Posts

Showing posts from March, 2020

നമ്മുടെ നാടിന് കരുത്തായി കാവലായി യുവാക്കളുടെ ഒരു സന്നദ്ധ സേന രൂപീകരിക്കുന്നതിന്റെ മുൻ നിരയിൽ തന്നെ ത്യാഗ സജ്ജരായി നാം ഉണ്ടാവണം. റെജി പൂവത്തൂർ

Image
പ്രിയ സഹോദരങ്ങളേ.... നമ്മുടെ നാടിന്റെ ചരിത്രത്തിൽ കേട്ട് കേൾവിയില്ലാത്ത പ്രതിസന്ധികളിലൂടെയാണ് നാം കടന്നു പോകുന്നത്. കൂടുതൽ അത്യാഹിതങ്ങളിലേക്ക്‌ എത്താതെ നമുക്ക് ഇതിനെ അതിജീവിക്കാനാവണം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ ഈ വിഷയത്തിലുള്ള ഒരാഹ്വാനം എല്ലാ യുവാക്കളും ഒരവസരമായി കാണണം. രോഗത്തെയും അത് മൂലം ഉണ്ടാകുന്ന എല്ലാ സാമൂഹ്യ പ്രത്യാഘാതങ്ങളെയും തരണം ചെയ്യുന്നതിനാണ് യുവാക്കളുടെ ഒരു സന്നദ്ധ സേന രൂപീകരിക്കുന്നത്. അതിന്റെ മുൻ നിരയിൽ തന്നെ ത്യാഗ സജ്ജരായി നാം ഉണ്ടാവണം. നമ്മുടെ നാടിന് കരുത്തായി കാവലായി കർമ്മനിരതരായി രംഗത്തുണ്ടാവണം. വേദനിക്കുന്നവർക്ക്‌ ഓരാശ്വാസമായി....  വിശക്കുന്നവർക്ക് വിഭവങ്ങളുമായി.... കഷ്ടത അനുഭവിക്കുന്നവർക്ക് കൈ താങ്ങായി.....  അലിവുകൊണ്ട് തണലൊരുക്കി നമുക്കീ നാടിനൊപ്പം നിൽക്കാം പ്രതിസന്ധികളെ മുഴുവൻ അതി ജീവിക്കാം.... സ്നേഹപൂർവ്വം റെജി പൂവത്തൂർ

കൊറോണ: 2.70 കോടി രൂപ അനുവദിച്ച് രാഹുൽ ഗാന്ധി പ്രാദേശിക വികസന ഫണ്ടില്‍ നിന്നുമാണ് അദ്ദേഹം തുക അനുവദിച്ചത്

Image
      കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 2.70 കോടി രൂപ അനുവദിച്ച് വയനാട് എം.പി രാഹുല്‍ ഗാന്ധി. പ്രാദേശിക വികസന ഫണ്ടില്‍ നിന്നുമാണ് അദ്ദേഹം തുക അനുവദിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ ആശുപത്രികളില്‍ വെന്‍റിലേറ്റര്‍ ഐ.സി.യു, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിനായാണ് തുക. രാഹുല്‍ ഗാന്ധി മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക്, കോഴിക്കോട് ജില്ലാ കലക്ടര്‍ ശ്രീറാംസാംബശിവ റാവു, വയനാട് ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല എന്നിവരുമായി ഫോണില്‍ സംസാരിച്ചിരുന്നു. ജില്ലകളിലെ പ്രതിരോധ സാമഗ്രികളുടെ ആവശ്യകതയും ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളും ഐ.സി യു, വെന്‍റിലേറ്റര്‍, അനുബന്ധ ഉപകരണങ്ങളുടെ ആവശ്യകതയും എം.പിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടമെന്നോണം 50 തെര്‍മല്‍ സ്കാനര്‍, ഇരുപതിനായിരം മാസ്ക്, ആയിരം ലിറ്റര്‍ സാനിറ്റൈസര്‍ എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലാ ഭരണ കൂടങ്ങള്‍ക്ക് കൈമാറിയിരുന്നു. രണ്ടാം ഘട്ടമായാണ് എം.പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകള്‍, മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ വെന്‍റിലേറ്റര്‍, ഐ.സ...

