മെയ്12ഭൂമിയിലെ മാലാഖമാരുടെ ദിനം...
ഭൂമിയിൽ ജീവിക്കുന്ന മലാഖമാരുടെ ദിനം...
ആതുരശുശ്രൂഷ ജീവത മന്ത്രമാക്കിയ നഴ്സ് സഹോദരിമാരുടെ ദിനം...
അന്തർദേശീയ തലത്തിൽ നേഴ്സുമാരുടെ ദിനമായി ആഘോഷിക്കുകയാണ്.
ലോക ആരോഗ്യ സംഘടന 2020 നേഴ്സസ് വർഷമായി പ്രഖ്യാപിച്ചിരിക്കയായിരുന്നു. പക്ഷെ കോവിഡ് മഹാമാരി ഈ വർഷത്തിൻ്റെ ആഘോഷങ്ങൾക്ക് സമർപ്പണത്തിൻ്റെയും സ്നേഹാർദ്രമായ പ്രതിജ്ഞാബദ്ധതയുടെയും നവമാനം നല്കിയിരിക്കുന്നു.
ദൈനം ദിന വിഷമങ്ങളെ മനസ്സിൽ ഒളിപ്പിച്ചു രോഗികളെ ശുസ്രൂഷിച്ചു, രോഗികളുടെ വേദനകളെ മനസ്സിൽ പകർത്തി, പിറന്നു വീഴുന്ന കുരുന്നുകളെ കൈയിൽ ഏറ്റെടുത്തു, മരിച്ചു കഴിയുമ്പോൾ മനസ് മടിക്കാതെ പുതച്ചു കിടത്തിയും നിസ്വാർത്ഥമായി കർത്തവ്യ നിർവഹണം നടത്തുന്ന നഴ്സുമാരുടെ, മാലാഖമാരുടെ ദിനത്തിൽ അവരെയെല്ലാവരേയും സ്നേഹത്തോടെ ഓർമിക്കുന്നു.. ആശംസകൾ നേരുന്നു....
ഈ കൊറോണ മഹാമാരിയുടെ കാലത്ത് നേഴ്സുമാരുടെ ആത്മാർത്ഥമായ പരിചരണവും തൊഴിലിൻ്റെ മാഹാത്മവ്യം അനുഭവിച്ചറിയുമ്പോൾ അവർ പ്രകടിപ്പിച്ച ധീരതയുടെയും സമർപ്പണത്തിൻ്റെയും ഫലമാണ് അതെന്ന് തിരിച്ചറിയാം
നേഴ്സിംഗ് മേഖലയിലെ എല്ലാവരെയും ഈ ദിനത്തിൽ ഹൃദയം നിറയെ നന്ദിയോടെ പ്രാർത്ഥനയോടെ ഓർമ്മിക്കുന്നു.
മണിക്കൂറുകളുടെ ഇടവേളയിൽ ആയിരകണക്കിന് മനുഷ്യർ മരണത്തോട് പൊരുതിതോറ്റുവീണുകൊണ്ടേയിരിക്കുന്നു....
നാലുചുമരിനുള്ളിലേക്ക് ലോകം ഉൾവലിയുന്നു...
മാനവരാശിക്ക് മുൻപരിചയങ്ങളൊന്നുമില്ലാത്ത വിധം ആശങ്കകളും പ്രതിസന്ധികളും നിറഞ്ഞ സങ്കടകാലമാണ്....
ഈ കാലവും കടന്നുപോകും, നമ്മൾ അതിജീവിക്കും എന്ന പ്രതീക്ഷ മനുഷ്യരുടെ മുഖത്തും മനസ്സിലുമുണ്ടെങ്കിൽ,അതിന്റെ കാരണങ്ങളിലൊന്ന് ആരോഗ്യപ്രവർത്തകരിലും നേഴ്സിങ് സമൂഹത്തിലുമുള്ള വിശ്വാസമാണ്.
ലോകമാകെ കോവിഡിനോട് പൊരുതിക്കൊണ്ടിരിക്കുന്ന നേഴ്സിങ് സഹോദരങ്ങൾക്ക് സ്നേഹാദരങ്ങൾ...
നിറഞ്ഞ മനസോടെ
അതിലേറെ സ്നേഹത്തോടെ...
നമ്മളെ കരുതുന്ന അവരെ
നമുക്കും കരുതാം..
അവർക്കായി പ്രാർത്ഥിക്കാം....
ആശംസകൾ നേരാം....
ആശംസകൾ
Comments