ഇന്ത്യൻ ജനതയുടെ ക്ഷേമത്തിനാണ് തൊഴിലുറപ്പ് പദ്ധതി. ഇത് ബിജെപി കോണ്‍ഗ്രസ് പോരാട്ടമല്ല: സോണിയ ഗാന്ധി
ഇത് ബിജെപി കോണ്‍ഗ്രസ് പോരാട്ടമല്ല;
ഇന്ത്യൻ ജനതയുടെ ക്ഷേമത്തിനാണ് തൊഴിലുറപ്പ് പദ്ധതി……..
(ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിലെ ലേഖനത്തിന്റെ പരിഭാഷ)
സമൂലവും യുക്തിസഹവുമായ പരിഷ്ക്കരണത്തിന്‍റെ മിന്നുന്ന
ഉദാഹരണമാണ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി-2005. ദരിദ്രരില്‍
ദരിദ്രരിലേക്ക് അധികാരം കൈമാറുകയും ദാരിദ്ര്യത്തില്‍ നിന്നും ഇല്ലായ്മയില്‍
നിന്നും പുറത്തുകടക്കാന്‍ അവരെ സഹായിക്കുകയും ചെയ്തതിനാലാണ്
അതിനെ സമൂലമെന്ന് വിശേഷിപ്പിക്കുന്നത്. ഏറ്റവും ആവശ്യമുള്ളലവരുടെ
കൈകളിലേക്ക് പണം നേരിട്ടെത്തിക്കുന്നതിനാലാണ് അത്
യുക്തിസഹമാവുന്നത്.
പദ്ധതിയോട് വിരോധം വച്ചുപുലര്‍ത്തുന്ന നിലവിലെ
സര്‍ക്കാരിന്‍റെ ആറു വര്‍ഷക്കാലത്തുപോലും തൊഴിലുറപ്പ് പദ്ധതി അതിന്‍റെ
കരുത്ത് തെളിയിച്ചു. ഏതുവിധേനയും തൊഴിലുറപ്പ് പദ്ധതിയെ
തരംതാഴാത്താനും ദുര്‍ബലമാക്കാനും ശ്രമിച്ച സര്‍ക്കാരിന് ഒടുവില്‍ അതിനെ
ആശ്രയമിക്കേണ്ടി വന്നിരിക്കുന്നു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ
പൊതുവിതരണ സമ്പ്രദായം പോലെ തന്നെ രാജ്യത്തെ
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ മുഖ്യ ആശ്രയമാണ് തൊഴിലുറപ്പ്
പദ്ധതി. കോവിഡ് മഹാമാരിയുടെ കാലത്തും പട്ടിണിയും തൊഴിലില്ലായ്മയും
ഒഴിവാക്കാന്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് സാധിച്ചു.
വലിയൊരു ജനകീയ മുന്നേറ്റം പരിഗണിച്ചാണ് കോണ്‍ഗ്രസ് 2005ല്‍ ദേശീയ
തൊഴിലുറപ്പ് പദ്ധതി ആവിഷ്ക്കരിച്ചത്. ജനകീയ പ്രസ്ഥാനങ്ങള്‍ക്കും
ജനങ്ങള്‍ക്കും പറയാനുള്ളത് കോണ്‍ഗ്രസ് പാര്‍ട്ടി കേട്ടു. 2004 ലെ
പ്രകടനപത്രികയില്‍ ഞങ്ങള്‍ അത് ഉള്‍പ്പെടുത്തി. തൊഴിലുറപ്പ് എന്ന ആവശ്യം
മുന്നോട്ടുവച്ച ഞങ്ങള്‍ക്ക് അഭിമാനം പകരുന്നതായിരുന്നു ഒന്നാം യുപിഎ
സര്‍ക്കാര്‍ അത് യാഥാര്‍ഥ്യമാക്കിയ നിമിഷം;
ആശയം ലളിതമായിരുന്നു. ഓരോ ഗ്രാമീണപൗരനും സര്‍ക്കാരിനോട് തൊഴില്‍
ആവശ്യപ്പെടാനുള്ള അവകാശവും സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം
ലഭ്യമാകുന്ന 100 തൊഴില്‍ദിനങ്ങളും ഉറപ്പാക്കി. താഴെത്തട്ടില്‍ വളരെപ്പെട്ടന്ന്
ജനകീയമായി ദേശീയ തൊഴിലുറപ്പ് പദ്ധതി. തൊഴില്‍ അവകാശമാക്കിയ
പദ്ധതി ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ അഭൂതപൂര്‍വമായ പങ്ക് വഹിച്ചു. പതിനഞ്ച്
വര്‍ഷത്തിനിടെ ദശലക്ഷക്കണക്കിന് ജനങ്ങളെ അത് പട്ടിണിയില്‍ നിന്നും
കാത്തുരക്ഷിച്ചു.