കോറോണയെ ചെറുക്കുമ്പോൾ ഇന്ത്യയിൽ പട്ടിണി മരണം നടക്കരുത് സൗജന്യ റേഷൻ അഥവാ ധന്യങ്ങളും അവശ്യ വസ്തുക്കളും എത്തിക്കേണ്ടിയിരിക്കുന്നു

Image
കോറോണയെന്ന മഹാവിപത്തിനെ നേരിടാൻ 21 ദിവസത്തെ അടച്ച് പൂട്ടൽ അനിവാര്യമാണ്. രോഗവ്യാപനം തടയാൻ കുറുക്കുവഴികൾ ഇല്ല . ജനങ്ങൾ പൂർണ്ണമായി സഹകരിക്കുകയല്ലാതെ വഴിയില്ല. പക്ഷെ കോറോണയെ ചെറുക്കുമ്പോൾ ഇന്ത്യയിൽ പട്ടിണി മരണം നടക്കരുത്. അന്നത്തെ അന്നത്തിന് മാത്രം പ്രതിഫലം പറ്റുന്ന അടിസ്ഥാന വിഭാഗം തൊഴിൽ ഉപക്ഷിച്ച് വിടുകളിൽ കഴിയുമ്പോൾ ഭക്ഷണത്തിന് വക കണ്ടെത്താൻ എന്ത് ചെയും? കൊറോണ ജാഗ്രതയിലാണ് നമ്മുടെ നാട്... കൊറോണ ഭീതിയിൽ നമ്മുടെ നാട്ടിൽ വീടിന് പുറത്തിറങ്ങാതെ കഴിയുന്നതിനിടെ നമ്മൾ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. നമ്മുടെ അയൽപക്കത്തെ വീട്ടിൽ അടുപ്പു എരിയുന്നുണ്ടോ ? അന്നന്ന് ജോലിചെയ്ത് കുടുംബം പുലർത്തിയിരുന്ന പലരും പെട്ടെന്ന് വറുതിയുടെ പിടിയിലേക്ക് വീണിരിക്കുന്നോ? അഭിമാനം കൊണ്ട് പലരും തങ്ങളുടെ ദുരവസ്ഥ പറഞ്ഞന്ന് വരില്ല നമ്മുടെ മക്കൾ വയർ നിറച്ചുണ്ണുമ്പോൾ അയൽപക്കത്തെ മക്കളുടെ അരവയറെങ്കിലും നിറഞ്ഞു എന്ന് ഉറപ്പാക്കണം. അത് മനുഷ്യനെന്ന നിലയിൽ നമ്മുടെ ബാധ്യതയാണ് ആദായ നികുതി ഇളവുകളുടെ പക്കേജ്, ജി.എസ്.റ്റി നികതി ഇളവ് , ഷെയർ മാർക്കറ്റ് തകർച്ചക്ക് പരിഹാരം തുടങ്ങി മധ്യ വർഗ്ഗത്തിനിടയിലും , വ്യവസായ മേഖലയിലും ഇളവുകൾ പ്രഖ്...

കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സന്ദേശം

Image
പ്രിയ സുഹൃത്തുക്കളെ, അത്യന്തം ഭീതിദവും ആപല്‍ക്കരവുമായ സാഹചര്യത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. ലോകത്തെ ഗ്രസിച്ച കോവിഡ് 19ന്റെ ഭീഷണിയില്‍ നിന്നും നാം മുക്തരല്ല.ഒന്നും രണ്ടും ഘട്ടം കഴിഞ്ഞ കോവിഡ് രോഗബാധ ഏറ്റവും അപകടകരമായ സമൂഹവ്യാപനം എന്ന മൂന്നാം ഘട്ടത്തിലെത്തിലേക്ക് കടക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യമേഖല. നാം സഹജീവി സ്‌നേഹവും സാമൂഹ്യപ്രതിബദ്ധതയും പ്രകടിപ്പിക്കേണ്ട സമയമാണിത്. രോഗബാധ വരില്ലെന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം അവ സമൂഹത്തിലേക്ക് പടരാതിരിക്കാനുള്ള ജാഗ്രതയും മുന്‍ കരുതലുമാണ് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍മാരും കൈക്കൊള്ളേണ്ടത്. കോവിഡ് 19നെ പ്രതിരോധിക്കാനുള്ള മികച്ച മാര്‍ഗം വ്യക്തിശുചിത്വം ഉറപ്പുവരുത്തുകയും സാമൂഹിക അകലം പാലിക്കുകയുമാണ്. ഇതുവഴി രോഗബാധ കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നത് നമ്മുക്ക് ഫലപ്രദമായി തടയാന്‍ സാധിക്കും. രോഗപ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവ് ചുറ്റുമുള്ളവര്‍ക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കണം. കര്‍ശനമായ വ്യക്തിശുചിത്വം നമ്മുടെ ദിനചര്യയായി തന്നെമാറ്റണം. രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരുകളും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ നിര്‍ബന...

