#ജനതാ_കർഫ്യൂ Break_the_chain ഞാനിന്നു മുഴുവൻ സമയവും എന്റെ വീട്ടിലാണ് നിങ്ങളോ?


#ജനതാ_കർഫ്യൂ
 മുഴുവൻ സമയവും എന്റെ വീട്ടിലാണ് നിങ്ങളോ?
ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്

ചൈനയിൽ ആയിരക്കണക്കിന് പേരെ കൊന്നൊടുക്കിയ കൊറോണ വൈറസ് രാജ്യത്ത് ഭീതിയിലാഴ്ത്തിയിരിക്കുകയാണ്
ഇതിന്റെ പഛാത്തലത്തിലാണ്
രാജ്യത്തു 14 മണിക്കൂർ ജനതാ കർഫ്യൂ ഏർപ്പെടിത്തിയിരിക്കുന്നതു പൊതുസ്ഥലങ്ങളിൽ വൈറസിന്റെ വ്യാപനം തടയുക എന്നതാണ് ഇത് മൂലം ലക്ഷ്യം വക്കുന്നത്.
14 മണിക്കൂറിനു ശേഷം നമുക്ക് തിരികെ കിട്ടുന്നത് സുരക്ഷിതമായ രാജ്യം ആയിരിക്കും....

14 മണിക്കൂർ ജനതാ കർഫ്യൂ കൊണ്ടുള്ള പ്രയോജനം?
ഒട്ടുമിക്ക പ്രതലങ്ങളിലും കൊറോണ വൈറസിന്റെ പരമാവധി ആയുസ്സ് 12 മണിക്കൂർ മാത്രമാണ്. (സ്റ്റീൽ പോലുള്ള ചില ലോഹങ്ങളുടെ പ്രതലങ്ങളിൽ 3 ദിവസം വരെ എന്നും പഠന റിപ്പോർട്ടുകളുണ്ട്.)

പൊതു സ്ഥലങ്ങളിൽ വൈറസ് പറ്റിയിരിക്കാവുന്ന ഇടങ്ങളിൽ നിന്നും നമ്മൾ വിട്ടു നിന്നാൽ ചങ്ങല മുറിയപ്പെടും.
#break_the_chain അതുമൂലം
സമൂഹ വ്യാപനത്തിന്റെ കണ്ണികൾ മുറിയപ്പെടും

#മാർച്ച്‌22 ആണ് ജനത കർഫ്യൂ എന്നിരിക്കിലും മാർച്ച്‌ 21 രാത്രി 9മണിമുതൽ മാർച്ച്‌ 22 വരെ ലഭിക്കുന്നത് മൂലം 24മണിക്കൂറിന്റെ ഗുണം നമുക്ക് ലഭിക്കുന്നതും,തന്മൂലം വൈറസ് വ്യാപിച്ചിരിക്കുന്ന പൊതു ഇടങ്ങൾ ഒരു പരിധി വരെ വൈറസ് വിമുക്തമാകുന്നു.
ഭാവിയിൽ കൂടുതൽ സമയം ഇതിനായി വേണ്ടി വന്നാൽ ഇതു ഒരു പരിശീലന ( ട്രയൽ ) മായി കരുതാനാകും

ഇറ്റലി പോലുള്ള വൈറസ് അതിഭീകരമാം വിധം പിടിമുറുക്കിയ രാജ്യങ്ങളിലെ ജനങ്ങൾ ദിവസങ്ങൾ ആയി വീട്ടിൽ തന്നെ കഴിയുന്ന എന്ന വാർത്തയും നിങ്ങൾ അറിഞ്ഞിട്ടുണ്ടാകുവല്ലോ.
covide 19 എന്ന ഭീകരനെ നേരിടുന്നതിനുള്ള ഒന്നും രണ്ടും ഘട്ടങ്ങൾ ഒത്തൊരുമയോടുള്ള പ്രവർത്തനം മൂലം നമുക്ക് ഒരു പരിധി വരെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞുവെങ്കിലും മൂന്നാം ഘട്ടം പ്രയാസമേറിയതാണ്
സമൂഹ വ്യാപനം തടയുക #break_the_chain
എന്ന മൂന്നാം ഘട്ടം..