പരിഹാസംകൊണ്ട് ഒരു പ്രസ്ഥാനത്തെ പരാജയപ്പെടുത്താനാവാതെ വരുമ്പോള്‍
അത് ബഹുമാനം നേടാന്‍ തുടങ്ങുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. സ്വതന്ത്ര
ഇന്ത്യയില്‍ ദേശീയ തൊഴിലുറപ്പു പദ്ധതി പോലെ ഈ വാക്കുകള്‍
അനുചിതമായ മറ്റൊന്നില്ല.
പ്രധാനമന്ത്രിക്കസേരയിലിരുന്നപ്പോള്‍ പദ്ധതി
നിര്‍ത്തലാക്കല്‍ പ്രായോഗികമല്ലെന്ന് നരേന്ദ്രമോദിക്ക് ബോധ്യംവന്നു. അതിന്
പകരം, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരാജയത്തിന്‍റെ സ്മാരകമാണ് തൊഴിലുറപ്പ്
പദ്ധതിയെന്ന് അദ്ദേഹം പരിഹസിച്ചു. അന്നുമുതല്‍ പദ്ധതിയെ
ഞെക്കിക്കൊല്ലാന്‍ കഴിയുന്നതെല്ലാം മോദി സര്‍ക്കാര്‍ ചെയ്തു. പക്ഷെ
ആക്ടിവിസ്റ്റുകളുടെയും കോടതികളുടെയും ഇടപെടലും പാര്‍ലമെന്‍റിലെ
പ്രതിപക്ഷ പ്രതിഷേധവും മൂലം അവര്‍ക്ക് പിന്‍മാറേണ്ടി വന്നു.
പ്രധാനമന്ത്രിയുടെ ഇഷ്ടപദ്ധതികളായ സ്വഛ് ഭാരതും പ്രധാന്‍മന്ത്രി ആവാസ്
യോജനയുമായും ചേര്‍ത്തുവച്ച് തൊഴിലുറപ്പിന്‍റെ മുഖംമാറ്റാനായി അടുത്ത
ശ്രമം. പക്ഷേ അതെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കോണ്‍ഗ്രസ്
വിഭാവനം ചെയ്ത പദ്ധതിയായിത്തന്നെ മാറി.
തൊഴിലുറപ്പ് കൂലി അനിശ്ചിതമായി നീളുകയും തൊഴില്‍
നിഷേധിക്കപ്പെടുകയും ചെയ്യുന്നത് പതിവായിരിക്കുന്നു.
കോവിഡ് 19 മഹാമാരിയും അതു കൊണ്ടു വന്ന ദുരിതവും മോദി
സര്‍ക്കാരിനെ യാഥാര്‍ഥ്യങ്ങളിലേക്ക് മടക്കിക്കൊണ്ടു വന്നിരിക്കുന്നു.
അപ്രതീക്ഷിതമായെത്തിയ കഷ്ടപ്പാടുകളും മുന്നേ തകര്‍ന്നടിഞ്ഞ
സമ്പദ്‌വ്യവസ്ഥയും യുപിഎയുടെ അഭിമാന പദ്ധതിയെ ആശ്രയിക്കാന്‍ മോദി
സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയിരിക്കുന്നു.