മദ്യശാലകള്‍ തുറന്നിടാന്‍ പഞ്ചാബിനെ കൂട്ടുപിടിച്ചത് അപഹാസ്യം

Image
മദ്യശാലകള്‍ തുറന്നിടാന്‍ പഞ്ചാബിനെ കൂട്ടുപിടിച്ചത് അപഹാസ്യം, മുഖ്യമന്ത്രി തെറ്റ് തിരുത്തണം,ബാങ്ക്കളുടെ ജപ്തി നടപടികള്‍ ഒരു വര്‍ഷത്തേയ്ക്ക് നിര്‍ത്തിവയ്പ്പിക്കുകയും കടങ്ങള്‍ക്ക് പരമാവധി ഇളവ് നല്‍കുവാന്‍ ബാങ്കുകളെപ്രേരിപ്പിക്കുകയും  വേണം:ഉമ്മന്‍ ചാണ്ടി കേരളത്തിലെആരാധനാലയങ്ങള്‍ വരെ 31-ാം തീയതിവരെ അടച്ചിട്ടിട്ട് ബിവറേജസ് കോര്‍പറേഷന്‍റെ മദ്യവിതരണശാലകള്‍ തുറന്നിടാന്‍ പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ കൂട്ടുപിടിച്ച മുഖ്യമന്ത്രിയുടെ നടപടി അങ്ങേയറ്റം അപഹാസ്യമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.  പഞ്ചാബില്‍ ബാറുകളും മറ്റെല്ലാ മദ്യവിതരണ കേന്ദ്രങ്ങളും അടച്ചുപൂട്ടിയതാണ്. പഞ്ചാബ് സര്‍ക്കാരിന്‍റെ അവശ്യവസ്തു പട്ടികയില്‍ ബിവറേജസ് (പാനീയം) എന്നു കണ്ട് തെറ്റദ്ധരിച്ചതാണെങ്കില്‍ മുഖ്യമന്ത്രി ഉടനടി തെറ്റ് തിരുത്തണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. മദ്യപാനം കൊറോണാ വൈറസ് രോഗത്തിന് ആക്കംകൂട്ടുമെന്ന വിദഗ്ധ അഭിപ്രായം വന്നിട്ടും ഗവണ്‍മെന്‍റ് നിലപാട് മാറ്റാത്തത് പ്രതിഷേധാര്‍ഹമാണ്. മരുന്നുവാങ്ങാന്‍ പുറത്തിറങ്ങണമെങ്കില്‍ അനുവാദം വേണമെന്നിരിക്ക...

കല്യാണിക്കുട്ടി അമ്മയ്ക്ക് സ്മരണാഞ്ജലികൾ

Image
സ്വാതന്ത്യ സമര സേനാനിയും കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന ലീഡർ കെ.കരുണാകരന്റെ പ്രിയ പത്നി . ആ അമ്മയുടെ ഇരുപത്തി ഏഴാം ശ്രാദ്ധ ദിനമാണിന്ന്. 27 വർഷങ്ങൾക്കു മുമ്പുള്ള ഇംഗ്ലീഷ് വർഷം1993 മാർച്ച് 25. കല്യാണിക്കുട്ടി അമ്മയ്ക്ക് സ്മരണാഞ്ജലികൾ ലീഡറുടെ കെ.കരുണാകരന്റെ ജീവിതത്തിലെ ശക്തി, ഭാഗ്യം ഇതൊക്കെ കല്യാണിക്കുട്ടി അമ്മയായിരുന്നു. കേരള രാഷ്ട്രിയവും ഇന്ത്യൻ രാഷ്ട്രിയവും തന്റെ കൈവെള്ളയിൽ ലീഡർ ഒതുക്കി നിർത്തിയിരുന്ന അവസരങ്ങളിൽ ഒരു പൊങ്ങച്ചക്കാരി ഭാര്യയുടെ റോൾ എടുത്തണിഞ്ഞ് ഗമ കാണിക്കാതെ ഭർത്താവിന്റെയും മക്കളുടേയും കാര്യങ്ങൾ ശ്രദ്ധിച്ചു ഒതുങ്ങി നിന്ന ഗൃഹനായിക. മുഴുവൻ സമയ രാഷ്ട്രിയ പ്രവർത്തകനായ കെ.കരുണാകരനെന്ന ഭർത്താവിന്റെ സാന്നിധ്യം പല അവസരങ്ങളിലും കിട്ടിയിട്ടില്ലെങ്കിലും ഒരു തരത്തിലുമുള്ള പരാതികളുമായി ലീഡറെ ബുദ്ധിമുട്ടിക്കാതെ കുടുംബകാര്യം കൈകാര്യം ചെയ്ത കുടുംബനാഥ. ഈ അമ്മയുടെ കൈ കൊണ്ട് ആഹാരം വിളമ്പി കഴിക്കാത്ത നേതാക്കൾ അക്കാലത്ത് വിരളം. ഒരു പരാതിയുമില്ലാതെ എത്ര പേർക്കും ആഹാരം വിളമ്പാൻ കണിച്ച മനസ്.  ലീഡറെ പൂർണ്ണമായും മനസിലാക്കി, സമ്പൂർണ്ണ പിന്തുണ കൊടുത്ത സഹധർമ്മിണി. ഏത് കോളിളക്കത്തിലും കൊടുക്ക...

