Posts

Showing posts from 2025

ഖേദിക്കുന്നു സ്നേഹപൂർവ്വം മോഹൻലാൽ

Image
ലൂസിഫർ' ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു... സ്നേഹപൂർവ്വം മോഹൻലാൽ #L2E #Empuraan

എമ്പുരാന് ഒത്ത വില്ലൻ ! ആരാണ് ‌യഥാർഥ ബാബ ബജ്റംഗി

Image
യതോ ധർമ്മസ്തതോ ജയഃ എമ്പുരാൻ.... എന്താടോ ശ്രീധരന്മാരെ നന്നാകാത്തെ എമ്പുരാൻ എന്ന് കേട്ടപ്പോൾ ചിലർ അത് തമ്പുരാൻ എന്ന് വായിച്ചു... ഏതോ തമ്പുരാന്റെ കഥയാണ് എന്നവർക്കരുതി, എമ്പുരാൻ ഇറങ്ങുന്നതിനു മുമ്പ് അതുകൊണ്ട് അവർ ഓടിയെത്തി മോഹൻലാലിനെ അഭിനന്ദനങ്ങൾ നേർന്നു. സിനിമ റിലീസ് ആയപ്പോൾ അവർ പറയുന്നു എമ്പുരാൻ സുഖമുള്ള സിനിമയല്ലെന്ന്.. സംഘപരിവാറിന്റെ വെട്ടിക്കിളികൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവർക്കെതിരെ അധിക്ഷേപങ്ങൾ ചൊരിഞ്ഞു കൊണ്ടുവരികയാണ് ഈ ചിത്രത്തോടെ ഗോധ്ര ട്രെയിൻ കത്തിക്കൽ സംഭവം വീണ്ടും ചർച്ചയാവുകയാണ്. 59 പേർ മൃഗീയമായി കൊല്ലപ്പെട്ട സമയത്ത് തുടർന്ന് വംശീയമായ കലാപം ഗുജറാത്തിൽ തുടങ്ങി.. രാഷ്ട്രീയ അധികാരം പിടിക്കുന്നതിന് മതത്തെ കൂട്ടിക്കെട്ടി അവർ നടത്തിയ നിഷ്ഠൂരമായ കൊലപാതകങ്ങളുടെ കഥകളാണ് പിന്നീട് ഭാരതം കേട്ടത് ആ സംഭവത്തെ കുറിച്ച് രണ്ടു ജൂഡിഷ്യൽ കമ്മീഷനുകളും ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ നേതൃത്വം കൊടുത്ത കൺസെൺഡ് സിറ്റിസൺസ് ട്രൈബുണലും പ്രധാനമായും അന്വേഷിക്കുകയും റിപ്പോർട്ട് നൽകുകയും ചെയ്തു... ഒരു തിരക്കഥ പിന്നീട് രചിക്കപ്പെട്ടു ഗോദ്രയിലെ ഘാഞ്ചി മുസ്ലിം ആണ് ഫെബ്രുവരി 27 ആം തീയതി ഗോദ്രയിലെ ...

"വിവരണം ചുരുക്കത്തിൽ" ഒരാഴ്ച്ചത്തേക്ക് പോയി ബഹിരകാശത്ത് 9 മാസം...

