽ ഉരുകി കഴിയുകയാണ്...
ഗൾഫിലെ  ഒരു കൂട്ടം മലയാളികൾ. വിമാന ടിക്കറ്റിന് പണം ഇല്ലാത്തത്  മൂലം  നാട്ടിലെത്താൻ ഒരു രക്ഷയും ഇല്ലെന്ന് അറിയാം, പക്ഷേ, യാതൊരു സുരക്ഷിതത്വവും ഇല്ലാതെ ക്യാമ്പുകളിൽ കഴിയുന്നവർ   കടുത്ത നിരാശയിലാണ്.

 ഒരു പ്രവാസി സുഹൃത്ത്  അയച്ച സന്ദേശം

കിടന്നിട്ട് ഉറക്കം വരുന്നില്ല. ഞങ്ങൾ ഇവിടെ ഒട്ടും സുരക്ഷിതരല്ല.ഓരോ ദിവസവും കൊവിഡ് 19 വ്യാപനം കൂടി കൊണ്ടിരിക്കുകയാണ്. എന്റെ ചുറ്റിലും പലർക്കും രോഗബാധിതർ ആണെന്ന്  ആശങ്ക ഉണ്ട്.  റൂമിൽ കഴിയുന്ന 10 പേരടക്കം ക്യാമ്പിലെ നൂറിലേറെ ആൾക്കാർ ഉപയോഗിക്കുന്നത് പൊതു ശൗചാലയമാണ്. ഇവിടെ ആർക്കൊക്കെ രോഗം വന്നിട്ടുണ്ടാകാം എന്നറിയില്ല. ഒരു ഭാഗ്യ പരീക്ഷണം പോലെ ആണിപ്പോൾ കഴിയുന്നത്.

രോഗപ്പകര്‍ച്ച തീവ്രമായ ഘട്ടത്തില്‍ യു.എ.ഇ സര്‍ക്കാര്‍ പറഞ്ഞത് അവരവരുടെ പൗരന്മാരില്‍ തിരിച്ചുപോകാനാഗ്രഹിക്കുന്നവരെ മാതൃരാജ്യങ്ങള്‍ കൊണ്ടുപോകണമെന്നാണ്. അതിന് തയ്യാറാകാത്ത രാജ്യങ്ങളുമായി തൊഴില്‍ബന്ധങ്ങള്‍ പുനപരിശോധിക്കുമെന്ന് വരെ അവര്‍ വ്യക്തമാക്കി. അത്തരമൊരു പ്രസ്താവനയ്ക്ക് നിര്‍ബന്ധിതമായ സാഹചര്യം മനസ്സിലാക്കി പല രാജ്യങ്ങളും നടപടികളുമെടുത്തു. കുറച്ചുരാജ്യങ്ങള്‍ മടങ്ങാനാഗ്രഹിക്കുന്നവരെ അവരുടെ പൗരന്മാരെ തിരികെ കൊണ്ടുപോവുകയും ചെയ്തു. അപ്പോഴും ജീവിതത്തിനും മരണത്തിനുമിടയിലെ അരക്ഷിതാവസ്ഥകളില്‍പ്പെട്ടുകിടക്കുകയാണ് നമ്മുടെ നാട്ടുകാരായ പ്രവാസികള്‍.

തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലേബര്‍ ക്യാമ്പുകളിലും ബാച്ചിലര്‍ റൂമുകളിലും രോഗമുള്ളവരെന്ന് സംശയിക്കുന്നവരോടൊപ്പം തന്നെ ക്വാറന്‍ൈന്‍ ചെയ്യപ്പെടുന്ന അവസ്ഥയിലാണ് കേരളത്തില്‍ നിന്നുള്ള അടിസ്ഥാനവിഭാഗ തൊഴിലാളികളില്‍ വലിയൊരു പങ്കും. മുറിയില്‍ ഒരാള്‍ മുച്ചാല്‍ എല്ലാവരും ഭീതിയിലാകും. പരസ്പരം സംശയത്തോടെ നോക്കിനില്‍ക്കുന്നവര്‍. ചെറിയൊരു പനി, ജലദോഷം, തലവേദന, ആ മുറിയിലെ മുഴുവന്‍ പേരെയും അത് ഭീതിയിലാഴ്ത്തും.
അവർ പറയുന്നു
നാട്ടിലേക്ക് വരണമെന്നുണ്ട്....

