രാഷട്രീയം ദൈവത്തിന്ന് പിറകെ പോയാൽ ദൈവം രാഷ്ട്രീയത്തിന്ന് അഭയം നല്കില്ല ലാൽ വർഗ്ഗീസ് കല്പകവാടി
ശ്രീ.ലാൽ വർഗീസ് കല്പകവാടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം...
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്വെന്തുരുകിയിരിക്കയാണ്.അതിൽ പ്രത്യേകിച്ച് കോൺഗ്രസ്സ് പ്രസ്ഥാനം.ദൈവ വിശ്വാസികൾ കോൺഗ്രസ്സിൽ തിങ്ങി നിറഞ്ഞിട്ടു പോലും ദൈവം സഹായിച്ചില്ല.മറിച്ച് ദൈവനിന്ദിതർ എന്നു വിശേഷിപ്പിക്കുന്ന കമ്യൂണിസ്റ്റ്കാരെ ദൈവം തുണച്ചു. എല്ലാ ദൈവങ്ങളും എന്നോടൊപ്പമാണെന്ന് അവരുടെ മുഖ്യൻ ഏറ്റു പറഞ്ഞു.ദൈവം കിറ്റിലും പെൻഷനിലും ഉണ്ടെന്ന് മുൻപേ കണ്ടെത്തി. പ്രകൃതിയാണ് ദൈവം എന്ന് കണ്ടെത്തിയ നെഹറുവിനെ ആരാധിക്കുന്ന കോൺഗ്രസ്സ്കാർ അതു മറന്നു.മoങ്ങളിലും,പള്ളിയി,ക്ഷേത്രങ്ങളിലും , കുർബാനകളിലും ആണ് ദൈവമെന്ന മനോഭാവത്തിൽ രാഷ്ട്രിയത്തെ അതിൻ്റെ തൂണുകൾക്ക് വരിഞ്ഞ് കെട്ടി.ഭൂമിയിൽ പണിയെടുക്കുന്നവരെ ഓർത്തി,അന്നം ഉണ്ടാക്കുന്നവരെ ഓർത്തില്ല,പ്രകൃതിയുടെ നിലനില്പി നെ ഓർത്തില്ല.അനുസരണക്കേടുകൾക്ക് ഇതാ മഹാവ്യാധിയിലും പെട്ട് ഉഴലുന്നു.
ദൈവകോപമെന്ന് വിശ്വാസികൾ
ദൈവമില്ലെന്നുറപ്പായെന്ന് അവിശ്വാസികൾ
ഇതുപോലെ ഒരു വ്യാധി ഓർമയിലേയില്ലെന്നു പഴമക്കാർ വാക്‌സിൻ പരിഹരിക്കുമെന്ന് ശാസ്ത്രം
അന്തിചർച്ചയിൽ സംശയ വർദ്ധനയ്ക്കുള്ള കാപ്പ് സ്യൂൾ ഒരുക്കി മാധ്യമങ്ങൾ
ജൈവായുധ പദ്ധതി ആയിരുന്നെന്ന് കണ്ടെത്തൽ
നടുവിൽ നട്ടം തിരിഞ്ഞ് മനുഷ്യർ,ഇതാണ് ആനുകാലികം.ശാസ്ത്ര ലോകം ഇത്രയൊന്നും നൂതനമാകാത്ത കാലത്ത് പ്രത്യേകിച്ച് ഇന്ത്യയിൽ മലയേറിയ,കോളറ,വസൂരി,ക്ഷയം,കുഷ്ടം,തുടങ്ങിയ മാരക രോഗങ്ങളെ അതിജീവിച്ച് വന്നവരാണ്.
അന്ന് കോൺഗ്രസ്സ് നേതൃത്ത്വം പതറിയില്ല.അതിനെ നേരിടാൻ അന്നു നടത്തിയ തയ്യാറെടുപ്പിൻ്റെ മുതൽക്കുട്ടാണ് ഇന്ന് ലോക രാഷ്ട്രങ്ങൾക്കിടയിൽ വാക്സിൻ അതിവേഗത്തിൽ നിർമ്മിക്കാൻ ഇന്ത്യക്ക് കഴിഞ്ഞത്.അല്ലാതെ കൈ കൊട്ടിയോ,പാത്രങ്ങളിൽ തട്ടി ശബ്ദമുണ്ടാക്കിയതുകൊണ്ടോ,വിളക്ക് തെളിയിച്ചതുകൊണ്ടോ,മെഴുകുതിരി കത്തിച്ചതു കൊണ്ടോ അല്ലെന്ന് സാമന്യ ജനവിഭാഗത്തിന്ന് ബോദ്ധ്യമുണ്ട് .
ദൈവം കിറ്റുകളിലൂടെ ധാന്യമായും മറ്റു ഭക്ഷണ സാധനങ്ങളായും അവതരിച്ചത് കോൺഗ്രസ്സ് ഭരണത്തിൽ രാജ്യം നേടിയെടുത്ത ഭക്ഷ്യ ശേഖരത്തിൻ്റെ മുതൽക്കുട്ടാണ്. അന്ന് ജന്മി കുടിയാൻ തർക്കമുണ്ടാക്കി വയലിൽ കൊടികുത്തി വരമ്പത്ത് ഇരുന്നവർ ഇന്ന് അതിലൂടെ ദൈവത്തെ കാണുന്നു.
വെല്ലുവിളികൾ ഏറ്റെടുത്ത് ലോകത്തെ മനസ്സിലാക്കി രാജ്യത്തെ മനസ്സിലാക്കി പ്രകൃതിയെ തിരിച്ചറിഞ്ഞ് ജനനന്മക്ക് വേണ്ടി പ്രവർത്തിച്ച കോൺഗ്രസ്സ് പ്രസ്ഥാനം ഇന്ന് ഭരണത്തിലിരിക്കാൻ സാധിക്കാത്തതിനാൽ തകർന്നു പോകുമെന്നു കരുതുന്നവരോട് പറയട്ടെ ഇത് അസംഭവ്യമാണ് . ഇന്ത്യയിലെ ജനമനസ്സുകൾ കോൺഗ്രസ്സ് ആണ് . അത് പ്രത്യേക രാഷട്രീയ സ്വഭാവത്തിൽ രൂപപെട്ടതാണ്.അതിൽ കാലാനുസരണം വന്ന പാകപിഴകൾ തിരുത്തി മുന്നോട്ട് നയിക്കുവാൻ നേതൃത്വം തയ്യാറാകണം.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കല്പകവാടി കുടുംബവുമായുള്ള ബന്ധം
ശ്രീ റെജി പൂവത്തൂർ


Comments