Image
സുനിത ഇത്തവണ കണ്ടത് 4592 സൂര്യോദയങ്ങൾ ബഹിരാകാശത്ത് പെട്ടുപോവുക എന്നത് അപകടകരവും സങ്കടകരവുമായ ഒരു സംഗതിയാണ്. ബോയിങ് കമ്പനി നിർമ്മിച്ച് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലേക്ക് അയച്ച സ്റ്റാർലൈനർ പേടകത്തിലാണ്, സുനിതാ വില്യംസും ബുച്ച് വിൽമോറും 2024 ജൂൺ അഞ്ചിന് യാത്രതിരിച്ചത്. ഇരുവരും എട്ടു ദിവസത്തെ ഗവേഷണത്തിനാണ് സ്പേസ് സ്റ്റേഷനിൽ എത്തിയത്. ജൂൺ 14ന് തിരികെ പോരേണ്ടതായിരുന്നു. ദൗർഭാഗ്യവശാൽ സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം ചോർച്ചയും, പേടകത്തിന്റെ ത്രസ്റ്ററുകൾക്ക് സംഭവിച്ച തകരാറും, ഇരുവരുടെയും മടക്കയാത്ര അനിശ്ചിതത്വിത്തിലാക്കി. ഇപ്പോൾ 257 ദിവസങ്ങളാകുന്നു. അനിശ്ചിതമായ നീണ്ട മടക്കയാത്ര, മാർച്ച് 19 ബുധനാഴ്ച നടക്കുമെന്നാണ് നാസ അറിയിച്ചിട്ടുള്ളത്. അതിൻറെ ഭാഗമായി Space X Crew 10 ദൗത്യസംഘം ശനിയാഴ്ച ബഹിരാകാശ നിലയത്തിൽ എത്തിക്കഴിഞ്ഞു. ക്രൂ10 ദൗത്യ സംഘത്തിൽ നാലു പേരാണുള്ളത്. നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ് എന്നിവരും, ജാപ്പനീസ് സഞ്ചാരിയായ തകുയ ഒനിഷി, റഷ്യയുടെ കിറിൽ പെസ്കോവ് എന്നിവരും. ശനിയാഴ്ച ഈ നാലു പേരെയും കൊണ്ട് യാത്രതിരിച്ച ക്രൂ ഡ്രാഗൺ പേടകത്തിലാവില്ല സുനിതയും കൂട്ടരും ...

ശ്രീനാരായണ ഗുരുവുദേവനും മഹാത്മാഗാന്ധിജിയും തമ്മിൽ കണ്ട ചരിത്ര നിമിഷം

Image
എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ലോകത്തെ അറിയിച്ച അഹിംസ മാർഗ്ഗത്തിലൂടെ എന്തും നേടിയെടുക്കാൻ സാധിക്കും എന്ന് ലോകത്തിന് കാണിച്ച് കൊടുത്ത ഭാരതത്തിന്റെ രാഷ്ട്രപിതാവായ ഗാന്ധിജി ഗുരുദേവനനെ സന്ദർശിച്ചതിന് ശേഷം പറഞ്ഞത് പുണ്യാത്മാവായ ശ്രീനാരായണഗുരുസ്വാമി തൃപ്പാദങ്ങളെ സന്ദർശിക്കാൻ ഇടയായതും ഗുരുസ്വാമിയുടെ ശിവഗിരി പുണ്യാശ്രമത്തിൽ ഒരുദിവസം താമസിക്കാൻ കഴിഞ്ഞതും എന്റെ ജീവിതത്തിലെ പരമഭാഗ്യമായി ഞാൻ കരുതുന്നു എന്നാണ് . വിശ്വസാഹിത്യത്തിന്റെ നെറുകയിൽ വിരാജിച്ച ലോകം ആരാധിക്കുന്ന രബീന്ദ്രനാഥ ടാഗോറും ശിവഗിരിയിൽ എത്തി ഗുരുസ്വാമിയുമായി കണ്ടതിനുശേഷം ലോകത്തോടായ് പറഞ്ഞത് ശ്രീനാരായണഗുരു സ്വാമിയേക്കാൾ മികച്ചതോ തുല്യനോ ആയ ഒരു മഹാത്മാവിനെയും എനിക്ക് കാണുവാൻ സാധിച്ചിട്ടില്ല അനന്തതയുടെ വിദൂരതയിലേക്ക് നീട്ടിയിരിക്കുന്ന ആ യോഗ നയനങ്ങളും ഈശ്വര ചൈതന്യം തുളുമ്പുന്ന ആ മുഖതേജസ്സും ഒരു കാലത്തും ഞാൻ മറക്കുന്നതല്ല ഈ രണ്ടു മഹാത്മാക്കളും ഗുരുവിനെക്കുറിച്ച് പറഞ്ഞിട്ടുള്ള വാക്കുകൾ എന്നും ഓരോ ഗുരു ഭക്തരുടെ ഉള്ളിലും മരുഭൂമിയിലെ നീരുറവ പോലെ ആനന്ദകരമാണ്. കൊട്ടും കുഴലും നാദസ്വര മേളവും ഉയർന്നുപൊങ്ങി! ആളുകൾ അക്ഷമരായി ...