 പലരും പട്ടിണിയിലാണ് ആണ് കമ്പനി അക്കോമഡേഷൻ ഉള്ളവർക്കും  ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും ബാച്ചിലറായി താമസിക്കുന്നവർക്കും  ഭക്ഷണവും മരുന്നും എത്തിക്കുന്നുണ്ട്....
അതിന് കോൺഗ്രസ്‌ പ്രവാസി സഘടനകളും സന്നദ്ധ സംഘടനകളുംസജീവവായി രംഗത്തുണ്...

ഇവിടെ നിന്നൊക്കെ മാറി ആണ് ബാക്കിയുള്ള ഭൂരിഭാഗം ആളുകൾ താമസിക്കുന്നത് ലേബർ ക്യാമ്പുകൾ, ലേബർ ക്യാമ്പിലെ സ്ഥിതി പുറംലോകം അറിയുന്നില്ല അവിടെ താമസിക്കുന്ന ആൾകളെയും നാട്ടുകാരും ആയിട്ടുള്ള ആളുകളുമായി നിരന്തരം ഫോണുകളിൽ സംസാരിച്ചുകൊണ്ടിരുന്നു അത് വന്നിട്ട് ഇപ്പോൾ അതിനും കഴിയുന്നില്ല പണമില്ലാത്തതുമൂലം നെറ്റ് ചാർജ് ചെയ്യാൻ  ഇപ്പോൾകഴിയുന്നില്ല എല്ലാ ബന്ധവും കട്ടായി..

കോൺഗ്രസിനെയും കെഎംസിസിയുടെ യൊക്കെ പോലെയുള്ള ചില സന്നദ്ധ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട് പക്ഷേ അവർക്കെല്ലാം ചെയ്യുന്നതിന് ചില പരിധികളുണ്ട് ചില പരിമിതികൾ ഉണ്ട്.ആർക്കും ഈ ക്യാമ്പുകളിൽ പ്രേവേശിക്കാൻ കഴിയുന്നുമില്ല
പിന്നെ ചില നല്ലവരായ അറബികളും ചില സന്നദ്ധ സംഘടനകളും അവിടെ എത്തിച്ചേരുകയും അവിടെ എത്തിച്ചേർന്ന ആളുകൾക്കുള്ള ഭക്ഷണപ്പൊതികൾ വഴിയരുകിൽ വച്ചിട്ടുപോകും ലേബർ ക്യാമ്പിൽ കഴിയുന്ന പലരും അവിടെ ചെന്ന് അത് എടുക്കുന്നതും കാണാം ആളുകൾ കൂട്ടമായി കൂടുമ്പോൾ പോലീസ് വന്നവരെ അടിച്ചോടിക്കും  ആളുകൾ കൂടുവാൻ പാടില്ലല്ലോ അവർ  ഓടിപ്പോകും...
ഇതെല്ലാം ദയനീയ കാഴ്ചകൾ ആണ്

 കുവൈറ്റിൽ നിന്നുള്ള എൻറെ സുഹൃത്ത് പറഞ്ഞ അതിഭീകരമായ മറ്റൊരു സംഗതി യെപ്പറ്റി ഞാനിവിടെ വിവരിക്കട്ടെ അദ്ദേഹം എന്നോട് പറഞ്ഞത് കുവൈറ്റ്-സൗദിയുടെ  ബോർഡറുകളിൽ  മരുഭൂമികളിൽ താമസിപ്പിച്ചിട്ടുള്ള  ആളുകളുമുണ്ട്.. അവരുടെ കാര്യം അതിദയനീയമാണ് തിരിഞ്ഞു നോക്കുന്നതിനു പോലും ആളില്ല എന്നതാണ് സ്ഥിതി