#ജനതാ_കർഫ്യൂ Break_the_chain ഞാനിന്നു മുഴുവൻ സമയവും എന്റെ വീട്ടിലാണ് നിങ്ങളോ?

Image
#ജനതാ_കർഫ്യൂ  മുഴുവൻ സമയവും എന്റെ വീട്ടിലാണ് നിങ്ങളോ? ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുത് ചൈനയിൽ ആയിരക്കണക്കിന് പേരെ കൊന്നൊടുക്കിയ കൊറോണ വൈറസ് രാജ്യത്ത് ഭീതിയിലാഴ്ത്തിയിരിക്കുകയാണ് ഇതിന്റെ പഛാത്തലത്തിലാണ് രാജ്യത്തു 14 മണിക്കൂർ ജനതാ കർഫ്യൂ ഏർപ്പെടിത്തിയിരിക്കുന്നതു പൊതുസ്ഥലങ്ങളിൽ വൈറസിന്റെ വ്യാപനം തടയുക എന്നതാണ് ഇത് മൂലം ലക്ഷ്യം വക്കുന്നത്. 14 മണിക്കൂറിനു ശേഷം നമുക്ക് തിരികെ കിട്ടുന്നത് സുരക്ഷിതമായ രാജ്യം ആയിരിക്കും.... 14 മണിക്കൂർ ജനതാ കർഫ്യൂ കൊണ്ടുള്ള പ്രയോജനം? ഒട്ടുമിക്ക പ്രതലങ്ങളിലും കൊറോണ വൈറസിന്റെ പരമാവധി ആയുസ്സ് 12 മണിക്കൂർ മാത്രമാണ്. (സ്റ്റീൽ പോലുള്ള ചില ലോഹങ്ങളുടെ പ്രതലങ്ങളിൽ 3 ദിവസം വരെ എന്നും പഠന റിപ്പോർട്ടുകളുണ്ട്.) പൊതു സ്ഥലങ്ങളിൽ വൈറസ് പറ്റിയിരിക്കാവുന്ന ഇടങ്ങളിൽ നിന്നും നമ്മൾ വിട്ടു നിന്നാൽ ചങ്ങല മുറിയപ്പെടും. #break_the_chain അതുമൂലം സമൂഹ വ്യാപനത്തിന്റെ കണ്ണികൾ മുറിയപ്പെടും #മാർച്ച്‌22 ആണ് ജനത കർഫ്യൂ എന്നിരിക്കിലും മാർച്ച്‌ 21 രാത്രി 9മണിമുതൽ മാർച്ച്‌ 22 വരെ ലഭിക്കുന്നത് മൂലം 24മണിക്കൂറിന്റെ ഗുണം നമുക്ക് ലഭിക്കുന്നതും,തന്മൂലം വൈറസ് വ്യാപിച്ചിരിക്കുന്ന പൊതു ഇടങ്ങൾ ഒരു ...