ഒരു പണിയുമില്ലാത്ത തോമാച്ചന് ദിവസക്കൂലി 46731 രൂപാ.

Image
ഒരു പണിയുമില്ലാത്ത തോമാച്ചന് ദിവസക്കൂലി 46731 രൂപാ. 24 മണിക്കൂറും പണിയെടുക്കുന്ന ആശമാർക്ക് ദിവസക്കൂലി 232 രൂപ പേര് KV തോമസ്. പാവം ആണ് യാത്ര ചിലവെന്ന് പറഞ്ഞ് ഒരു മാസം എഴുതി എടുത്തത് 12 ലക്ഷം രൂപാ. 3 ലക്ഷം ശമ്പളം വേറെ. കോളേജ് പ്രൊഫസർ പെൻഷൻ വേറെ + MLA പെൻഷൻ + MP പെൻഷൻ. ഇതൊക്കെ പുഴുങ്ങി തിന്നുവോ? ചോദിച്ചത് വേറാറുമല്ല നട്ടെല്ലുള്ള അവശേഷിക്കുന്ന ഒറ്റ സഖാവ് G സുധാകരൻ. സാധാരണ ജനങ്ങളുടെ പൈസ ഇങ്ങനെ മുക്കി എന്ത് വികസനം ആണ് ഇയാൾ കേരളത്തിൽ കൊണ്ടുവരുന്നത്. ആശാവർക്കർമാർ മുതൽ സാധാരണക്കാർ വരെ ഈ വെയിലത്ത് കഞ്ഞിക്കുവേണ്ടി സമരത്തിൽ ആണെന്ന് മറക്കരുത്. പണ്ടൊരു പാവം മധുവിനെ അരി മോഷ്ടിച്ചതിന് തല്ലി കൊന്ന മലയാളികൾക്ക് ഇതൊന്നും കുഴപ്പം കാണില്ല. ചുമ്മാതെ കിട്ടിയ വല്ലവന്റെ ഒക്കെ കാശു വലിച്ചുവാരി തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറിയ ഭക്ഷണം കളയാൻ ഈ തോമാച്ചപ്പെടുന്ന പാട് കണ്ടോ... ഇനി നിങ്ങൾ പറ തോമാച്ചൻ ഒന്നും ചെയ്യുന്നില്ലേ..

നിങ്ങൾക്ക് ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല (പിണറായി വിജയൻ )

Image
നിങ്ങൾക്ക് ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല (പിണറായി വിജയൻ ) കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ (മുതലാളിത്തം) ഈശ്വരവിശ്വാസം ഇല്ലാത്തവരാണ് മാർക്സിസ്റ്റുകൾ എന്ന ധാരണ തെറ്റാണ് കോടീശ്വരന്മാരോട് ഈ പാർട്ടിക്ക് സ്നേഹമുള്ളതും വിശ്വാസമുള്ളതും ഈശ്വരൻ എന്ന പദം അതിൽ ഉള്ളതുകൊണ്ടാണ് പ്രഭുക്കന്മാരെ ഈ പാർട്ടി അടിപ്പിക്കില്ല പക്ഷേ കോടീശ്വരന്മാരെ ഈ പാർട്ടി വാരിപ്പുണരും പണിയെടുക്കുന്നവർക്കും മാന്യമായി ജീവിക്കാൻ അവകാശം ഉണ്ട് എന്നതാണ് മാർക്സിസത്തിന്റെ അടിസ്ഥാന തത്വം. മാന്യമായി ജീവിക്കുക എന്നാൽ വാസയോഗ്യമായ വീട്; മതിയായ വേതനത്തോടെയുള്ള തൊഴിൽ; കുട്ടികളുടെ വ്യാഭ്യാസം; മെച്ചപ്പെട്ട സൗജന്യമായ ചികിത്സ; വാർദ്ധക്യകാല സംരക്ഷണം തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു. രാജ്യം സോഷ്യലിസ്റ്റ് വ്യവസ്ഥ അംഗീകരിച്ചാൽ അവയെല്ലാം ഭരണ കൂടത്തിന്റെ ഉത്തരവാദിത്തമാണ്. അത് ഒരിക്കലും അനുവദിക്കില്ല എന്നതാണ് മുതലാളിത്തത്തിന്റെ അടിസ്ഥാന നിയമം; സ്വാർത്ഥ മോഹികളുടെ മാത്റം ആധിപത്യം. അതാണ് മുതലാളിത്തം. സിപിഎം ഇപ്പോൾ പരകായ പ്രവേശത്തിലാണ്.. കൂടു വിട്ടു കൂടു മാറുക എന്നതാണ് ഇതു മൂലം അർത്ഥമാക്കുന്നത്.. ജീവിക്കുന്നതിനു വേണ്ടിയുള്ള സമര...