 ചിലപ്പോൾ ചില പ്രദേശങ്ങളിലെ സ്ഥിതി അതിദയനീയമാണ്...
പണി ഇല്ലാത്തതുമൂലം വാടക  കൊടുക്കാൻ പണമില്ലാത്തവർ താമസിക്കുന്ന പ്രദേശങ്ങളിൽ കരണ്ടും വെള്ളവും വരെ കട്ട്  ചെയ്തിട്ടുള്ള രാത്രികാലങ്ങളിൽ അവിടെ വെള്ളവും  വെളിച്ചമില്ലാത്ത അവസ്ഥയിലാണ് കഴിയുന്നത്.ഭക്ഷണം ഇല്ല വെള്ളമില്ല വെളിച്ചമില്ല താമസിക്കുന്നതിന്  സ്ഥലം ഇല്ല എന്ന് അതിദയനീയമായ കാഴ്ചകളും ഗൾഫ് മേഖലയിൽ നിന്ന് കാണാൻ കഴിയുന്നു എന്നുള്ളതാണ്.

 കുടുംബമായി താമസിക്കുന്നവരുടെ സ്ഥിതിയും വളരെ പരിതാപകരമാണ് അവർക്കും കുറേക്കാലമായി പണിയില്ല അവർ താമസിക്കുന്ന ഫ്ലാറ്റിനു   50,000 രൂപയിലധികം റെന്റ്  കൊടുക്കേണ്ട സ്ഥലങ്ങളുണ്ട്
പണിയില്ല പണമില്ല റെന്റ്  കൊടുക്കാൻ കഴിയാത്തതുകൊണ്ട് വളരെ പാടുപെട്ടാണ് അവിടെ കഴിയുന്നത് അതുകൊണ്ട് അങ്ങനെയുള്ള ആളുകൾക്ക് എത്രയും വേഗം നാട്ടിലേക്ക് വരണം എന്നുള്ള ഒരു ആഗ്രഹം ആണ് എല്ലാവരുടെയും മനസ്സിൽ ഉള്ളത്.
നാട്ടിൽ അവധിക്ക് വന്നിട്ട് തിരികെ പോകുമ്പോൾ അടുത്ത പ്രാവശ്യം വരുന്നത് വരെയുള്ള മരുന്നുകളും ഗുളികകളും ആയിട്ടാണ് പലരും തിരിച്ചു പോകുന്നതു  ഇടക്ക് മരുന്ന് തീരുകയാണെങ്കിൽ നാട്ടിൽ അവധിക്ക് വന്നിട്ട് പോകുന്നവരുടെ കയ്യിൽ വീണ്ടും ഗുളിക നാട്ടിൽ നിന്നും എത്തിക്കുകയാണ് പതിവ്. ഇപ്പോൾ മരുന്നുകൾ തീർന്നിരിക്കുന്ന പലരും ഉണ്ട് അവിടെ. അവിടെനിന്നും മരുന്നുകൾ  കിട്ടുന്നതിൽ വളരെ ബുദ്ധിമുട്ടാണ് അങ്ങനെ കിട്ടിയാൽ തന്നെ ഇവിടുത്തെ മരുന്നുകളുമായി  മാച്ച് ചെയ്യുന്നതിന് വളരെ കാലതാമസം വേണ്ടിവരും. അങ്ങനെ പല കാര്യങ്ങളും ഉണ്ട് അതുകൊണ്ട് ഇങ്ങനെ നീണ്ടു പോവുകയാണെങ്കിൽ പല ആളുകൾക്കും വളരെയേറെ ആപത്കരമായ കാലഘട്ടം കടന്നു വരും എന്ന് പറയുന്ന ആളുകളുടെ സന്ദേശങ്ങളാണ് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നത് വളരെ ഏറെ പാടുപെട്ടാണ് ആളുകൾ അവിടെ കഴിയുന്നത് ഇത് എങ്ങനെ വിവരിക്കാൻ കഴിയും എന്നുള്ളത് അറിയില്ല നാട്ടിൽ നിന്നും വിളിച്ചു ചോദിക്കുമ്പോൾ  വീട്ടിലുള്ളവരെ വിഷമിപ്പിക്കേണ്ട എന്നുള്ളതുകൊണ്ട് അവർ കുഴപ്പമില്ല എന്ന് പറയുന്നുണ്ടെങ്കിലും വലിയ കുഴപ്പമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് നോക്കാനും പറയാനും കേൾക്കാനും ആളില്ലാത്ത അവസ്ഥയാണ്.


