എല്ലാ ദുഃഖങ്ങളേയും ഉള്ളിലൊതുക്കി എല്ലാവർക്കും കരുത്തു പകർന്ന ഭാരതത്തിന്റെ ധീര വനിത. സോണിയ ഗാന്ധി
നിലത്തു കുത്തിയിരുന്ന് തലയിൽ മൂടുപടം ധരിച്ചിരിക്കുന്ന ഈ ചിത്രം അധികം ആരും കണ്ടിട്ടുണ്ടാവില്ല, അഥവാ ശ്രദ്ധിച്ചിരിക്കില്ല..
തൻറെ ഭർത്താവിൻറെ ദേഹവിയോഗത്തിൽ ഒരു വെള്ള വസ്ത്രമണിഞ്ഞ തലയിൽ മൂടുപടം ധരിച്ച വളരെ വിഷമത്തോടെ ഇരിക്കുന്ന ഈ സ്ത്രീ ഭാരതത്തിൻറെ പ്രിയപ്പെട്ട ദുഃഖപുത്രി ശ്രീമതി സോണിയ ഗാന്ധി ആണ്.
വളരെയേറെ നമ്മുടെ ഹൃദയത്തെ സ്പർശിച്ച ചിത്രമാണ്...
അന്റോണിയ ആല്‍ബിന മെയ്നോ
ഈ പേര് ഒരു പക്ഷേ ചരിത്രത്തിൽ ആരും അധികം കേട്ടിട്ടുണ്ടാവില്ല ശ്രീമതി സോണിയ ഗാന്ധി പേര് ഭാരതത്തിൽ എല്ലാവർക്കും സുപരിചിതമാണ് ഭാരതത്തിന് വെളിയിൽ ജനിക്കുകയും ഭാരതത്തിനകത്ത് വളരുകയും ചെയ്ത ശ്രീമതി സോണിയ ഗാന്ധി
സോണിയ ഗാന്ധിയുടെ ജീവിതം ദുഃഖത്തിന്റെ കഥകളാണ്...
1968 ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തില, ലോക രാഷ്ട്രങ്ങൾ ഉരുക്കുവനിത എന്ന് വിളിച്ച് ബഹുമാനിച്ച ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ മരുമകളായി ഭാരതത്തിലേക്ക് കടന്നുവന്നു
ഭാരതമെന്ന ഒരു ദേശത്തെ പറ്റിയോ ഭാരതത്തിൻറെ സംസ്കാരത്തെപ്പറ്റി അറിവില്ലായിരുന്നു ഇന്ത്യയെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു, സോണിയയ്ക്ക്; ഭൂപടത്തില്‍ ഇന്ത്യ എവിടെയെന്നു പോലുംഅറിയില്ല പാമ്പുകളും ആനകളുമുള്ള കാട്ടു പ്രദേശം എന്ന കേട്ടറിവു മാത്രമേ ഇന്ത്യയെക്കുറിച്ച് ഉണ്ടായിരുന്നുവെന്ന് അതേക്കുറിച്ച് പറഞ്ഞിട്ടുണ്ട് സോണിയ.
23 വർഷം മാത്രം നീണ്ടു നിന്ന ഒരു ദാമ്പത്യ ബന്ധം മാത്രമായിരുന്നു ശ്രീമതി സോണിയാ ഗാന്ധിയും രാജീവ് ഗാന്ധിയും ആയിട്ടുള്ളത് 49 ആമത്തെ വയസ്സിൽ രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോൾ അന്ന് സോണിയ രാജീവ് ദാമ്പത്യത്തിന് വെറും രണ്ടു പതിറ്റാണ്ടുകാലത്തെ ആയുസ്സ് ഉണ്ടായിരുന്നു.
എല്ലാവരും പറഞ്ഞു സോണിയഗാന്ധി തിരിച്ച് തൻറെ ജന്മനാട്ടിലേക്ക് പോകും രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് അവർ ജന്മനാട്ടിലേക്ക് പോകും എന്ന് പ്രവചിച്ച രാഷ്ട്രീയ നിരീക്ഷകർക്ക് അവരുടെ പ്രവചനങ്ങളെ തെറ്റിച്ച വർഷങ്ങളായിരുന്നു പിന്നീട് കണ്ടത്.പിതാവ് നഷ്ടപ്പെട്ട രണ്ടു കുട്ടികളെ ഭാരതീയ സംസ്കാരത്തിന് യോജിക്കും വിധം വളർത്തിയെടുക്കാനും അവർക്ക് കൂടെ നിന്ന് വഴികാട്ടിയാവാനും പറഞ്ഞു കൊടുക്കുവാനും കഴിഞ്ഞ ശ്രീമതി സോണിയ ഗാന്ധി ഭാരതത്തിലെ ഉത്തമയായ മാതാവിൻറെ എല്ലാം ലക്ഷണവും ഒത്ത ഒരു സ്ത്രീ രത്നം തന്നെയാണ്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കരുത്തുറ്റ വനിതയായി രണ്ട് പതിറ്റാണ്ടായി തുടരുന്ന വ്യക്തിത്വമാണ് മേല്‍പ്പറഞ്ഞ പേരുകാരിയുടേത്.
