കരുണയും കരുതലുമാണ് ഉമ്മൻ ചാണ്ടി എന്ന ജനകീയ നേതാവിന്റെ മുഖമുദ്ര. റെജി പൂവത്തൂർ
ഇന്നത്തെ മാതൃഭൂമി പത്രത്തിൽ ശ്രീ.റെജി പൂവത്തൂർ എഴുതിയ ലേഖനത്തിന്റെ പൂർണ്ണരൂപം
സ്നേഹത്തോടെ
അതിലേറെ ആദരവോടെ
പ്രീയപ്പെട്ട
നമ്മുടെ കുഞ്ഞുകുഞ്ഞിന്
ആശംസകള്‍ നേരുന്നു...
ഉമ്മൻചാണ്ടി എന്നൊരു മനുഷ്യൻ ഇവിടെ മുഖ്യമന്ത്രിയായിരുന്നു ....
ചീകി ഒതുക്കാത്ത നരച്ച തലമുടിയും സദാ പുഞ്ചിരിക്കുന്ന മുഖവും..... നെഞ്ചിൽ കല്ല് തറച്ചു രക്തം കിനിഞ്ഞപ്പോഴും പുഞ്ചിരിയോടെ നിന്ന ഒരു മനുഷ്യൻ.....
അധികാരത്തിന്റെ ലഹരിയിൽ , ധാർഷ്ട്യത്തോടെ ആക്രോശിക്കുന്നതാണ് "ചങ്കുറപ്പ് " എന്ന് വിശ്വസിക്കുന്ന ഭരണാധികാരികൾക്കു ഉമ്മൻ ചാണ്ടി എന്ന വിനയാന്വിതനായ മനുഷ്യൻ , ഒരു അത്ഭുതം ആണ് . ജന മനസ്സുകളിൽ ആ മനുഷ്യന്റെ സ്ഥാനം ഉന്നതമാണ് . രക്ത ധമനികളിൽ ആവേശം കൊണ്ട് നിറഞ്ഞേക്കാവുന്ന ആ ഒറ്റ ചങ്കന്റെ പുഞ്ചിരിക്കുന്ന മുഖം , ഭൂമി മലയാളം ഉള്ളടത്തോളം കാലം നിലനിൽക്കും..
50 വർഷത്തോളം നീണ്ടുനിൽക്കുന്ന നിയമസഭാ സാമാജികൻ എന്ന നിലയിലുള്ള പ്രവർത്തനത്തിലും ആറു ദശകത്തോളം നിൽക്കുന്ന പൊതുപ്രവർത്തന രംഗത്തും ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനശൈലി ഉമ്മൻചാണ്ടിക്ക് തന്നെ സ്വന്തം പെട്ടതാണ്. ഉമ്മൻചാണ്ടിയുടെ ഈ പ്രവർത്തന ശൈലി പിന്നീട് വന്ന പല നിയമസഭാ സാമാജികരും പ്രവർത്തി പഥത്തിൽ എത്തിച്ച വിജയം കണ്ടെത്തിയിട്ടുണ്ട് എന്നാൽ അവർക്കൊന്നും അവർക്കൊന്നും ഉമ്മൻ ചാണ്ടിയുടെ ഈ പ്രവർത്തനശൈലിക്ക് ഏഴയലത്തുപോലും എത്താൻ കഴിഞ്ഞിട്ടില്ല.. ആരോടും പരിഭവമില്ലാതെ ഒരു പരാതിയും പറയാതെ രാഷ്ട്രീയ എതിരാളികൾ ഹസിക്കും പോഴും ആക്രമിക്കുമ്പോൾ ചെറുപുഞ്ചിരിയോടെ അതിനെയെല്ലാം നേരിടാൻ കഴിയുന്ന ഉമ്മൻചാണ്ടിയുടെ ഈ പ്രവർത്തന രീതി അതോടു കൂടി മാത്രമേ നമുക്ക് നോക്കിക്കാണാൻ കഴിയൂ..
ഉമ്മൻചാണ്ടി എവിടെപ്പോയാലും ആൾക്കൂട്ടത്തിനിടയിലായിരിക്കും
പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ആൾക്കൂട്ടമാണ് ഉമ്മൻചാണ്ടിയുടെ ജീവൻ
പൊതുപ്രവർത്തനത്തിൽ അധികാരത്തിന്റെ ഗിരി ശൃംഗംഗങ്ങളിലെത്തിയപ്പോഴും ജനങൾക്ക് നടുവിൽ നിന്നതു കൊണ്ടാണ് എത്രയൊക്കെ ആരോപങ്ങൾ ഉയർന്നു വരുമ്പോഴും സാന്ത്വന സ്പർശനമറിഞ്ഞ സാധാരണക്കാർ ഉമ്മൻചാണ്ടിയെന്ന നേതാവിനെ ഇന്നും നെഞ്ചിലേറ്റുന്നത്. മാർക്ക് ആൻറണിയെ പോലെ പ്രസംഗിച്ച് ആളെ കൂട്ടാതെ പ്രവർത്തി കൊണ്ട് ജനക്കൂട്ടത്തെ ഒപ്പം നിർത്തുന്ന നേതാവാണ് ഉമ്മൻ ചാണ്ടി.
കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ പ്രധാനിയാണ് ഉമ്മൻ ചാണ്ടി. അദ്ദേഹം ലോകത്തിനു സമ്മാനിച്ച സദ്ഭരണ മാതൃകയാണ് ജനസമ്പർക്കപരിപാടി. ഭരണാധികാരിയും ഭരിക്കപ്പെടുന്നവരും തമ്മിൽ അകലം പാലിക്കപ്പെടരുതെന്നു നിഷ്കർഷിക്കുന്ന പൊതു പ്രവർത്തകനാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ആൾക്കൂട്ടത്തിനിടയിൽ അല്ലാതെ ഉമ്മൻചാണ്ടിയെ കാണുക ദുർലഭമാണ്. അദ്ദേഹത്തെ നേരിൽ കണ്ടു, ഇടപഴകിയ ഓരോ വ്യക്തികൾക്കും എന്തിങ്കിലുമൊരു കാര്യം അദ്ദേഹത്തെ പറ്റി പറയാനുണ്ടാകും.
ഇങ്ങനൊരു പരിപാടിയില്ലായിരുനെങ്കിൽ നമ്മുടെ നാടിൻ്റെ അടിത്തട്ടിലുള്ളവരെ എനിക്ക് വീണ്ടും മുഖാ മുഖം കാണാൻ സാധികുമായിരുന്നില്ലെന്നും, ജനസമ്പർക്ക പരിപാടിയിൽ ഞാനൊരു വിദ്യാർത്ഥിയും ജനങ്ങൾ എന്റെ പുസ്തകവുമായി’ എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഈ പരിപാടിയിലൂടെ വ്യക്തികൾക്കും, സമൂഹത്തിനും ഒരുപോലെ പ്രയോജനമുണ്ടാക്കുവാൻ സാധിച്ചു. വ്യക്തിപരമായി ലഭിക്കുന്ന പരാതികളിന്മേൽ തീർപ്പു കൽപ്പിക്കാൻ ചട്ടങ്ങങ്ങൾ വില്ലനായപ്പോൾ, തുടർന്നുള്ള ക്യാബിനറ്റ് യോഗങ്ങളിൽ ചട്ടങ്ങൾ
പരിഷ്കരിക്കാൻ ശ്രമങ്ങളുണ്ടായി
ഉറക്കമിളച്ചിരുന്ന് പാവങ്ങളുടെ പരാതി കേട്ട് ജനങ്ങളിലേക്ക് ഇറങ്ങിയ ഒരു മനുഷ്യൻ. ഇരട്ടചങ്ക് ഇല്ലായിരുന്നു പക്ഷെ സാധാരണക്കാരും പാവപ്പെട്ടവരുമായ "ജനങ്ങളുടെ ചങ്ക് " ആയിരുന്നു ആ മനുഷ്യൻ . ബ്രണ്ണൻ കോളജിലൊന്നും പഠിച്ചിട്ടില്ല. ഊരി പിടിച്ച കത്തികൾക്കും വടിവാളുകൾക്കും ഇടയിലൂടൊന്നും നടന്നിട്ടില്ല, പക്ഷെ നീട്ടിപ്പിടിച്ച നിവേദനങ്ങൾക്ക് ഇടയിലൂടെ യാതൊരു അസഹിഷ്ണുതയുമില്ലാതെ രാത്രിയും പകലുമില്ലാതെ നടന്നിട്ടുണ്ട്. നഴ്‌സുമാർ ദൈവമെന്ന് വിളിച്ചിട്ടുണ്ട്. വിമാനത്തിൻറെ സീറ്റിലും ട്രെയിനിൽ നിലത്തും കിടന്നുറങ്ങിയിട്ടുണ്ട്. രണ്ടാം ക്‌ളാസ്‌കാരി പോലും നീട്ടി വിളിച്ചു 'ഉമ്മൻചാണ്ടി' എന്ന്. ആ വിളിയിൽ ലഭിച്ചത് ഒരു കുരുന്നിന് താമസിക്കാൻ വീട്.
