ഇന്ദുവിന് ഇന്നൊരു ആൺകുട്ടി ജനിച്ചു, ഇരുവരും സുഖമായിരിക്കുന്നു. ഞാനൊരു മുത്തച്ഛനായി. ജവഹർലാൽ നെഹ്രു
റെജി പൂവത്തൂർ എഴുതുന്നു....
വർഷങ്ങൾക്ക് മുമ്പ് ജവഹർലാൽ നെഹ്രു തന്റെ ഡയറിയിൽ ഇങ്ങിനെ രേഖപ്പെടുത്തി.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ രാഷ്ട്രീയ കുടുംബത്തിൽ 1944 ഓഗസ്റ്റ് 20നു രാജീവ് ഗാന്ധി ബോംബെയിൽ ജനിച്ചപ്പോൾ ആയിരുന്നു അത്.
നാല്‍പതാം വയസ്സില്‍ അധികാരമേറ്റ രാജീവ് ഗാന്ധി ഇന്ത്യയുടെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയും ഒരുപക്ഷേ, രാഷ്ട്രത്തലവന്‍മാരെ തെരഞ്ഞെടുക്കുന്ന ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയുമായിരിക്കാണ് സാധ്യത.
ആധുനിക ചിന്തകള്‍ വച്ചുപുലര്‍ത്തുകയും യഥാസമയം തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുന്ന ശ്രീ രാജീവ്ഗാന്ധി,
അദ്ദേഹം ആവര്‍ത്തിക്കാറുള്ളതുപോലെ, ഇന്ത്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനൊപ്പം രാജ്യത്തിന്റെ, 21-ാം നൂറ്റാണ്ടിലേക്കു നീളുന്ന ഭാസുരമായ ഭാവിയുടെ ചാലകശക്തിയാകുകയെന്ന ലക്ഷ്യവും ശ്രീ ഗാന്ധിക്കുണ്ടായിരുന്നു. നിർഭാഗ്യവശാൽ അദ്ദേഹത്തിന് അത് പൂർത്തികരിക്കാൻ കഴിഞ്ഞില്ല
ഇന്ത്യയുടെ പ്രതീക്ഷയും യൗവനവുമായിരുന്നു മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി.ശാസ്ത്രീയ ചിന്തയിൽ ഒരു ജനതയുടെ സംസ്കാരത്തെ രൂപപ്പെടുത്തിയ വലിയ നേതാവ്.ലോകത്തെ രണ്ടാമത്തെ ടെലിഫോൺ നെറ്റ് വർക്കുള്ള രാജ്യമെന്ന് ഇന്ത്യയെ വിശേഷിപ്പിക്കുമ്പോൾ നാം കടപ്പെട്ടിരിക്കുന്നത് രാജീവ്ജിയോടാണ്. ഊർജ്ജ സ്വലനും ഭാവനാ സമ്പന്നനുമായഅദ്ദേഹം രാജ്യത്തെ പുതുക്കിപണിതു.അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കെട്ടകാലത്തേക്ക് രാജ്യത്തെ തിരികെ കൊണ്ടുപോകാനുള്ള 'സംഘ'ടിത ശ്രമങ്ങൾ നടക്കുമ്പോൾ രാജീവ് ഗാന്ധിയുടെ ഓർമ പോലും ഒരു പ്രതിരോധമാണ്. രാജീവ് ഗാന്ധി യുടെ ഓർമ്മകൾ ആചരിക്കുന്നതും മതാധിഷ്ഠിത രാഷ്ട്രീയത്തിന് ഒരു മറുപടിയാണ്.
കാലം മായ്കാത്ത മുറിവുമായി ഞങ്ങൾ ഇപ്പോളും ഓർക്കുകയാണു....ഓർക്കും തോറും വേദനിപ്പിക്കുന്ന ഒരുതരം മുറിവ് ..നഷ്ടങ്ങൾ കടിച്ചമർത്തി സ്വയം മറക്കാൻ ശ്രമിച്ചപ്പോഴും അറിഞ്ഞില്ല....രാജീവ് ജി … നോവുന്ന സ്പന്ദനങ്ങള്‍ ബാക്കിയാണെന്നതും ,അങ്ങയ്ക്കു പകരംവയ്ക്കാൻ ഇനി ആരുമില്ലെന്നതും.............