പൂർണ്ണ ചന്ദ്രഗ്രഹണം എന്നാൽ എന്താണ്?

Image
2022 നവംബറിന് ശേഷമുള്ള ആദ്യത്തെ പൂർണ്ണ ചന്ദ്രഗ്രഹണത്തിന് വടക്കേ അമേരിക്ക ഒന്നാം സ്ഥാനത്ത് എത്താൻ പോകുന്നു. പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ സ്വീകരിക്കുന്ന ചുവപ്പ് നിറം കാരണം "രക്ത ചന്ദ്രൻ" എന്നും വിളിക്കപ്പെടുന്നു, 2025 മാർച്ച് 13-14 തീയതികളിലെ പൂർണ്ണ ചന്ദ്രഗ്രഹണം, വടക്കേ അമേരിക്കയിലെ ഈ വർഷത്തെ ഏക പൂർണ്ണ ചന്ദ്രഗ്രഹണമാണ്. യുഎസ്, കാനഡ, മെക്സിക്കോ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലും പ്രധാന ദൃശ്യാനുഭവങ്ങൾ ഉണ്ടാകും. മുഴുവൻ ഗ്രഹണവും 366 മിനിറ്റ് നീണ്ടുനിൽക്കും, എന്നാൽ ചന്ദ്രൻ ചുവപ്പായി മാറുന്ന ഏറ്റവും നാടകീയമായ ഘട്ടം - ഏകദേശം 65 മിനിറ്റ് നീണ്ടുനിൽക്കും. ഈ പൂർണ്ണ ചന്ദ്രഗ്രഹണത്തിന് ഏകദേശം അഞ്ച് മണിക്കൂർ നീണ്ടുനിൽക്കുന്ന നിരവധി ഘട്ടങ്ങളുണ്ടെങ്കിലും, നിർണായക ഘട്ടം പൂർണ്ണതയാണ്, ഈ സമയത്ത് ചന്ദ്ര ഉപരിതലം ചുവപ്പ് നിറമായിരിക്കും. പൂർണ്ണ ചന്ദ്രഗ്രഹണം എന്നാൽ എന്താണ്? ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ നേരിട്ട് നീങ്ങുമ്പോൾ, ചന്ദ്രന്റെ ഉപരിതലത്തിൽ ഒരു നിഴൽ വീഴ്ത്തി, ക്രമേണ ചന്ദ്രോപരിതലത്തെ മൂടുമ്പോഴാണ് പൂർണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. മാർച്ച് 13-14 തീയതികളിൽ 65 മിനിറ്റ് നീണ്ടുനിൽക്കുന്ന പൂർ...

