കല്യാണിക്കുട്ടി അമ്മയ്ക്ക് സ്മരണാഞ്ജലികൾ
സ്വാതന്ത്യ സമര സേനാനിയും കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന ലീഡർ കെ.കരുണാകരന്റെ പ്രിയ പത്നി .
ആ അമ്മയുടെ ഇരുപത്തി ഏഴാം ശ്രാദ്ധ ദിനമാണിന്ന്.
27 വർഷങ്ങൾക്കു മുമ്പുള്ള ഇംഗ്ലീഷ് വർഷം1993 മാർച്ച് 25.
കല്യാണിക്കുട്ടി അമ്മയ്ക്ക് സ്മരണാഞ്ജലികൾ
ലീഡറുടെ കെ.കരുണാകരന്റെ ജീവിതത്തിലെ ശക്തി, ഭാഗ്യം ഇതൊക്കെ കല്യാണിക്കുട്ടി അമ്മയായിരുന്നു.
കേരള രാഷ്ട്രിയവും ഇന്ത്യൻ രാഷ്ട്രിയവും തന്റെ കൈവെള്ളയിൽ ലീഡർ ഒതുക്കി നിർത്തിയിരുന്ന അവസരങ്ങളിൽ ഒരു പൊങ്ങച്ചക്കാരി ഭാര്യയുടെ റോൾ എടുത്തണിഞ്ഞ് ഗമ കാണിക്കാതെ ഭർത്താവിന്റെയും മക്കളുടേയും കാര്യങ്ങൾ ശ്രദ്ധിച്ചു ഒതുങ്ങി നിന്ന ഗൃഹനായിക.
മുഴുവൻ സമയ രാഷ്ട്രിയ പ്രവർത്തകനായ കെ.കരുണാകരനെന്ന ഭർത്താവിന്റെ സാന്നിധ്യം പല അവസരങ്ങളിലും കിട്ടിയിട്ടില്ലെങ്കിലും ഒരു തരത്തിലുമുള്ള പരാതികളുമായി ലീഡറെ ബുദ്ധിമുട്ടിക്കാതെ കുടുംബകാര്യം കൈകാര്യം ചെയ്ത കുടുംബനാഥ.
ഈ അമ്മയുടെ കൈ കൊണ്ട് ആഹാരം വിളമ്പി കഴിക്കാത്ത നേതാക്കൾ അക്കാലത്ത് വിരളം.
ഒരു പരാതിയുമില്ലാതെ എത്ര പേർക്കും ആഹാരം വിളമ്പാൻ കണിച്ച മനസ്.
ലീഡറെ പൂർണ്ണമായും മനസിലാക്കി, സമ്പൂർണ്ണ പിന്തുണ കൊടുത്ത സഹധർമ്മിണി.
ഏത് കോളിളക്കത്തിലും കൊടുക്കാറ്റിലും ആടി ഉലയാതെ നിന്ന ലീഡറെന്ന വൻ മരം പരിസരം മറന്ന് ഒരു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞത് പ്രിയതമയുടെ ചേതനയറ്റ ശരീരത്തിന് മുന്നിലാണ് .
അത്രയ്ക്ക് പ്രിയമായിരുന്നു ലിഡർക്ക് കല്യാണിക്കുട്ടിയമ്മയും കല്യാണിക്കുട്ടിയമ്മയ്ക്ക് കണ്ണോത്ത് കരുണാകരനും.
കല്യാണിക്കുട്ടി അമ്മയ്ക്ക് സ്മരണാഞ്ജലികൾ....
ആദരവോടെ
ജനപക്ഷം റെജി പൂവത്തൂർ




Comments