അസാധാരണ ദീര്ഘആവീക്ഷണമുണ്ടായിരുന്നു രാജീവ്ജിയ്ക്ക് ,നല്ല രാഷ്ട്രീയ ധാരണയും. മറ്റാരും ചിന്തിക്കും മുമ്പേ അദ്ദേഹം ഇന്ഡ്യ.യെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് നയിക്കാനുളള കാഴ്ചപ്പാടു പുലര്ത്തി . ഇന്ഡ്യതയെപ്പോലൊരു വികസ്വര രാജ്യത്ത് സാങ്കേതിവവിദ്യക്ക് സുപ്രധാനമായ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം മനസിലാക്കി. വികസനത്തിന്റെയ മുഖ്യ ഉപാധി വാര്ത്താവിനിമയരംഗമാകാന്‍ പോവുകയാണെന്ന് അദ്ദേഹം മനസിലാക്കി. മുഖ്യധാരയിലേക്ക് കമ്പ്യൂട്ടര്‍ കൊണ്ടുവന്നവരില്‍ ഒരാള്‍ അദ്ദേഹമായിരുന്നു. സര്ക്കാ്ര്‍ മാനേജ്മന്റ്ല മേഖലയില്‍ സമൂലപരിവര്ത്തകനം നടത്തിയവരില്‍ ഒരാളായിരുന്നു രാജീവ്ഗാന്ധി. ഇന്ഡ്യ്ന്‍ വ്യവസ്ഥയിലേക്ക് ഒട്ടേറെ ആധുനികചിന്തകളും, നവീന കാര്യങ്ങളുടെ ഒരു ശ്രേണിതന്നെയുംഅദ്ദേഹംകൊണ്ടുവന്നു.
ജനം ഇന്നു പറഞ്ഞുകൊണ്ടിരിക്കുന്ന സുതാര്യതയും, വിശ്വാസ്യതയും കൊണ്ടുവരുന്നതിന് വിവരസാങ്കേതികവിദ്യ നിര്ണാംയകമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അന്നതു പുതിയ ആശയമായിരുന്നതുകൊണ്ട്, അധികം പേര്ക്കുംന മനസിലായില്ല. അവരില്‍ മിക്ക വരും ദോഷൈകദൃക്കുകളായിരുന്നു. “ഈ ബുദ്ധിജീവി യുവാക്കളെ നോക്കൂ. അവര്ക്കി ഇന്ത്യയെപ്പറ്റി എന്തറിയാം” എന്നൊക്കെപ്പറഞ്ഞ് പലവിദ്യാസമ്പന്നരും അന്ന് അദ്ദേഹത്തിന്റെ ശ്രമങ്ങളെ പരിഹസിച്ചു. ഇതൊരപൂർവ്വ അവസരമാണെന്നായിരിയ്ക്കാം അന്നദ്ധേഹം ചിന്തിച്ചത്. അതിന് സര്ക്കാ്രിന് ഇച്ഛാശക്തി വേണമെന്നും. ആ ഇച്ഛാശക്തി നൽകാൻ രാജീവ് ജി അവിടെഉണ്ടായിരുന്നു.
വികസനത്തെപ്പറ്റി അദ്ദേഹം ഒട്ടേറെ കൂടിക്കാഴ്ചകള്‍ നടത്തി. രാവിലെ പത്തുമുതല്‍ അര്ധനരാത്രിവരെ.....ഒരേ സമയത്ത് നിരവധി കാര്യങ്ങള്ക്ക് മുന്ഗണന നൽകി . സി-ഡോട്ട്, സി-ഡാറ്റ് തുടങ്ങിയ പുതിയ സ്ഥാപനങ്ങളുടെ സ്ഥാപനം, പ്രതിരോധം, അമേരിക്കയിലെ ഇന്ഡ്യവന്‍ സിനിമോത്സവം, , സോവ്യറ്റ് യൂണിയന്‍ അങ്ങനെ നിരവധി വിഷയങ്ങള്‍.. ഒട്ടേറെ വിസ്മയങ്ങളും ഇരമ്പങ്ങളുമുണ്ടായി....അപ്പോഴും ആരേയും കൂസാതെ അദ്ധേഹം അതാസ്യദിച്ചു.