വാക്കിനേക്കാള്‍ വലുത്
പ്രവര്‍ത്തിയാണ്. തൊഴിലുറപ്പ് പദ്ധതിക്ക് ഒരു ലക്ഷം കോടി അധികമായി
അനുവദിച്ച കേന്ദ്രധനമന്ത്രിയുടെ പ്രഖ്യാപനം സര്‍ക്കാരിന്‍റെ മാറിയ നയം
വ്യക്തമാക്കുന്നു. 2020 മെയ് മാസം മാത്രം 2.19 കോടി കുടുംബങ്ങളാണ് തൊഴിലുറപ്പിനെ
ആശ്രയിച്ചത്. കഴിഞ്ഞ എട്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
കോണ്‍ഗ്രസ് പദ്ധതിയെ സ്വീകരിക്കേണ്ടി വന്നതിന് വളച്ചൊടിച്ച
ന്യായീകരണങ്ങള്‍ പലതും നിരത്താനുണ്ടാവും, മോദി സര്‍ക്കാരിന്. പക്ഷേ
ലോകത്തിലേറ്റവും വലിയ തൊഴിലുറപ്പ് പദ്ധതി ദശലക്ഷക്കണക്കിന്
ഇന്ത്യക്കാരെ ദാരിദ്ര്യത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തുക മാത്രമല്ല,
പഞ്ചായത്തി രാജ് സംവിധാനങ്ങളെ പരിവര്‍ത്തനപ്പെടുത്തുകയും കാലാവസ്ഥ
വ്യതിയാനത്തെ മന്ദീഭവിക്കുന്നതില്‍ പങ്കുവഹിക്കുകയും ചെയ്തത്
എങ്ങനെയെന്ന് രാജ്യത്തിന് ബോധ്യപ്പെട്ടു കഴിഞ്ഞു.
എല്ലാവര്‍ക്കും
തുല്യവേതനം ഉറപ്പാക്കിയും സ്ത്രീകളുടെയും പട്ടികജാതി പട്ടുിക വര്‍ഗ
വിഭാഗങ്ങളുടെയും മറ്റ് ദരിദ്രവിഭാഗങ്ങഴുടെയും ശാക്തീകരണം ഉറപ്പാക്കിയും
വലിയൊരു സാമൂഹ്യമാറ്റത്തിന് വഴിതെളിച്ചിരിക്കയാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി.
അവര്‍ക്ക് അന്തസും ആത്മാഭിമാനവുമുള്ള ജീവിതം ഉറപ്പാക്കി. ഈ വസ്തുകകള്‍
മനസിലാക്കേണ്ടത് ഇന്ത്യയെ ഇന്നത്തെ സാഹചര്യത്തില്‍ നിന്ന്
കരകയറ്റുന്നതില്‍ മുഖ്യമാണ്.
ഇന്ന് തൊഴില്‍ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ നിരാലംബരായി അവരുടെ
ഗ്രാമങ്ങളില്‍ തിരിച്ചെത്തിയിരിക്കുന്നു. വലിയൊരു മനുഷ്യത്വപ്രശ്നമാണ്
നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ മൂല്യം
വ്യക്തമാക്കുന്ന മറ്റൊരു സാഹചര്യവും വേറെയില്ല. ആശ്വാസപദ്ധതികള്‍
അവരെക്കൂടി വിശ്വാസത്തിലെടുത്താവണം.തൊഴിലുറപ്പ് കാര്‍ഡുകള്‍
അവര്‍ക്ക് നല്‍കുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടത്. രാജീവ് ഗാന്ധി
ശാക്തീകരിച്ച പഞ്ചായത്തിരാജ് സംവിധാനങ്ങളെ തൊഴിലുറപ്പിന്‍റെ ചുമതല
ഏല്‍പ്പിക്കണം. കേന്ദ്രീകൃത പദ്ധതിയല്ല തൊഴിലുറപ്പ് എന്നത് മറക്കരുത്.
അധികാരവികേന്ദ്രീകരണം വിപുലപ്പെടുത്തി പഞ്ചായത്തുകള്‍ക്ക് കൂടുതല്‍
ഫണ്ട് അനുവദിക്കണം. അവര്‍ക്ക് കൂടുതല്‍ പൊതുപദ്ധതികള്‍ നടപ്പാക്കാന്‍
ശേഷിയുണ്ടാവണം. തൊഴിലിന്‍റെ സ്വഭാവം നിശ്ചയിക്കാനുള്ള അവകാശം
ഗ്രാമസഭകള്‍ക്ക് വിട്ടുനല്‍കണം. പ്രദേശിക ഭരണകൂടത്തിന് മാത്രമേ
തൊഴിലാളികളുടെ എണ്ണം, എത്ര തൊഴില്‍ ആവശ്യമാണ് തുടങ്ങി
താഴെത്തട്ടിലുള്ള വസ്തുതകള്‍ അറിയാനാകൂ; പ്രാദേശിക സമ്പദ് സ്ഥിതി
മനസിലാക്കി ധനവിനിയോഗം ആവിഷ്ക്കരിക്കാനാകൂ.
