കടന്നുവന്ന കനൽവഴികളിലെ 'പടവുകൾ' നടന്നു കയറിയ തിരുവഞ്ചൂർ

കോട്ടയത്തിന്റെ മണ്ണില്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബാലജനസഖ്യം, കെ.എസ്.യു സംഘടനാപ്രവര്‍ത്തനങ്ങളിലൂടെയാണ് തുടക്കം. 67-ല്‍ കെ.എസ്.യു. കോട്ടയം ജില്ലാ പ്രസിഡന്റ്, 69-ല്‍ കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി, 71-ല്‍ കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി, 73-ല്‍ കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ കഴിവും മികവും തെളിയിച്ചു.
മികച്ച സംഘാടകനും വാഗ്മിയുമായ തിരുവഞ്ചൂര്‍ 1974-77 കാലഘട്ടത്തില്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരുന്നു. 78 മുതല്‍ 82 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും 82 മുതല്‍ 84 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരുന്നു. 84 മുതല്‍ 2001 വരെ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്ന നിലയിലും സംഘാടക പാടവവും നേതൃപാടവവും തെളിയിച്ചു.
1963ല്‍ എം.ടി. സ്‌കൂള്‍ ലീഡറായും 1965ല്‍ അഖില കേരള ബാലജന സഖ്യം ജനറല്‍ സെക്രട്ടറിയായും, 1967ല്‍ കെ.എസ്.യു. കോട്ടയം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1967ല്‍ ബസേലിയസ് കോളജ് യൂണിയന്‍ ചെയര്‍മാനായി. 1969ല്‍ കെ.എസ്.യു. ജനറല്‍ സെക്രട്ടറിയായും 1972ല്‍ കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 1973ല്‍ കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനായി. കേരള യൂണിവേഴ്‌സിറ്റി ചെയര്‍മാനായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ 48ഓളം യൂണിവേഴ്‌സിറ്റികള്‍ പങ്കെടുപിപ്പിച്ച് ഇന്റര്‍ യൂണിവേഴ്‌സിറ്റി ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. 1974ല്‍ കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റായി. 1978ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും, 1982ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1984-92, 1994-2000 എന്നീ കാലഘട്ടങ്ങളില്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി. 1986 മുതല്‍ 1996 വരെ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ സിന്‍ഡിക്കേറ്റംഗം.
1991ല്‍ അടൂര്‍ നിയോജക മണ്ഡലത്തില്‍നിന്ന് ആദ്യമായി നിയമസഭിയിലേക്ക് മത്സരിച്ചു. പിന്നീടുള്ള മൂന്ന് തവണയും അടൂരില്‍നിന്ന് ജനവിധി തേടി മികച്ച ഭൂരിപക്ഷത്തോടെ നിയമസഭാംഗമായി. അങ്ങനെ നാല് തവണ അടൂരിന്റെ എം.എല്‍.എയായി. 1991ല്‍ 5,767 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോള്‍, 1996ല്‍ അത് 9,201 ആയി ഉയര്‍ത്തി. അടൂരിനെ വികസനകുതിപ്പിലേക്ക് നയിച്ച ജനനായകന് ഓരോ തെരഞ്ഞെടുപ്പിലും വോട്ടുകള്‍ കൂടുകയായിരുന്നു. 2001ല്‍ ഭൂരിപക്ഷം 15,340 വോട്ടായപ്പോള്‍ 2006ല്‍ അത് 18,464 ആയി ഉയര്‍ന്നു.