മിഖായേല്‍ ഗോര്ബസച്ചേവിനെക്കണ്ടത്. ഇന്ഡ്യ്ന്‍ സ്വാതന്ത്യ്രത്തിന്റെണ നാല്പഅത്തിയെട്ടാം വാര്ഷിലകം ആഘോഷിച്ചത്. അദ്ദേഹത്തിന്റെര രാഷ്ട്രതന്ത്രജ്ഞതയുടെ നിരവധി ഉദാഹരണങ്ങള്‍. അദ്ദേഹം അമേഠിയിലായിരുന്നപ്പോള്‍, പാവങ്ങളെപ്പറ്റി ചിന്തിച്ചിരുന്നു. അവരുമായി ബന്ധപ്പെടുന്നതിന്, സ്വന്തം പദവിവിട്ട് അദ്ദേഹം സഞ്ചരിച്ചു. ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങള്‍ കേട്ടു. വളരെ പ്രതിബദ്ധനായൊരു നേതാവിനെ രാജ്യം അദ്ദേഹത്തില്‍ കണ്ടു.
ഒരു നേതാവെന്ന നിലയില്‍ വളരെ അഭിമാനത്തോടെ ഇന്ഡ്യ യെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കുനയിക്കാന്‍ പ്രതിബദ്ധത പുലര്ത്തി യ വ്യക്തിയായിരുന്നു അദ്ദേഹം. പാവങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ അദ്ദേഹം പ്രതിബദ്ധനായിരുന്നു. മാറ്റത്തിനു വേണ്ടി സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ തയാറായി. അദ്ദേഹം ജനാധിപത്യത്തില്‍ വിശ്വസിച്ചു. അക്ഷരാര്ത്ഥത്തില്‍ മതേതരനായിരുന്ന അദ്ദേഹം ഇന്ഡ്യയുടെ പുനഃക്രമീകരണത്തിൽ ആത്മാര്ത്ഥതതപുലര്ത്തി .
ആധുനിക സാങ്കേതിക വിദ്യയും, മാനേജ്മെന്റ്് വൈഭവവും, കാഴ്ചപ്പാടിലെ പരിവര്ത്തനവും, ഒക്കെ ഉപയോഗിച്ച് ഭാവി ഇന്ഡ്യ യെ കെട്ടിപ്പടുക്കുന്നതു സ്വപ്നം കണ്ട യുവനേതാവായി ഇന്ഡ്യുയിലെ ഒരോ തലമുറയും രാജീവ് ഗാന്ധിയെ ഒര്ക്കും . അദ്ദേഹം അതിനായി സ്വകാര്യവല്കരണം, ഉദാരവല്കാരണം, ആഗോളവല്കയരണം എന്നിവയില്‍ ഊന്നി. അദ്ദേഹം ധാര്മിാകചിന്തയുളളയാളായിരുന്നു, കഠിനപരിശ്രമിയായിരുന്നു. തീരുമാനങ്ങളില്‍ വ്യക്തതയുണ്ടായിരുന്നു.
സ്വാതന്ത്ര്യാനന്തരം നമ്മുടെ ആദ്യ നേതാക്കള്‍ സ്ഥാപനങ്ങള്‍ ഉണ്ടാക്കി. അവര്‍ ഉന്നത വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതിക വിദ്യ, തുടങ്ങിയവക്ക് വളരെ പ്രാധാന്യം നല്കിി. എന്നാല്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് വേണ്ടത്ര പ്രാധാന്യം നല്കാതന്‍ കഴിഞ്ഞില്ല. 50-കളില്‍ വിതച്ച പല വിത്തുകളും ഫലം കാണാന്‍ തുടങ്ങി. നാം വിവര സങ്കേതിക വിദ്യയെ ശരിയായുപയോഗിക്കുകയും, കമ്പ്യൂട്ടര്‍ സോഫ്റ്റവേര്‍, നവീന കണ്ടുപിടുത്തങ്ങള്‍, സംരംഭകത്വം, വിദ്യാസമ്പന്നരായ മാനവ വിഭവശേഷി (25 വയസില്‍ താഴെയുളള 500 ദശലക്ഷം യുവാക്കളുണ്ടിവിടെ) എന്നിവയെ ശരിയായി നയിച്ചാല്‍ 25- 30 വര്ഷയത്തില്‍ ഇന്ഡ്യയക്ക് ഗംഭീരമായൊരു നേട്ടം നാം കാണുന്നു.