CleanHandsChallenge കൈവിടാതിരിക്കാം_കൈ_കഴുകൂ

Image
കൊറോണ വൈറസ് പ്രതിരോധ ബോധവൽക്കരണം ശക്തമാക്കുക എന്ന ഉദ്ദേശത്തോടെ, ശ്രീ രമേശ്‌ ചെന്നിത്തലയുടെ #clean_hand_challenge  ആഹ്വന പ്രകാരം   'CLEAN HANDS CHALLENGE' ഏറ്റെടുത്ത് ഇളമണ്ണൂർ കോൺഗ്രസിന്റെ നേതൃത്തിൽ 2020 മാർച്ച്‌ 19 വ്യാഴാഴ്ച നടന്ന ചടങ്ങ് ശ്രീ.റെജി പൂവത്തൂർ ഉദ്ഘാടനം ചെയ്യുന്നു   ഡിസിസി ജനറൽ സെക്രട്ടറി  ശ്രീ.ഡി.ഭാനുദേവൻ,മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് ശ്രീ.വേണുഗോപാലൻ പിള്ള,യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി അനൂപ് വേങ്ങവിളയിൽ,ജയൻ അടപ്പുപാറ,ജിതേഷ് ജയൻ,ജീവൻ, പ്രസന്നൻ ഇളമണ്ണൂർ തുടങ്ങിയവർ പങ്കെടുത്തു. പങ്കുചേർന്ന  ഓട്ടോറിക്ഷ തൊഴിലാളികൾ,  വ്യാപാരി സുഹൃത്തുക്കൾ നാട്ടുകാർ എന്നിവർക്ക് നന്ദി... പഞ്ചായത്ത്‌ ഓഫീസ്,വില്ലേജ് ഓഫീസ്, കൃഷിഭവൻ,മൃഗാശുപത്രി,മാവേലിസ്റ്റോർ,ബാങ്കുകൾ,നിരവധി വ്യാപാര സ്ഥാപനങ്ങൾ എല്ലാം സ്ഥിതിചെയ്യുന്ന ഇളമണ്ണൂർ പഞ്ചായത്ത്‌ ഓഫീസ് ജംഗ്‌ഷനിൽ CleanHandsChallenge സന്ദേശം എത്തിക്കുവാൻ മുൻകൈ എടുത്ത ഇളമണ്ണൂരിലെ കോൺഗ്രസ്‌ നേതാക്കൻമാരായ ശ്രീ.അനൂപ് വേങ്ങവിളയിൽ,ജയൻ അടപ്പുപാറ,ജിതേഷ് ജയൻ,ജീവൻ, പ്രസന്നൻ ഇളമണ്ണൂർ, ഷാനി തുടങ്ങിയവർ അഭിനന്ദനങ്ങൾ അർഹിക്കുന്നു. #BreakTheChain #കൈവിടാ...

Clean Hands Challenge

Image
പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ CleanHandsChallenge കലഞ്ഞൂരിൽ ശ്രീ.റെജി പൂവത്തൂർ  ഉദഘാടനം ചെയ്തു പകർച്ചവ്യാധികളെ_അകറ്റിനിർത്തൂ... യൂത്ത് കോൺഗ്രസ്‌ കലഞ്ഞൂർ മണ്ഡലം കമ്മിറ്റി ഇന്ന് വൈകിട്ട്     "ക്ലീൻ ഹാൻഡ്‌സ് ചലഞ്ച് " കലഞ്ഞൂരിൽ സംഘടിപ്പിച്ചു. കൂടലിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി വിമൽ കൈതയ്ക്കലും ഉദ്‌ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി മാരായ   അനൂപ് വേങ്ങവിളയിൽ,ലക്ഷ്മി അശോക്, ജിതിൻ, അനന്തു ബാലൻ,  കലഞ്ഞൂർ മണ്ഡലം പ്രസിഡന്റ്‌  രതീഷ് വലിയകോൺ, അനീഷ് ഗോപിനാഥ്,അരുൺ കലഞ്ഞൂർ  ഗ്രാമപഞ്ചായത്ത് അംഗം മനോജ്‌ ജെയിംസ്,  അർഷാദ്,ഷാജി,എന്നിവർ നേതൃത്വം നൽകി. പ്രീയപ്പെട്ട കലഞ്ഞൂർ കൂടൽ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളി സുഹൃത്തുക്കൾ, ഈ കൈകഴുകൽ യജ്ഞത്തിൽ പങ്കാളികളായി. നേതൃത്വം നൽകിയവർക്ക് അഭിവാദ്യങ്ങൾ. പങ്കാളികളായ  എല്ലാവർക്കും ഹൃദ്യമായ നന്ദി.  #ഒന്നിച്ചു_നിൽക്കാം #ഒരുമിച്ചു_പോരാടാം #കൊറോണയ്ക്കെതിരെ