ഇറ്റലിയിലെ വികെന്‍സായില്‍ നിന്നും 50 കി.മി ദൂരെ, ലുസിയാന എന്ന ചെറിയ ഗ്രാമത്തില്‍, സ്റ്റെഫാനോയുടെയും പൗള മിയാനോയുടെയും മകളായി 1946 ഡിസംബര്‍ ഒന്‍പതിനാണു സോണിയാ ജനിച്ചത്. റോമന്‍ കത്തോലിക്കാ വിശ്വാസിയായിരുന്ന സോണിയ ടൂറിനിനടുത്തുള്ള ഒര്‍ബസ്സാനോ എന്ന പട്ടണത്തിലാണ് തന്റെ ബാല്യകാലം ചെലവഴിച്ചത്. അവിടെത്തന്നെ ഒരു കത്തോലിക്കാ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തി. കെട്ടിടം പണികളുടെ കോണ്‍ട്രാക്റ്ററായി ജോലി നോക്കിയിരുന്ന പിതാവ് 1983ല്‍ മരിച്ചു. സോണിയയുടെ അമ്മയും രണ്ടു സഹോദരിമാരും ഇപ്പോഴും ഒര്‍ബസ്സാനോയിലും പരിസരങ്ങളിലുമായി ജീവിക്കുന്നു.
തുടക്കത്തില്‍ ഇന്ത്യയെ ഇഷ്ടപ്പെടാനോ ഇവിടുത്തെ ഭക്ഷണ-വസ്ത്രധാരണ രീതികളുമായി പൊരുത്തപ്പെടാനോ സോണിയയ്ക്കു കഴിഞ്ഞിരുന്നില്ല. 1983ല്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ചപ്പോഴേയ്ക്കും ഈ അവസ്ഥയ്ക്കു മാറ്റം വന്നിരുന്നു. ദമ്ബതികള്‍ക്ക് 1970 ജൂണ്‍ 19 ന് മകന്‍ രാഹുല്‍ ഗാന്ധിയും 1972 ജനുവരി 12 ന് മകള്‍ പ്രിയങ്ക ഗാന്ധിയും പിറന്നു.
ഞാനെന്റെ ഉള്‍വിളിയെ അനുസരിക്കുന്നു'- അങ്ങനെയാണ് പ്രധാനമന്ത്രിപദം സ്വീകരിക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടു കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അവര്‍ പറഞ്ഞത്. രാഷ്ട്രീയത്തില്‍ അത്തരം വാക്കുകള്‍ അപരിചിതമായിരുന്നതുകൊണ്ടാവണം, അതു നമ്മളില്‍ അത്രമേല്‍ അമ്പരപ്പുളവാക്കിയത്. എന്നാല്‍ സോണിയയുടെ ജീവചരിത്രത്തിലെ ഏടുകള്‍ മറിച്ചുനോക്കുക. ഓരോന്നിലും മുഴങ്ങിനില്‍ക്കുന്നുണ്ട്, അതേ വാക്കുകള്‍...
മഹത്തായ ഒരു രാജ്യത്തെ അജയ്യ ശക്തിയാക്കിയ ലോക ഉരുക്കു വനിതയുടെ അതി ദാറുണ അന്ത്യത്തിന് നിസ്സഹായയായി നിലവിളിച്ച് സാക്ഷിയാകേണ്ടി വന്നവൾ
ആ കൈകളാണ് ഇന്ത്യയുടെ....
തന്റെ എല്ലാമെല്ലാമായ പ്രിയ രാജ്യത്തിന്റെ ഒരിക്കലും നികത്താനാവത്ത നഷ്ടത്തെ കോരി എടുത്തത്.....
ഒരു നവ ഭാരതത്തെ പടു ത്തയർത്താനള്ള രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങൾ
ശ്രീ പെരുംബത്തൂരിൽ തീയിലെരിഞ്ഞപ്പോൾ....
അനാഥമായ് അവരും നെഹ്റു ഇളം സന്തതികളും.
ഇവിടെയാണ് ഓരോ ഇന്ത്യക്കാരനും അറിയേണ്ട സോണിയാ.
മനസ്സിന്റെ പതറിപ്പോകാത്ത അചഞ്ചലത
ഒത്തിരി പരിഹാസവാക്കുകൾ പറഞ്ഞപ്പോളും.. ആക്ഷേപിച്ചപ്പോളും..
ഒന്നും മറുത്തു പറയാതെ..
പരിഭവപെടാതെ...
എല്ലാ ദുഃഖങ്ങളേയും ഉള്ളിലൊതുക്കി... എല്ലാവർക്കും കരുത്തു പകർന്ന ഈ വ്യക്തിത്വത്തെ അനേകം ധീരന്മാർക്കു ജന്മം നൽകിയ ഭാരതത്തിനു വിസ്മരിക്കാനാകില്ല...
എല്ലാവരും മറന്നാലും രാജീവിനായി ഉറ്റുനോക്കുന്ന രണ്ടു കണ്ണുകൾ അത് സോണിയയുടെ ആയിരിക്കും... പറക്കമുറ്റാത്ത പ്രായത്തിലുള്ള 2കുട്ടികളെ തന്റെ കയ്യിലേൽപിച്ചു അനന്തതയിലേക്ക് പറന്നുയർന്ന തന്റെ സ്വന്തം രാജീവ്...
സോണിയാജി അങ്ങയെ ഞങ്ങൾ നമിക്കുന്നു.. ആശ്വസിപ്പിക്കുവാനാകില്ല...
എങ്കിലും ഭാരതത്തിന്റെ ഈ ധീര വനിതയുടെ ഒരിക്കലും അവസാനിക്കാത്ത ദുഃഖത്തിൽ ഞാനും പങ്കുകൊള്ളുന്നു...
ആദരവോടെ
റജി പൂവത്തൂർ

Comments