ഞാൻ വരച്ച ചിത്രം എനിക്ക് ഉമ്മൻചാണ്ടി സാറിന് നേരിട്ട് നൽകണം

സി.ആർ.മഹേഷ്‌ എഴുതുന്നു...

ആദിനാട് വടക്ക് തുറയിൽകടവ് ആതിരയിലേക്ക് സുഹൃത്ത് അനു അശോകുമായി ചെല്ലുമ്പോൾ ഭിന്നശേഷിക്കാരനായ കണ്ണൻ കിടന്നു കൊണ്ട് ചിത്രം വരയ്ക്കുകയായിരുന്നു. ഞങ്ങളെ കണ്ട മാത്ര ചിരിച്ചു കൊണ്ട് ചുമരിലേക്ക് വിരൽ ചൂണ്ടി. ഉമ്മൻ ചാണ്ടിയുടെ ചിത്രം മനോഹരമായി വരച്ച് വച്ചിരിക്കുന്നു.
കണ്ണന്റെ വരകളിലും വർണ്ണങ്ങളിലും വിരിഞ്ഞ് പ്രമുഖർ പലരും ചുമരിലുണ്ട്.  കിടക്കുകയായിരുന്ന കണ്ണനെ മാതാവ് രതി വന്നു എടുത്ത് കസേരയിലിരുത്തി. അടുത്തായി ഞങ്ങളും ഇരുന്നു.  ശാരീരിക വിഷമതകൾ ഉണ്ടെങ്കിലും  മനസിന് ഒട്ടും തളർച്ചയില്ലെന്ന് തെളിയിക്കുന്നതായിരുന്നു കണ്ണന്റെ വാക്കുകൾ. പരിമിതികൾക്കിടയിലും പഠിക്കണമെന്ന ആഗ്രഹം. ക്ലാപ്പന എസ്.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് കണ്ണനെന്ന അദുൽ. രാവിലെ സ്കൂൾ ബസ്  വീട്ടുപടിക്കലെത്തുമ്പോൾ മാതാവ് കണ്ണനെ എടുത്ത് കൊണ്ട് കയറും. മകനേയും കൂട്ടി സ്കൂളിലേക്ക് പോകുന്ന രതി മടങ്ങിയെത്തുന്നത് വൈകിട്ട് സ്കൂൾ ബസിലാണ്. അമ്മയുടെ സാന്നിദ്ധ്യം സ്കൂളിലുണ്ടാകണം. ഭക്ഷണം കഴിക്കുന്നതിനും മറ്റ് പ്രാഥമിക കാര്യങ്ങളിലും കണ്ണനെ സഹായിക്കാൻ ഒരാൾ വേണം. അതിനാണ് മകന്റെ പഠന സമയം മുഴുവൻ മാതാവ് സ്കൂളിൽ തങ്ങുന്നത്.
കൂലിവേലക്കാരനായ അശോകനോട് മകൻ തുടർന്ന് പഠിക്കാനുള്ള ആഗ്രഹത്തെ പറ്റിയൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും "വരട്ടെ മോനെ, സമയമാകട്ടെ" എന്ന് സമാധാനിപ്പിക്കും. അപ്പോഴും എങ്ങനെ അതിനുള്ള സമ്പത്ത് കണ്ടെത്തുമെന്ന് ഒരു നിശ്ചയവുമില്ല.
ആഗ്രഹത്തെപ്പറ്റി ചോദിച്ചപ്പോൾ ആനിമേഷൻ കോഴ്സിന് ചേർന്ന് പഠിക്കണമെന്ന് പറഞ്ഞു. എങ്ങനെയാ എന്ന മട്ടിൽ അശോകനും രതിയും പരസ്പരം നോക്കി.

സി.ആർ.മഹേഷിന്റെ ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കണ്ണനുമായി ശ്രീ.ഉമ്മൻ ചാണ്ടി വീഡിയോ കോളിൽ സംസാരിച്ചിരുന്നു വീഡിയോ കാണാം.

ഉമ്മൻ ചാണ്ടി

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

രണ്ടാമതൊന്നാലോചിക്കാൻ ഭിന്നശേഷിക്കാരന്റെ ആവേശം എന്നെ അനുവദിച്ചില്ല. മെച്ചപ്പെട്ട സ്ഥാപനത്തിൽ ആനിമേഷൻ കോഴ്സിന് ചേർന്ന് പഠിക്കാൻ എല്ലാ സഹായവും ചെയ്യാമെന്ന് ഞാൻ ഉറപ്പു നൽകി. ഇത്തരം കുരുന്നുകളുടെ ആഗ്രഹങ്ങൾ തിരിച്ചറിയാനും അവരെ സഹായിക്കാനും മനസുള്ള ഒട്ടേറെ വ്യക്തിത്വങ്ങൾ നമുക്ക് ചുറ്റും തന്നെയുണ്ട്. കണ്ണനു പഠിക്കാനും ഭിന്നശേഷിക്കിടയിലും ജീവിതത്തിലെ ഉയരങ്ങൾ കീഴടക്കാനും കഴിയുന്ന തരത്തിൽ സഹായിക്കേണ്ടത്  അനിവാര്യതയാണെന്ന് സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു.
കണ്ണാ,...നല്ലതു പോലെ പഠിക്കൂ....സമൂഹത്തിലെ നന്മ മനസുകൾ കരുതലായി എന്നും ഒപ്പമുണ്ടാകുമെന്ന് പറഞ്ഞ് യാത്രയാകാൻ ഒരുങ്ങിയപ്പോൾ മറ്റൊരു വലിയ ആഗ്രഹം കൂടിയുള്ളതായി കണ്ണൻ പറഞ്ഞു."ഞാൻ വരച്ച ചിത്രം എനിക്ക് ഉമ്മൻചാണ്ടി സാറിന് നേരിട്ട് നൽകണം, അവസരമുണ്ടാക്കിത്തരണം".  കൊവിഡ് കാല നിയന്ത്രണങ്ങൾ നീങ്ങുമ്പോൾ അതിനും വഴിയുണ്ടാക്കാമെന്ന് വാക്ക് കൊടുത്തിട്ടാണ് ആതിരയിൽ നിന്നിറങ്ങിയത്. 

കടപ്പാട് 
#CRMahesh

Comments

Popular posts from this blog

ഒരു പണിയുമില്ലാത്ത തോമാച്ചന് ദിവസക്കൂലി 46731 രൂപാ.

എമ്പുരാന് ഒത്ത വില്ലൻ ! ആരാണ് ‌യഥാർഥ ബാബ ബജ്റംഗി

"വിവരണം ചുരുക്കത്തിൽ" ഒരാഴ്ച്ചത്തേക്ക് പോയി ബഹിരകാശത്ത് 9 മാസം...