നമ്മുടെ നാടിന് കരുത്തായി കാവലായി യുവാക്കളുടെ ഒരു സന്നദ്ധ സേന രൂപീകരിക്കുന്നതിന്റെ മുൻ നിരയിൽ തന്നെ ത്യാഗ സജ്ജരായി നാം ഉണ്ടാവണം. റെജി പൂവത്തൂർ
നമ്മുടെ നാടിന്റെ ചരിത്രത്തിൽ കേട്ട് കേൾവിയില്ലാത്ത പ്രതിസന്ധികളിലൂടെയാണ് നാം കടന്നു പോകുന്നത്.
കൂടുതൽ അത്യാഹിതങ്ങളിലേക്ക് എത്താതെ നമുക്ക് ഇതിനെ അതിജീവിക്കാനാവണം.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ ഈ വിഷയത്തിലുള്ള ഒരാഹ്വാനം എല്ലാ യുവാക്കളും ഒരവസരമായി കാണണം.
രോഗത്തെയും അത് മൂലം ഉണ്ടാകുന്ന എല്ലാ സാമൂഹ്യ പ്രത്യാഘാതങ്ങളെയും തരണം ചെയ്യുന്നതിനാണ് യുവാക്കളുടെ ഒരു സന്നദ്ധ സേന രൂപീകരിക്കുന്നത്.
അതിന്റെ മുൻ നിരയിൽ തന്നെ ത്യാഗ സജ്ജരായി നാം ഉണ്ടാവണം.
നമ്മുടെ നാടിന് കരുത്തായി കാവലായി കർമ്മനിരതരായി രംഗത്തുണ്ടാവണം. വേദനിക്കുന്നവർക്ക് ഓരാശ്വാസമായി....
വിശക്കുന്നവർക്ക് വിഭവങ്ങളുമായി....
കഷ്ടത അനുഭവിക്കുന്നവർക്ക് കൈ താങ്ങായി.....
അലിവുകൊണ്ട് തണലൊരുക്കി നമുക്കീ നാടിനൊപ്പം നിൽക്കാം പ്രതിസന്ധികളെ മുഴുവൻ അതി ജീവിക്കാം....
സ്നേഹപൂർവ്വം


Comments