ആഴമുള്ള ഒരു പ്രതിസന്ധിയുടെ മുന്നിലാണ് നമ്മൾ നിൽക്കുന്നത്... കിംവദന്തികൾക്ക് പിന്നാലെ പോകരുത്.. അതിന്റെ വികാരത്തിൽ പ്രതികരിക്കരുത്.. മാത്യു കുഴൽനാടൻ
ശ്രീ. മാത്യു കുഴൽനാടന്റെ ഫേസ്ബുക്ക്ക പോസ്റ്റിന്റെ പൂർണ്ണ രൂപം... കഴിഞ്ഞ ദിവസങ്ങളിൽ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും കോൺഗ്രസ്സ് പ്രവർത്തകർ ഫോണിലും നേരിട്ടും പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തെ കുറിച്ച് ആശങ്കയും അഭിപ്രായങ്ങളും ഒക്കെ അറിയിക്കുകയുണ്ടായി. കൂടാതെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പാർട്ടി പ്രവർത്തകർ അവരുടെ രോഷവും നിരാശയും ഒക്കെ കടുത്ത ഭാഷയിലും ട്രോളുകളും ഒക്കെ ആയി പ്രകടിപ്പിക്കുന്നുണ്ട്. പ്രവർത്തകരുടെ വികാരം നൂറു ശതമാനം ഉൾകൊള്ളുന്നു. ഒരു അഭ്യർത്ഥന നടത്താനാണ് ഇതെഴുതുന്നത്. നിങ്ങൾ ദയവു ചെയ്തു കിംവദന്തികൾക്ക് പിന്നാലെ പോകരുത്.. അതിന്റെ വികാരത്തിൽ പ്രതികരിക്കരുത്.. ആഴമുള്ള ഒരു പ്രതിസന്ധിയുടെ മുന്നിലാണ് നമ്മൾ നിൽക്കുന്നത്. വികാരപ്രകടനങ്ങൾ കൊണ്ട് പാർട്ടിക്ക് കൂടുതൽ ക്ഷതം സംഭവിക്കത്തെ ഉള്ളു. അത് പരിഹരിക്കാൻ ഞാനും നിങ്ങളും തന്നെ വേണം എന്നത് മറക്കണ്ട. പിന്നെ പാർട്ടിയിലെ എല്ലാ തീരുമാനങ്ങളും അഭിപ്രായങ്ങളും ഗ്രൂപ്പ് താല്പര്യം മുൻനിർത്തി മാത്രമാണ് എന്ന് കരുതണ്ട. സ്വാതന്ത്രമായും നിർഭയമായും അഭിപ്രായം പറയാനുള്ള അവസരം കോൺഗ്രസ്സ് പാർട്ടിയിൽ ഉണ്ട്. അതിനുള്ള ആർജവവും ഇച്ഛാശക്തിയും കോൺഗ്രസ്സ് പാർട്ടിയി...