കാര്‍ഷികോല്‍പ്പാദനവും ഗ്രാമീണ വരുമാനവും വര്‍ധിപ്പിക്കുന്നതിനും
പരിസ്ഥിതി സംരക്ഷണത്തി്നുമായി മനുഷ്യവിഭവശേഷി
പ്രയോജനപ്പെടുത്താനാവണം.
ഈ ദുരിതകാലത്ത് ആളുകള്‍ക്ക് പണം നേരിട്ട് നല്‍കാന്‍ സര്‍ക്കാര്‍
തയാറാകണം. അതിനായി കുടിശികകള്‍ കൊടുത്തു തീര്‍ക്കണം;
തൊഴിലില്ലായ്മ വേതനം ഉറപ്പാക്കണം. തൊഴിലാഴികള്‍ക്ക് പണം
കൈമാറുന്നതിനുള്ള കാലതാമസം ഇല്ലാതാക്കാന്‍ നടപടികളിലെ സങ്കീര്‍ണത
ഒഴിവാക്കണം. തൊഴില്‍ ദിനങ്ങള്‍ 200 ആക്കുകയും അതാത്
ഗ്രാമപഞ്ചായത്തില്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് അനുവദിക്കുകയും വേണം എന്ന
ആവശ്യത്തോട് മോദി സര്‍ക്കാര്‍ മുഖംതിരിഞ്ഞ് നില്‍ക്കുകയാണ്.
തൊഴിലുറപ്പ് പദ്ധതിക്ക് കയ്യയച്ചുള്ള ഫണ്ട് നല്‍കിയാലേ അതിന്‍റെ
ഉദ്ദേശലക്ഷ്യം സാധ്യമാവൂ.
യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് തുടര്‍ച്ചയായി പരിഷ്ക്കാരങ്ങള്‍ നടപ്പാക്കി
വന്നതാണ് തൊഴിലുറപ്പ് പദ്ധതിയെ കരുത്തുറ്റതാക്കിയത്. ജനങ്ങളും സര്‍ക്കാരും
സഹകരിച്ച് നടപ്പാക്കിയ സോഷ്യല്‍ ഓഡിറ്റുകള്‍, സുതാര്യത ,
മാധ്യമപ്രവര്‍ത്തകര്‍ക്കും വിദഗ്ധര്‍ക്കും വിലയിരുത്താനുള്ള തുറന്ന
അവസരങ്ങള്‍ ഒപ്പം ഓംബുഡ്സ്മാന്‍ നിയമനവും എല്ലാം ചേര്‍ന്നാണ് ഇത്
സാധ്യമാക്കിയത്. മികച്ച മാതൃകകള്‍ ആവിഷ്കരിക്കുന്നതില്‍ സംസ്ഥാന
സര്‍ക്കാരുകളും മുഖ്യപങ്കു വഹിച്ചു. ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ ലോകത്തിന്
മാതൃകയായി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി.
മനസില്ലാമനസോടെയാണ് മോദി സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയുടെ
പ്രാധാന്യം അംഗീകരിച്ചിരിക്കുന്നത്. ദേശീയ പ്രതിസന്ധിയുടെ ഘട്ടത്തില്‍
ഇത് കോണ്‍ഗ്രസ്-ബിജെപി പോരാട്ടമല്ല. നിങ്ങള്‍ക്ക് കരുത്തുറ്റ ഒരു പദ്ധതി
കയ്യിലുണ്ട്; ഇന്ത്യയിലെ ജനങ്ങളെ ദുരിതകാലത്ത് സഹായിക്കാന്‍ അത്
പ്രയോജനപ്പെടുത്തൂ...








Comments