അവർ നമ്മളെ അധിക്ഷേപിച്ചു കൊണ്ടേയിരിക്കും,പക്ഷെ നമ്മൾക്ക് അവരെ പോലെ നോക്കി നില്ക്കാൻ കഴിയില്ലലോ.

അതെ കിലോമീറ്ററുകളോളം പിഞ്ചു കുഞ്ഞുങ്ങളെ തോളെത്തേടുത്തു നടക്കേണ്ടി വന്ന അച്ഛനമ്മമാരുടെ ചിത്രങ്ങൾ നമ്മൾ കണ്ടതാണ്.
നടന്നു തളർന്നു ഒന്ന് കണ്ണ് മയങ്ങി പോയപ്പോൾ റെയിൽ പാളങ്ങളിൽ ചതഞ്ഞരഞ്ഞു പോയ ജീവനുകൾ നമ്മളെ വേട്ടയാടിയതാണ്.
നടന്നു തളർന്നു മരിച്ചു വീണ തൊഴിലാളികളെയും കണ്ടു നമ്മൾ നമ്മുടെ രാജ്യത്തിന്റെ ദേശീയ പാതയുടെ ഓരങ്ങളിൽ.

കുരുക്ഷേത്ര യുദ്ധഭൂമി ഇപ്പോഴും  ചുവന്നു കിടക്കുന്നു എന്ന് വീമ്പു പറയുന്നവർക്ക് പക്ഷെ നമ്മളുടെ ദേശീയ പാതയിൽ പൊഴിഞ്ഞു പോയ ജീവനുകളെ കാണാനായില്ല.ഒരു ചെരുപ്പ് പോലുമില്ലാതെ നടന്നു ചോര ഒലിച്ചു ചുവപ്പായി മാറിയ ദേശീയ പാതാ ഓരങ്ങളെ കാണാനായില്ല.

വണ്ടി ഇടിച്ചു മരിച്ചവർ,ആർക്കും വേണ്ടാത്ത മൃത ശരീങ്ങൾ പക്ഷെ നമ്മൾ ഒന്ന് മറന്നു കൂടാ അവരാണ് ഈ നാടിനെ നിർമിച്ചവർ.കെട്ടിപ്പടുത്തവർ, വെയിലത്ത് വേല ചെയ്തവർ നമ്മളുടെ നാടിൻറെ തൊഴിലാളി സഹോദരങ്ങൾ.

അതെ അവർക്കു വേണ്ടിയാണു കോൺഗ്രസ് പ്രസിഡന്റ് ശ്രീമതി സോണിയ ഗാന്ധി പറഞ്ഞത്,പ്രിയപ്പെട്ട പ്രധാനമന്ത്രി അവരിൽ നിന്നും ഇപ്പോൾ യാത്രക്കുള്ള പണം വാങ്ങരുത്,തൊഴിൽ നഷ്ടപ്പെട്ട ലക്ഷകണക്കിന് പാവങ്ങളാണ്.പണം കോൺഗ്രസ് നൽകാം എന്ന്.
അഭിമാന നിമിഷമായിരുന്നു അതെ വീണു പോയവരുടെ കൂടെ എന്റെ പ്രസ്ഥാന നിൽക്കുന്നത് കണ്ടപ്പോൾ.

ഒടിവുൽ ആയിരം ബസ്സുകൾ ഇന്ദിരയുടെ പേരക്കുട്ടി ഉത്തർ പ്രദേശിലെ തൊഴിലാളികൾക്കായി ഒരുക്കി എന്ന വാർത്ത കേട്ടപ്പോൾ വലിയ ഒരു സമാധാനമായിരുന്ന നെഞ്ചിനകത്തു.
ഓരം ചേർന്നു നീങ്ങിയ തൊഴിലാളി കൂട്ടങ്ങളെ പാതയോരത്തു കണ്ടു കണ്ണ് കലങ്ങിയവർ നിരവധിയാണ്.
അതുപോലും പക്ഷെ രാഷ്ട്രീയമാക്കുകയായിരുന്നു പലരും.

ആയിരം വണ്ടികളിൽ മിക്കതും ഓട്ടോയും,സ്കൂട്ടറുമാണ്‌ എന്ന പരിഹാസം പോലും ചൊരിഞ്ഞു പല ബിജെപി നേതാക്കളും.
ഇന്നവർ സമ്മതിച്ചിരിക്കുന്നു അതെ 879  ബസ്സുകൾ ഉണ്ട് എന്ന്.
ഒന്ന് തിരിച്ചു ചോദിക്കണം എന്നുണ്ട് നിങ്ങളെന്തു ചെയ്തു ഈ തൊഴിലാളികൾക്ക് വേണ്ടി എന്ന് ,ഒരു ബസ്സെങ്കിലും ഫ്രീ ആയി ഏർപ്പാട് ചെയ്തോ എന്ന്? പക്ഷെ അത് ചോദിക്കുന്നില്ല.

ബസ്സുകളിൽ നിങ്ങളുടെ ബിജെപി പോസ്റ്ററുകൾ പതിച്ചു കൊള്ളൂ പക്ഷെ ബസ്സുകൾക്കുള്ള അനുമതി നിഷേധിക്കരുത് എന്ന് പോലും പറഞ്ഞു പ്രിയങ്ക ഗാന്ധി, അതെ അഭിമാനമാണ് പ്രിയങ്ക ഗാന്ധി ,അഭിമാനമാണ് കോൺഗ്രസ്.

അതെ കൂടണയും വരെ കൂടെത്തന്നെയാണ് കോൺഗ്രസ്.

കടപ്പാട് fb

Comments

Popular posts from this blog

ഒരു പണിയുമില്ലാത്ത തോമാച്ചന് ദിവസക്കൂലി 46731 രൂപാ.

എമ്പുരാന് ഒത്ത വില്ലൻ ! ആരാണ് ‌യഥാർഥ ബാബ ബജ്റംഗി

"വിവരണം ചുരുക്കത്തിൽ" ഒരാഴ്ച്ചത്തേക്ക് പോയി ബഹിരകാശത്ത് 9 മാസം...