വിദേശരാജ്യങ്ങളിലേതുപോലുള്ള ഒരു വ്യാപനം നമ്മുടെ നാട്ടിൽ ഉണ്ടായാൽ, ഒരു അടിയന്തിര സാഹചര്യമുണ്ടായാൽ, അതിനെ നേരിടുവാനുള്ള നമ്മുടെ ഒരുക്കവുമാണ് ഇത്.

#Curfew #care_for_U
ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ നടത്തുന്ന പ്രതിരോധമാണിത്. അത് വിജയിപ്പിക്കേണ്ടത് ഓരോ പൗരന്റേയും കടമ തന്നെയാണ്.

#നമ്മുടെ_പിന്തുണ

കൊറോണ വൈറസിനെതിരെ രാപകൽ കർമ്മനിരതരായിരിക്കുന്ന ഡോക്ടര്‍മാർ, നേഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ഫീൽഡിൽ അദ്ധ്വാനിക്കുന്ന സന്നദ്ധസേവകർ, പൊതുപ്രവർത്തകർ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, പോലീസ് സേനാംഗങ്ങൾ, മാധ്യമ പ്രവർത്തകർ, വാഹന ഡ്രൈവർമാർ, അത്യാവശ്യസാധനങ്ങൾ എത്തിച്ചു തരുന്ന ഡെലിവറി ബോയ്സ്, ശുചീകരണതൊഴിലാളികൾ തുടങ്ങിയവർക്കൊപ്പം സഹകരിക്കാൻ പൊതുജനങ്ങൾക്കു ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണ് നാളത്തെ ജനതാ കർഫ്യൂവിൽ പങ്കാളികളാവുക എന്നത്.
അവർക്ക് നമ്മുടെ ഐക്യധാർട്യവും, പിന്തുണയും, നന്ദിയും...അർപ്പിക്കാം

#കർഫ്യൂവിൽ_ഇളവ്_ആർക്കെല്ലാം

രാജ്യത്തെ അവശ്യ സേവനങ്ങളെയാണ് ജനതാ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. പോലീസ്, ആരോഗ്യ രംഗത്തുള്ളവർ, മാധ്യമങ്ങൾ, സർക്കാർ ജീവനക്കാർ, അഗ്നിശമന സേന എന്നിവർക്ക് മാത്രമാണ് ജനതാ കർഫ്യൂവിൽ നിന്ന് ഇളവ് ലഭിക്കുക. കൊറോണ വൈറസ് രോഗികളുടെ എണ്ണം രാജ്യത്ത് വർധിച്ചുവരുന്നതിനിടെ രോഗവ്യാപനം തടയുന്നതിന് വേണ്ടിയാണ് ജനതാ കർഫ്യൂവിന് ആഹ്വാനം നൽകുന്നത്.

#കുടുംബത്തോടൊപ്പം
മാത്രമല്ല തിരക്കുള്ള ജീവിത യാത്രക്കിടയിൽ കുടുംബത്തോടൊപ്പം... മറ്റെല്ലാ തിരക്കുകളും ഒഴിവാക്കി ശാന്തമായ മനസോടെ അതിലേറെ സന്തോഷത്തോടെ ഒരു ദിവസം പൂർണമായും കുടുംബത്തോടൊപ്പം സതോഷത്തോടെ നമുക്ക് വീട്ടിനുള്ളിൽ കഴിയാം..
അവർക്കും ലഭിക്കട്ടെ ഒരു ദിവസം പൂർണമായും.....

വൈറസ്‌ വ്യാപനത്തിലൂടെ വരാവുന്ന വിപത്തിന്റെ ഭീകരത മനസ്സിലാക്കി ജനതാ കർഫ്യൂവിൽ പങ്കാളികളാവുക. മറ്റുള്ളവരെ ബോധ്യപ്പെടുത്തുക
#Break_the_chain

സ്നേഹപൂർവ്വം
റജി പൂവത്തൂർ

Comments

Popular posts from this blog

ഒരു പണിയുമില്ലാത്ത തോമാച്ചന് ദിവസക്കൂലി 46731 രൂപാ.

എമ്പുരാന് ഒത്ത വില്ലൻ ! ആരാണ് ‌യഥാർഥ ബാബ ബജ്റംഗി

"വിവരണം ചുരുക്കത്തിൽ" ഒരാഴ്ച്ചത്തേക്ക് പോയി ബഹിരകാശത്ത് 9 മാസം...