കോറോണയെ ചെറുക്കുമ്പോൾ ഇന്ത്യയിൽ പട്ടിണി മരണം നടക്കരുത് സൗജന്യ റേഷൻ അഥവാ ധന്യങ്ങളും അവശ്യ വസ്തുക്കളും എത്തിക്കേണ്ടിയിരിക്കുന്നു

കോറോണയെന്ന മഹാവിപത്തിനെ നേരിടാൻ 21 ദിവസത്തെ അടച്ച് പൂട്ടൽ അനിവാര്യമാണ്. രോഗവ്യാപനം തടയാൻ കുറുക്കുവഴികൾ ഇല്ല . ജനങ്ങൾ പൂർണ്ണമായി സഹകരിക്കുകയല്ലാതെ വഴിയില്ല.

പക്ഷെ കോറോണയെ ചെറുക്കുമ്പോൾ ഇന്ത്യയിൽ പട്ടിണി മരണം നടക്കരുത്.

അന്നത്തെ അന്നത്തിന് മാത്രം പ്രതിഫലം പറ്റുന്ന അടിസ്ഥാന വിഭാഗം തൊഴിൽ ഉപക്ഷിച്ച് വിടുകളിൽ കഴിയുമ്പോൾ ഭക്ഷണത്തിന് വക കണ്ടെത്താൻ എന്ത് ചെയും?

കൊറോണ ജാഗ്രതയിലാണ് നമ്മുടെ നാട്...

കൊറോണ ഭീതിയിൽ നമ്മുടെ നാട്ടിൽ
വീടിന് പുറത്തിറങ്ങാതെ കഴിയുന്നതിനിടെ നമ്മൾ ഒരു കാര്യം കൂടി ശ്രദ്ധിക്കണം.

നമ്മുടെ അയൽപക്കത്തെ വീട്ടിൽ അടുപ്പു എരിയുന്നുണ്ടോ ?

അന്നന്ന് ജോലിചെയ്ത് കുടുംബം പുലർത്തിയിരുന്ന പലരും പെട്ടെന്ന് വറുതിയുടെ പിടിയിലേക്ക് വീണിരിക്കുന്നോ?

അഭിമാനം കൊണ്ട് പലരും തങ്ങളുടെ ദുരവസ്ഥ പറഞ്ഞന്ന് വരില്ല
നമ്മുടെ മക്കൾ വയർ നിറച്ചുണ്ണുമ്പോൾ അയൽപക്കത്തെ മക്കളുടെ അരവയറെങ്കിലും നിറഞ്ഞു എന്ന് ഉറപ്പാക്കണം.

അത് മനുഷ്യനെന്ന നിലയിൽ നമ്മുടെ ബാധ്യതയാണ്

ആദായ നികുതി ഇളവുകളുടെ പക്കേജ്, ജി.എസ്.റ്റി നികതി ഇളവ് , ഷെയർ മാർക്കറ്റ് തകർച്ചക്ക് പരിഹാരം തുടങ്ങി മധ്യ വർഗ്ഗത്തിനിടയിലും , വ്യവസായ മേഖലയിലും ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ തീ പുകയാതാകുന്ന ദരിദ്രന്റെ 'ചാളപുരകൾ ' കണ്ടില്ല.

ചേരികളിലെ, ഗല്ലികളിലെ, പുറംപോക്കിലെ,പൈപ്പുകളിലെ , പിടിക തിണ്ണയിലെ,ഗ്രാമീണ മേഖലയിലെ ദരിദ്ര പേക്കോലങ്ങളെ കണ്ടില്ല.

15,000 കോടിയുടെ
'മെഡിക്കൽ പാക്കേജ് '
വിഷയത്തിന്റെ ഗൗരവത്തെ അഭിമുഖീകരിക്കാൻ തീർത്തും പര്യാപ്തമല്ല.


ജനങ്ങളുടെ ക്രയശേഷി വർദ്ധിപ്പിക്കാൻ വേണ്ട സമ്പത്തിക സഹായം ദരിദ്ര രേഖക്ക് താഴെയുള്ളവർക്ക് നൽകേണ്ടിയിരിക്കുന്നു.

സൗജന്യ റേഷൻ അഥവാ ധന്യങ്ങളും അവശ്യ വസ്തുക്കളും എത്തിക്കേണ്ടിയിരിക്കുന്നു

പൂർണ്ണ അടച്ചിടലിന് സഹകരിക്കാൻ ജനങ്ങളെ കേന്ദ്ര സംസ്ഥാന ഗവർമെന്റ്കൾ സജ്ജമാക്കുമെന്ന് പ്രത്യാശിക്കുന്നു.


Comments

Popular posts from this blog

ഒരു പണിയുമില്ലാത്ത തോമാച്ചന് ദിവസക്കൂലി 46731 രൂപാ.

എമ്പുരാന് ഒത്ത വില്ലൻ ! ആരാണ് ‌യഥാർഥ ബാബ ബജ്റംഗി

"വിവരണം ചുരുക്കത്തിൽ" ഒരാഴ്ച്ചത്തേക്ക് പോയി ബഹിരകാശത്ത് 9 മാസം...