മാർച്ച്‌ 12 ദണ്ഡി യാത്ര

Image
1930 മാർച്ച് 12 ന് ഗാന്ധിജിയും 78 സന്നദ്ധപ്രവർത്തകരും, സബർമതി ആശ്രമത്തിൽ നിന്നും 390 കിലോമീറ്റർ അകലെയുള്ള ദണ്ഡി എന്ന തീരപ്രദേശത്തേക്ക് കാൽനടയായി യാത്രയാരംഭിച്ചു. 21 കിലോമീറ്ററുകൾ കഴിഞ്ഞപ്പോൾ ആദ്യദിവസത്തെ യാത്ര അവസാനിപ്പിക്കുകയായിരുന്നു. 4,000 ഓളം വരുന്ന ജനങ്ങളോട് അന്ന് വൈകീട്ട് ഗാന്ധി പറഞ്ഞു. യാത്ര കടന്നുപോകുന്ന ഇടങ്ങളിൽ നിന്നെല്ലാം ധാരാളം സംഭാവനകൾ ലഭിച്ചിരുന്നു. കൂടാതെ ധാരാളം സന്നദ്ധപ്രവർത്തകരും, ജാഥയിൽ ചേരാനായി എത്തി. സരോജിനി നായിഡുവിനെപ്പോലുള്ള നേതാക്കൾ ജാഥയിൽ ചേർന്നു. ചിലയിടങ്ങളിൽ ജാഥക്ക് കിലോമിറ്ററോളം നീളമുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള പത്രങ്ങളിൽ ധാരാളം വാർത്തകൾ ഈ ജാഥയെക്കുറിച്ചു ഇടതോരാതെ വന്നിരുന്നു. ന്യൂയോർക്ക് ടൈംസ് എല്ലാ ദിവസവും ജാഥയെക്കുറിച്ചെഴുതി. കയ്യൂക്കിനെതിരേയുള്ള ഈ സമരത്തിൽ എനിക്ക് ലോകത്തിന്റെ അനുകമ്പ ആവശ്യമുണ്ടെന്ന് ഗാന്ധി യാത്രക്കിടെ പറയുകയുണ്ടായി. ഏപ്രിൽ 5 ന് ജാഥ ദണ്ഡി കടപ്പുറത്തെത്തിച്ചേർന്നു. ഇതുകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ ഞാൻ കുലുക്കും എന്ന് ഒരു കൈനിറയെ ചെളി കലർന്ന മണ്ണ് കൈയ്യിലെടുത്തുകൊണ്ട് പിറ്റേദിവസം ഗാന്ധി പറയുകയുണ്ടായി.

#പഴങ്കഞ്ഞി.... #ബെസ്റ്റ് പഴങ്കഞ്ഞിയുടെ ഗുണങ്ങള്‍

Image
ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു. 100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു. എല്ലുകളുടെ ബലം വർദ്ധിക്കാൻ ഇത് ഏറെ സഹായിക്കുന്നു. മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി ലഭിക്കുന്നു. ആരോഗ്യദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉല്പാദിപ്പിക്കാൻ പഴങ്കഞ്ഞിക്ക് കഴിയും. അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മണ്‍കലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ചിട്ട് തൈരും അല്‍പം ഉപ്പും ചേര്‍ത്ത് കഴിക്കുന്നതിന്റെ രുചി പറഞ്ഞറിയിക്കാന്‍ പറ്റില്ല .പ്രഭാതത്തില്‍ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവന്‍ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിര്‍മയും നല്‍കുന്ന ഭക്ഷണം വേരെയില്ല. ചോറ് ഏറെ നേരം വെള്ളത്തില്‍ കിടക്കുന്നതിനാല്‍ അതിലടങ്ങിയിരിക്കുന്ന അയേണ്‍ , പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്...

