സൗജന്യ വിമാന യാത്രയൊരുക്കാൻ ഇൻകാസ് ഖത്തർ സമീർ ഏറാമല
കോവിഡ് 19 പ്രതിസന്ധി മൂലം നാട്ടിലേക്ക് പോകാൻ കഴിയാതെ, സാമ്പത്തിക പരാധീനതകൾ കൊണ്ട് നാടണിയാൻ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് തുണയായി ഇൻകാസ് ഖത്തറിന്റെ സൗജന്യചാർട്ടേർഡ് ഫ്ലൈറ്റ് സർവ്വീസിന് ഒരുങ്ങുന്നു. തൊഴിൽ നഷ്ടപ്പെട്ടവർ, രോഗികൾ, സന്ദർശക വിസയിലെത്തിയ വിസ കാലാവധി കഴിഞ്ഞവർ, ഗർഭിണികൾ തുടങ്ങിയവരിൽ സാമ്പത്തിക പ്രയാസം നേരിടുന്നവരെ മാത്രമാണ് യാത്രയ്ക്കായി പരിഗണിക്കുന്നത്. ഈ വിമാനത്തിലുള്ള യാത്ര തികച്ചും സൗജന്യമായിരിക്കും.
സാമുഹ്യ പ്രതിബദ്ധതയുള്ള പ്രവാസി സംഘടന എന്ന നിലയിൽ ദുരിത മനുഭവിക്കുന്ന പ്രവാസികളോടുള്ള ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് അവരുടെ യാത്രാ ചിലവുകൾ ഇൻകാസ് ഖത്തർ പൂർണ്ണമായി വഹിച്ചു കൊണ്ടുള്ള വിമാനമായിരിക്കും ഇത്.
അർഹരായ 175 ഓളം പ്രവാസികളെ തികച്ചു സൗജന്യമായി നാട്ടിലെത്തിക്കാൻ ഈ വിമാനം ഉപകരിക്കും.
ജൂലൈ ആദ്യവാരം കോഴിക്കോട്ടേക്കാണ് സർവീസ് നടത്തുക.
കോവിഡ് പശ്ചാത്തലത്തിൽ ദോഹയിൽ നിന്ന് ആദ്യ സ്വകാര്യ ചാർട്ടർഡ് ഫ്‌ളൈറ്റ് ഏർപ്പാടാക്കിയ സംഘടന ഇൻകാസ് ആയിരുന്നു . ഇതിനോടകം അഞ്ചു ഫ്‌ളൈറ്റുകൾ ദോഹയിൽ നിന്നും ഇൻകാസിന്റെ സംഘാടനത്തിൽ നാട്ടിൽ എത്തിക്കഴിഞ്ഞു. ഇനിയും അത്തരത്തിൽ ഉള്ള രണ്ട് വിമാനങ്ങൾ കൂടി പറക്കാനുണ്ട്. ഇവയിലൊക്കെ സൗജന്യമായി ചിലരെയൊക്കെ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇനിയും ഏറെപ്പേർ കയ്യിൽ ഒരു ചില്ലിക്കാശ് പോലും ഇല്ലാതെ നാട്ടിലേക്ക് പോകാൻ പ്രയാസപ്പെടുന്നുണ്ട് എന്ന തിരിച്ചറിവാണ് ഒരു സമ്പൂർണ്ണ സൗജന്യ ഫ്ളൈറ്റിനെക്കുറിച്ച് ചിന്തിക്കാൻ ഇൻകാസിനെ നിര്ബന്ധിതമാക്കിയത്.
താഴെകാണുന്ന ലിങ്കിൽ 26/06/2020 വൈകിട്ട് 7 മണി വരെ ലഭിക്കുന്ന അപേക്ഷേകളിൽ നിന്നും തികച്ചും അർഹരായ 175 പ്രവാസികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
രജിസ്ട്രേഷൻ ലിങ്ക് :-
https://tinyurl.com/INCAS-free-flight
സമീർ ഏറാമല
പ്രസിഡന്റ്
ഇൻകാസ് ഖത്തർ



Comments