അദേഹത്തിന്റെ മരണം
"രാജീവിനെ അണിയിക്കാനായി കൈയ്യിൽ പൂമാലയുമായി ഒരു സ്ത്രീ അദ്ദേഹത്തിന്റെ മുന്നിൽ വന്നു കുമ്പിട്ടു. പിന്നീട് എല്ലാം കണ്ണടച്ചു തുറക്കുന്ന മാത്രയിൽ കഴിഞ്ഞു. ഒരു രാജ്യത്തിന്റെ പ്രതീക്ഷമുഴുവൻ കർണകഠോരമായ ശബ്ദത്തോടെ ഒരു തീഗോളമായി കത്തിയെരിഞ്ഞു"
-ടൈം മാഗസിൻ-
ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മേയ് 21 വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽ.ടി.ടി.ഇ അംഗമായ തനു എന്നു അറിയപ്പെടുന്ന തേന്മൊഴി രാജരത്നം ആത്മഹത്യാ ബോംബർ ആയി ശ്രീപെരുമ്പത്തൂരിൽ വെച്ചു കൊലപ്പെടുത്തി.തമിഴീഴ വിടുതലൈപ്പുലികൾ എന്ന സംഘടനയായിരുന്നു രാജീവ് ഗാന്ധിയുടെ കൊലപാതകത്തിനു പിന്നിൽ ശ്രീലങ്കയുടെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ എത്തിയ ഇന്ത്യൻ സമാധാനസേന അവിടെ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു അവർ രാജീവിനെ കൊല്ലാൻ തീരുമാനിച്ചത്
രാജീവിന്റെ അവസാനത്തെ പൊതുസമ്മേളനം തമിഴ്‌നാട്ടിലെ തിരുത്തണിയിലായിരുന്നു. രാജീവ് ഗാന്ധി മെയ് 21 1991-ഇൽ ശ്രീപെരുമ്പത്തൂരിൽ വെച്ച് ഒരു തിരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തിൽ വെച്ച് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. എൽ.ടി.ടി.ഇ അംഗമായ തേന്മൊഴി ഗായത്രി രാജരത്നം (തനു) എന്ന സ്ത്രീയാണ് ആത്മഹത്യാ ബോംബർ ആയി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. ശിവരശൻ എന്ന എൽ.ടി.ടി.ഇ. നേതാവ് ഈ കൊലപാതകത്തിന് സൂത്രധാരകനായിരുന്നു. പ്രസംഗ വേദിക്കരികിലുള്ള ഇന്ദിരാ ഗാന്ധിയുടെ പ്രതിമയിൽ മാല അണിയിച്ചശേഷം ചുവപ്പു പരവതാനിയിട്ട വഴിയിലൂടെ വേദിക്കരികിലേക്കു നടക്കുന്ന വഴിയിലാണ് തനുവും കൂട്ടാളികളും കാത്തുനിന്നിരുന്നത്. രാജീവിനെ സ്വീകരിക്കാൻ സുരക്ഷാപരിശോധന കഴിഞ്ഞ ആളുകൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. എന്നാൽ രാജീവ് ഗാന്ധി വരുന്ന തിക്കിലും തിരക്കിലും സുരക്ഷാ ഭടന്മാരുടെ കണ്ണുവെട്ടിച്ച്, തനു തന്റെ ശരീരത്തിൽ ചേർത്തു കെട്ടിയ ബോംബുമായി രാജീവിനരികിലേക്കെത്തുകയായിരുന്നു.
തിരക്കിട്ട് രാജീവിനടുത്തേക്ക് വന്ന തനുവിനെ സുരക്ഷാ ഉദ്യോഗസ്ഥയായ അനസൂയ തള്ളിമാറ്റിയെങ്കിലും രാജീവ് കയ്യുയർത്തി അനസൂയയെ തടയുകയായിരുന്നു. സമയം ഏകദേശം രാത്രി 10.20 ന് രാജീവിന്റെ കഴുത്തിൽ ഹാരം അണിയിച്ചശേഷം, കാലിൽ സ്പർശിക്കാനെന്ന വ്യാജേന കുമ്പിട്ട തനു തന്റെ ശരീരത്തിലുള്ള ബോംബിന്റെ ഡിറ്റോണെറ്ററിൽ വിരലമർത്തുകയായിരുന്നു എന്നു പറയപ്പെടുന്നു. ശക്തമായ സ്ഫോടനമായിരുന്നു പിന്നീട്. രാജീവിനു ചുറ്റും നിന്നിരുന്ന പതിനഞ്ചു പേർ മരിച്ചു. മാംസം കരിഞ്ഞമണവും പുകയുമായിരുന്നു അവിടെ കുറേ നേരത്തേക്ക്. രാജീവ് സ്ഥിരമായി ധരിക്കാറുള്ള ലോട്ടോ എന്ന പാദരക്ഷയാണ് അദ്ദേഹത്തിന്റെ മൃതദേഹം പെട്ടെന്നു തന്നെ തിരിച്ചറിയാനായി സഹായിച്ചത്.