വേലുത്തമ്പി ദളവ ഓർമ്മദിനം (1765 മേയ് 6 -1809 മാർച്ച് 9)

Image
മാർച്ച്‌ 9 വേലുത്തമ്പി ദളവ വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി ഓർമ്മദിനം (1765 മേയ് 6 -1809 മാർച്ച് 9) വേലായുധൻ ചെമ്പകരാമൻ തമ്പി എന്നവീര വേലുത്തമ്പി ദളവയുടെ ചരമ ദിനം ആണ് ഇന്ന് , ദേവസേനാധിപതികാർ‍ത്തികേയന്‍റെ നാമം ചാർ‍ത്തി പിറന്നസിംഹം...... പിറന്ന നാടിനെ ജീവൻ ‍ കൊടുത്തു കാത്തദളവ...... രാജ്യശത്രുകളുടെ ചോര ചീന്തി തഴമ്പിച്ചഉടവാൾ കിളിമാനൂർ ‍ കോവിലകത്തു നൽ‍കിമണ്ണടിദേവി ക്ഷേത്രത്തിലേക്ക് പോയി..... ദളവയുടെ മൃതദേഹം ആദരവ് ഇല്ലാണ്ട്അനന്തപുരിയിലേക്ക്‌ കൊണ്ടു വരികയും,കണ്ണൻ‍മൂലയിൽ ‍ പരസ്യം ആയി തൂക്കുകയുംചെയ്തു... 1802 മുതൽ 1809 വരെ തിരുവിതാംകൂർരാജ്യത്തെ ദളവ അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി (1765 മേയ് 6 -1809 മാർച്ച് 9)തിരുവിതാംകൂറിന്റെഏറ്റവും ഉയർന്ന ഉദ്യോഗസ്ഥപദവിയായ ദളവാ സ്ഥാനത്തേക്ക് അതിശയിപ്പിക്കുന്ന വേഗതയിൽ എത്തിച്ചേരുകയും (1802-1809) അതേ വേഗതയിൽ അത് നിരാകരിച്ച് ജനങ്ങൾക്ക് വേണ്ടി ബ്രിട്ടിഷുകാർക്കെതിരെ സമരം നയിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ത്യാഗമായി വിവരിക്കപ്പെടുന്നത്. കേരളത്തിൽ അദ്ദേഹത്തെ ഒരു ഇതിഹാസ പുരുഷനാണ് ആദര...

ജനങ്ങളോടുള്ള കൊടും ചതി ആന്റോ ആന്റണി MP

Image
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിൽ ഇളമണ്ണൂരിലെ കിൻഫ്ര പാർക്കിൽ ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാൻ്റിന് അനുമതി നൽകിയത് ജനങ്ങളോടുള്ള കൊടും ചതിയാണെന്ന് ആന്റോ ആന്റണി എം.പി. പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നതും പതിനായിരക്കണക്കിന് ആളുകളുടെ ഉപജീവനത്തിന് തിരിച്ചടിയാവുന്നതുമായ ഈ പദ്ധതി ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ല. ഈ പ്ലാൻ്റ് നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരാളെയും ഈ സ്ഥലത്ത് കാലുകുത്താൻ അനുവദിക്കില്ല എന്ന് മാത്രമല്ല ജനങ്ങളോടൊപ്പം നിന്ന് അതിശക്തമായ സമര പരിപാടികളുമായി മുമ്പോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി ഭക്ഷ്യ സംസ്കരണ ഫാക്‌ടറികളാണ് അവിടെ പ്രവർത്തിക്കുന്നത്. അതിനു സമീപം ഈ മാലിന്യസംസ്കരണ പ്ലാൻറ് വന്നാൽ ഇതെല്ലാം അടച്ചു പൂട്ടേണ്ടി വരും. ഇന്ത്യയൊട്ടാകെ വിപണനം ചെയ്യുന്ന വലിയ രീതിയിൽ പ്രവർത്തിക്കുന്ന കമ്പനികളുണ്ട്. അവരുടെ ഉത്പന്നങ്ങൾ അന്നന്ന് വാങ്ങിപോയില്ലെങ്കിൽ കമ്പനികളെല്ലാം അടച്ചു പൂട്ടേണ്ടി വരും എന്ന് മാത്രമല്ല ഈ പ്രദേശങ്ങൾ എല്ലാം തന്നെ മാലിന്യ കൂമ്പാരമായി മാറും. ഈ കേരളത്തിൽ എമ്പാടുമുള്ള മാലിന്യം ഇളമണ്ണൂരിലെ ജനങ്ങളുടെ മേൽകെട്ടിവയ്ക...