2011ല്‍ അടൂര്‍ സംവരണ മണ്ഡലമായപ്പോള്‍ ജന്‍മനാടായ കോട്ടയത്തേയ്ക്ക് വീണ്ടും. 2011ല്‍ 711 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച അദ്ദേഹം, 2016ല്‍ ജനവിധി തേടിയപ്പോള്‍ 33,632 വോട്ടായി ഭൂരിപക്ഷം വര്‍ധിപ്പിച്ച് എതിരാളികളെയും ഞെട്ടിച്ചു. 2016ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച കോണ്‍ഗ്രസ് എം.എല്‍.എ. ആയിരുന്നു അദ്ദേഹം. 2021 ൽ 18,743 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
2004-2006 കാലഘട്ടത്തില്‍ ജലസേചനം, വനം, ആരോഗ്യം, പാര്‍ലമെന്ററി കാര്യം എന്നീ വകുപ്പുകളും 2011-2016 കാലഘട്ടത്തില്‍ റവന്യൂ ആഭ്യന്തരം, വിജിലന്‍സ്, വനം - പരിസ്ഥിതി, ഗതാഗതം, സ്‌പോര്‍ട്‌സ്, സിനിമ തുടങ്ങിയ വകുപ്പുകളും മന്ത്രി എന്ന നിലയില്‍ കൈകാര്യം ചെയ്തു. ഈ കാലയളവില്‍ ബെസ്റ്റ് മിനിസ്റ്റര്‍ അവാര്‍ഡ് ലഭിച്ചു. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത ഒരു മന്ത്രിയ്ക്ക് ഈ പദവി ലഭിക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.
1991 മുതല്‍ അടൂര്‍ മണ്ഡലത്തില്‍ തുടര്‍ച്ചയായ നാലുതവണ വിജയിച്ചപ്പോള്‍ ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം വര്‍ധിച്ചത് അദ്ദേഹത്തിന്റെ ജനകീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരംകൂടിയായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് തിളക്കമാര്‍ന്ന വിജയം നേടിയ തിരുവഞ്ചൂര്‍ കോട്ടയത്തിന്റെ പിന്നോക്കാവസ്ഥ മാറ്റി വികസനകുതിപ്പിന് തുടക്കമിട്ടു.
കോട്ടയം എം.ടി. സെമിനാരി സ്‌കൂളില്‍നിന്നും എസ്.എസ്.എല്‍.സി., കോട്ടയം ബസേലിയസ് കോളജില്‍നിന്നും പ്രീഡിഗ്രി, ഡിഗ്രി, തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളജില്‍നിന്നും എല്‍.എല്‍.ബി. പാസായി.
നിയമസഭയിൽ വളരെയധികം പരിചയസമ്പസമ്പന്നതയും,എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോവാൻ ഒരു പ്രത്യേക കഴിവുമുള്ള മുതിർന്ന നേതാവ്. സംസ്ഥാനത്തെ ഇടത് തരംഗത്തിലും മികച്ച ഭൂരിപക്ഷം നേടി വിജയിച്ച ജനകീയൻ..
കേരളം കണ്ടതിൽ വച്ച് ഏറ്റവും മികച്ച ആഭ്യന്തര മന്ത്രിക്കുള്ള അവാർഡ് ലഭിച്ച ഒരു നല്ല ഭരണാധികാരി,ദേശീയ ഗെയിംസ് ഏറ്റവും മികച്ച രീതിയിൽ നടത്തിയ സ്പോർട്സ് മന്ത്രി, ദ്രുതഗതിയിൽ കാര്യവട്ടം മൾട്ടിപർപ്പസ് സ്റ്റേഡിയം ഉൾപ്പടെ വിവിധ സ്പോർട്സ് സമുച്ഛയങ്ങൾ നിശ്ചിത കാലയളവിനുള്ളിൽ നിർമിച്ച സ്പോർട്സ് മന്ത്രി. കെ എസ് ആർ റ്റി സി രംഗത്ത് മാറ്റം കൊണ്ട് വന്ന ട്രാൻസ്പോർട് മന്ത്രി, ജലസേചനം, വനം- പരിസ്ഥിതി, ആരോഗ്യം, പാര്ലമെന്ററി കാര്യം, റവന്യൂ,വിജിലെൻസ്,സിനിമ എന്നീ വകുപ്പുകളും മന്ത്രി എന്ന നിലയിൽ കൈകാര്യം ചെയ്ത തൊട്ടതെല്ലാം പൊന്നാക്കാൻ പ്രത്യേകം സിദ്ധി ലഭിച്ച നേതാവാണ് ശ്രീ തിരുവഞ്ചൂർ.

അതിജീവിക്കും നമ്മൾ ഈ കാലഘട്ടവും തരണം ചെയ്യും നമ്മൾ ഈ പ്രതിസന്ധിയെ...

അണിചേരാം ഈ കരുത്താർന്ന കരങ്ങൾക്ക് പിന്നിൽ...

പ്രതിപക്ഷത്തെ തിരുവഞ്ചൂർ നയിക്കട്ടെ...

ത്രിവർണ്ണ പതാക പാറി പറക്കട്ടെ...

Comments

Popular posts from this blog

ഒരു പണിയുമില്ലാത്ത തോമാച്ചന് ദിവസക്കൂലി 46731 രൂപാ.

എമ്പുരാന് ഒത്ത വില്ലൻ ! ആരാണ് ‌യഥാർഥ ബാബ ബജ്റംഗി

"വിവരണം ചുരുക്കത്തിൽ" ഒരാഴ്ച്ചത്തേക്ക് പോയി ബഹിരകാശത്ത് 9 മാസം...