1991 ഏപ്രിൽ 7ന് ഒരു പ്രധാന തിരഞ്ഞെടുപ്പ് യോഗത്തിൽ തീവ്രവാദികൾ രാജീവിനെ വധിക്കേണ്ട പദ്ധതിയുടെ ഒരു പരിശീലനം നടത്തിനോക്കിയിരുന്നു. ഇത് ചിത്രങ്ങളിലാക്കി ശേഖരിച്ചുവെക്കാനായി ഹരിബാബു എന്ന ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫറേയും തീവ്രവാദികൾ വാടകക്കെടുത്തിട്ടുണ്ടായിരുന്നു. ശ്രീപെരുംപുത്തൂറിൽ ഹരിബാബുവിന്റെ ക്യാമറയിൽ നിന്നും കിട്ടിയ ചിത്രങ്ങളാണ് കൊലപാതകികളെ തിരിച്ചറിയാൻ സഹായിച്ചത്. ഹരിബാബു ഈ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നുവെങ്കിലും അയാളുടെ ക്യാമറക്കോ അതിനുള്ളിലെ ഫിലിമുകൾക്കോ യാതൊരു കേടും പറ്റിയിരുന്നില്ല.
വിശാഖപട്ടണത്തിലെ തിരഞ്ഞെടുപ്പ് പ്രചാരത്തിനു ശേഷം 1991 മേയ് 21-ന് ശ്രീപെരുമ്പത്തൂരിലായിരുന്നു അടുത്ത ജാഥ. മദ്രാസിൽ (ചെന്നൈ) എത്തിയ അദ്ദേഹം വാഹനമാർഗ്ഗം ശ്രീപെരുമ്പത്തൂരിലേക്കു പുറപ്പെട്ടു. നിരവധി പ്രചാരണ വേദികളിൽ നിർത്തുകയും പ്രസംഗിക്കുകയും ചെയ്തശേഷമാണ് അദ്ദേഹം പെരുമ്പത്തൂരിലെത്തുന്നത്. വേദിക്കകലെ അദ്ദേഹം കാറിൽ നിന്നിറങ്ങുകയും, വേദിക്കരികിലേക്കു നടന്നു പോകാൻ തീരുമാനിക്കുകയും ചെയ്തു. ജനങ്ങൾ നൽകിയ പൂച്ചെണ്ടുകളും, പൂമാലകളും സ്വീകരിച്ചായിരുന്നു അദ്ദേഹം വേദിക്കരികിലേക്കു നടന്നത്. 22:21 മണി ആയപ്പോൾ തനു അദ്ദേഹത്തിനെ സമീപിച്ച് അനുഗ്രഹം തേടാനെന്ന വ്യാജേന കാലിൽ തൊടാൻ കുനിയുകയും തന്റെ അരയിൽ സ്ഥാപിച്ചിരുന്ന ബോബ് പൊട്ടിക്കുകയും ചേയ്തു. ഗാന്ധിയോടൊപ്പം മറ്റു പതിനാലു പേർ കൂടി തുടർന്നുണ്ടായ വൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.
പാതിവഴിയിൽ എല്ലാമവസാനിപ്പിച്ച് ദുഷ്ട്ശക്തികൾ ഇൻഡ്യകണ്ടതിൽ വച്ചേറ്റവും മിടുക്കനായ രാജീവ് ജി യെ ഇല്ലാതാക്കിയെങ്കിലും ,അദ്ദേഹം കാണാൻ കാത്തിരുന്ന നവ ഇന്ത്യയെ കെട്ടിപ്പടുക്കുവാന്‍ കോണ്‍ഗ്രസ്സ് നേതൃത്വംനല്‍കുന്പോള്‍ അങ്ങ് ദൂരെ എല്ലാം കണ്ട് സന്തോഷിയ്ക്കുന്നുണ്ടാവും….
ഇൻഡ്യയെ ആത്മാവിലാവാഹിച്ച വികസനങ്ങളുടെ രാജകുമാരൻ……
രാജീവ് ജിയുടെ ആത്മാവിന്റെ നിത്യശാന്തി ക്കായി പ്രാർത്ഥിക്കുന്നു
ആദരവോടെ
റജി പൂവത്തൂര്‍











Comments