ഇന്ന് പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രവാ
സലോകത്തിന് അങ്ങനെയുള്ള കാര്യങ്ങൾ ആണ് നമ്മളോട് പറയാൻ ഉള്ളത് അതുകൊണ്ട് അവർ പറയുന്നു ഞങ്ങൾ നാട്ടിലേക്ക് വരാൻ ആഗ്രഹമുണ്ട് നിങ്ങൾക്ക് എന്തെങ്കിലും ചെയ്യുവാൻ കഴിയുമോ എന്നാണ് അവർ ചോദിക്കുന്നത് ആരുടെ മുമ്പിലും അവർ ഇങ്ങനെ യാചിച്ചു  നാളിതുവരെ നമ്മൾ കേട്ടിട്ടില്ല   അതുകൊണ്ട് ഇതൊരു നിസ്സാരമായ പ്രശ്നമല്ല  ഗവൺമെൻറ് നിസ്സാരമായി കാണരുത് അങ്ങനെ കണ്ടാൽ അതിഭീകരമായ അവസ്ഥയിലേക്ക് പോകും ഇന്നലെ നമ്മുടെ നാടുകളിൽ സംരക്ഷിക്കാൻ വീടിനെ സംരക്ഷിക്കാൻ നമ്മുടെ പ്രദേശത്ത് സഹായമായി നിന്നിട്ടുള്ള  ദീർഘമായ കാലഘട്ടം തൻറെ ആയുസ്സിനെ ഭൂരിഭാഗം സമയവും  മണലാരണ്യത്തിൽ കിടന്നു പാടുപെടുന്ന അവർ  നമ്മളോട് കരുണയ്ക്കായി യാചിക്കുന്ന  വാക്കുകൾ കേൾക്കുമ്പോൾ മനസ്സ് പൊട്ടിപ്പോകുന്നു പണമുള്ളവർ അവിടെ നിന്നും പണം കൊടുത്തു നാടണഞ്ഞു. പണം  ഇല്ലാത്തതുകൊണ്ട് അവിടെ  നിൽക്കുകയാണ് പണം ഉണ്ടായാൽ മാത്രമേ വരാൻ പറ്റൂ എന്ന് അധികാരികൾ പറഞ്ഞാൽ സത്യത്തിന് ഒരു കഷ്ടം ആണ് അതുകൊണ്ട് ഈ സമയത്ത് അവരെ സഹായിക്കാൻ തയ്യാറാകണമെന്നാണ്.


അവർ ചോദിക്കുന്നു
എന്തെങ്കിലും ചെയ്യാൻ പറ്റുമോ"

ഞാനും അധികാരികളോടു ചോദിക്കുന്നു
എന്തെങ്കിലും ചെയ്യാൻ പറ്റുമോ" സാർ

Comments

Popular posts from this blog

ഒരു പണിയുമില്ലാത്ത തോമാച്ചന് ദിവസക്കൂലി 46731 രൂപാ.

എമ്പുരാന് ഒത്ത വില്ലൻ ! ആരാണ് ‌യഥാർഥ ബാബ ബജ്റംഗി

"വിവരണം ചുരുക്കത്തിൽ" ഒരാഴ്ച്ചത്തേക്ക് പോയി ബഹിരകാശത്ത് 9 മാസം...