ഖത്തറിലെ പ്രവാസി സമൂഹത്തിന് ആശ്വാസമായി കോൺഗ്രസ്. ഇൻകാസ് ഖത്തറീന്റെ സേവന പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ റെജി പൂവത്തൂർ


വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ സാധുക്കളായ പ്രവാസി സുഹൃത്തുക്കൾ ഇന്ന് വളരെയേറെ പ്രയാസത്തിലാണ്. അവരുടെ പ്രയാസം അവരെ സഹായിക്കുവാനും അവർക്കു വേണ്ടി പ്രവർത്തിക്കുവാനും ഭരണാധികാരിയോ ഭരണ സംവിധാനമോ നിലവിൽ ഇല്ല എന്നുള്ളതാണ് അവരുടെ വിഷമങ്ങൾക്ക് കാരണം.
ഖത്തറിലെ പ്രവാസി സമൂഹവും അതിന് നേതൃത്വം നൽകുന്ന ഇൻകാസും അതിന്റെ പ്രസിഡന്റ്‌ സമീർ ഏറാമലയും, മനോജ് കൂടലും
അൻവർ സാദിത്, കരീം നടക്കൽ, സിറാജ് പാലൂർ, വിപിൻ മേപ്പയ്യൂർ, ഫ്രെഡ്‌ഡി ജോർജ് അടക്കമുള്ള പ്രവർത്തകരെ ഈ സമയത്ത് അനുമോദിക്കാതിരിക്കാൻ തരമില്ല.അവർ ചെയ്യുന്ന പ്രവർത്തനം ഏതെങ്കിലും വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നതിനും അപ്പുറമാണ്.

ഞാൻ വ്യക്തിപരമായി Sameer Eramala യും Manoj Koodal ആയി എന്റെ പ്രദേശത്തെ പ്രവാസികളായ മലയാളികളെ നാട്ടിൽ എത്തിക്കുന്നതിനു വേണ്ടി സഹായിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് അവരോട് സംസാരിച്ചിരുന്നു. വളരെ അനുഭാവപൂർവ്വമായ പ്രവർത്തനമാണ് അവരിൽനിന്ന് ഉണ്ടായത് അവരെ സമയബന്ധിതമായി തന്നെ നാട്ടിലെത്തിക്കുന്നതിന് അവർക്ക് കഴിഞ്ഞു.


അവർ ചെയ്ത പ്രവർത്തനം വളരെ എടുത്തുപറയത്തക്കതാണ് സമീർ ഏറാമല എന്ന ഇൻകാസ് പ്രസിഡണ്ട് ഒരു സമൂഹപ്രതിബദ്ധത ഉള്ള ഒരു ചെറുപ്പക്കാരൻ ആണ്. ആദ്യമായിട്ടാണ് സമീറും ആയി ഞാൻ ബന്ധപ്പെട്ടത്. അത് മനോജ് കൂടുതൽ എന്ന് പറയുന്ന എൻറെ ഒരു പ്രിയപ്പെട്ട സുഹൃത്ത് വഴിയായിരുന്നു. കഴിഞ്ഞ ദിവസം ഒരുപറ്റം ആളുകളുമായി നമ്മുടെ നാട്ടിലെത്തിയ വിമാനം ആയിരങ്ങളുടെ പ്രാർത്ഥന യായിരുന്നു.അവരും അവരുടെ കുടുംബവും, പ്രവാസി സമൂഹത്തിനായി ശബ്ദമുയർത്തിയ ഞാനടങ്ങുന്ന പൊതുപ്രവർത്തകരും സമീറിനോടും ഇൻകാസിനോടും എന്നും നന്ദി ഉള്ളവരായിരിക്കും.
അവർ ഏറ്റെടുത്തിരിക്കുന്ന
ഉത്തരവാദിത്വത്തോട് കാണിക്കുന്ന ആത്മാർത്ഥത ഈ അവസരത്തിൽ എടുത്തുപറയത്തക്കത് തന്നെയാണ്. പണിയില്ലാതെ പണമില്ലാതെ കഴിയുന്ന പ്രവാസികൾ, അത്യാവശ്യം മരുന്നുകൾ ലഭിക്കാതെ കഴിയുന്ന പ്രവാസികൾ, ഭക്ഷണമില്ലാതെ കഴിയുന്ന പ്രവാസികൾ, രോഗവും ദുരിതവും മൂലം വീടെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾ, അങ്ങനെ പ്രവാസി സമൂഹത്തിൽ വിവിധങ്ങളായ തരത്തിലുള്ള ആളുകൾ ഉണ്ട് അവർക്കെല്ലാം ആശ്വാസത്തിന്റെ തെളി നീരാകാൻ ഇൻകാസിന് കഴിഞ്ഞു. എന്നുള്ളത് ഇത്തരുണത്തിൽ എടുത്തുപറയേണ്ടതാണ്

ഇൻകാസ് ഖത്തർ ഇന്റെ അഭിമുഖ്യത്തിൽ കഷ്ടത അനുഭവിക്കുന്ന ഒരുപാട് പ്രവാസികളെ നാട്ടിൽ എത്തിക്കുവാൻ സാധിച്ചു തെക്കൻ കേരളത്തിലെ ഒട്ടനവധി ആളുകൾക്ക് സഹായഹസ്തവുമായി ഒരു സംഘം കോൺഗ്രസ്‌ ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ഉള്ള
ഇൻകാസ് ഖത്തർ (OICC) നടത്തുന്ന പ്രവർത്തനങ്ങൾ വിസ്മരിക്കുവാൻ സാധിക്കുകയില്ല.

ഗൾഫ് നാടുകളിൽ ഇരുന്നുകൊണ്ട് പോലും സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന ഒട്ടനവധി ആളുകളെ സഹായിക്കുന്ന ഈ ചെറുപ്പക്കാർ കോൺഗ്രസ് പ്രസ്ഥാനത്തിന് ഒരു മുതൽക്കൂട്ടാണ്.
പ്രവാസി സമൂഹത്തിൽ ഇൻകാസ് ഖത്തർ നടത്തുന്ന ഇടപെടലുകൾ ശ്രദ്ദേയമാണ് ഇതിന് നേതൃത്വം നൽകുന്ന പ്രീയ സുഹൃത്തുക്കൾ
ശ്രീ. ഷമീർ ഏറാമലയെയും, ശ്രീ.മനോജ് കൂടലിനെയും, 
സുഹൃത്തുക്കളെയും 
അഭിനന്ദിക്കുന്നു.

സ്നേഹപൂർവ്വം

റെജി പൂവത്തൂർ

ഇൻകാസ് ഖത്തർ, സമീർ eramal

ഖത്തറിലെ പ്രവാസി സമൂഹത്തിന് ആശ്വാസമായി കോൺഗ്രസ്. ഇൻകാസ് ഖത്തറീന്റെ സേവന പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ റെജി പൂവത്തൂർ

Comments

Popular posts from this blog

ഒരു പണിയുമില്ലാത്ത തോമാച്ചന് ദിവസക്കൂലി 46731 രൂപാ.

എമ്പുരാന് ഒത്ത വില്ലൻ ! ആരാണ് ‌യഥാർഥ ബാബ ബജ്റംഗി

"വിവരണം ചുരുക്കത്തിൽ" ഒരാഴ്ച്ചത്തേക്ക് പോയി ബഹിരകാശത്ത് 9 മാസം...