അശ്ളീലം കലർന്ന വാർത്തകളും മാധ്യമ വിചാരണകളും ഒളിയുദ്ധങ്ങളും വ്യാജ കത്തുകളും മസാല വാർത്തകളും വന്നപ്പോഴും ആ മനുഷ്യൻ ആരുടെ നേർക്കും നെറ്റി ചുളിച്ചില്ല. മാധ്യമങ്ങൾക്കും ജനങ്ങൾക്കും മുന്നിൽ തുറന്ന പുസ്തകം ആയിരുന്നിട്ടും പൈങ്കിളി മാസികകളെ വെല്ലുന്ന തരത്തിൽ വാർത്തകളും വിചാരണകളും നേരിട്ടപ്പോഴും , അദ്ദേഹം ഒരാളോടും പറഞ്ഞില്ല - കടക്കു പുറത്തെന്ന്.. തന്നെ പിച്ചി ചീന്താൻ വന്ന മാധ്യമ ശിങ്കങ്ങളോട് പറഞ്ഞില്ല മാറി നിൽക്കെന്ന് ....
"ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. എനിക്ക് ആരോടും പരിഭവമില്ല. എനിക്കുവേണ്ടി വളരെയധികം പേര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. സത്യം ജയിക്കും. എല്ലാവര്‍ക്കും നന്ദി.' ഇതാണ് കുഞ്ഞൂഞ്ഞ്
ഉടവാളും കിരീടവും ഈശ്വരസന്നിധിയിൽ അടിയറവ് വെച്ച് ഇശ്വര ദാസനായി പത്മനാഭ ദാസനായി ഭരണം നടത്തിയിരുന്ന ഭരണാധികാരികളുടെ നാടായിരുന്ന കേരളത്തിൽ.. മുഖ്യമന്ത്രിയായിരുന്ന അവസരങ്ങളിലും അല്ലാത്തപ്പോഴും നാടിനു വേണ്ടിയും നാട്ടിലെ ജനതയ്ക്ക് വേണ്ടിയും പുതുപ്പള്ളി പുണ്യവാളന് മുമ്പിൽ ചെന്നുനിന്ന് പ്രാർത്ഥിക്കുന്നh ഉമ്മൻചാണ്ടി...
നാട്ടിൽ ദുഃഖം ഉണ്ടാകാതിരിക്കാൻ ദുരിതം ഉണ്ടാകാതിരിക്കാൻ പ്രളയം ഉണ്ടാകാതിരിക്കാൻ വ്യാസം ഉണ്ടാകാതിരിക്കാൻ വ്യാധി ഉണ്ടാകാതിരിക്കാൻ മഹാ വ്യാധികൾ വരാതിരിക്കാൻ മുട്ടിപ്പായി നാടിനും നാട്ടുകാർക്കും വേണ്ടി പ്രാർത്ഥിക്കുന്ന ശ്രീ ഉമ്മൻചാണ്ടി..
കഴിഞ്ഞ നാലു വർഷക്കാലം ഈ നാട്ടിൽ തുടരെത്തുടരെ ഉണ്ടാകുന്ന വ്യാധികളും ആധികളും പ്രയാസങ്ങളും ദുഃഖങ്ങളും പ്രളയങ്ങളും ആ കാലഘട്ടങ്ങളിൽ ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിച്ചു നിൽക്കുന്ന പത്മനാഭ ദാസനെ യാണ് ഉമ്മൻ ചാണ്ടിയിലൂടെ നമുക്ക് കാണാൻ കഴിയുന്നത്...
ഏത് അഖിലേന്ത്യാ പദവി ഏല്പിച്ചാലും പുതുപ്പള്ളിയും, കേരളവും വിടാൻ ഈ മനുഷ്യന് കഴിയില്ല.പുതുപ്പള്ളിക്കാർ വിശ്വസിക്കാത്തിടത്തോളം ഒരു വിവാദവും ഇദ്ദേഹത്തെ തളർത്തുകയുമില്ല.
1970 ൽ ഓണക്കാലത്താണ് തെരഞ്ഞെടുപ്പു നടന്നത്.. അതിനു ശേഷം ഉമ്മൻ ചാണ്ടി യുടെ അമ്പതാമത്തെ ഓണമാണിത്. അഞ്ച് പതിറ്റാണ്ട് കാലത്തെ സഫലവും, സാർത്ഥകവുമായ പാർലമെന്ററി ജീവിതത്തിന്റെ ഗരിമയുമായി കേരളീയ ജനജീവിതത്തിൽ നിറഞ്ഞു നിൽക്കുന്ന ഈ സവ്യസാചിക്ക് കക്ഷി രാഷ്ട്രീയത്തിനുപരിയായി എല്ലാ ആദരവുകളും,,,,,,,,,
ആൾക്കൂട്ടമാണ് ഉമ്മൻ ചാണ്ടിയുടെ ശക്തിയും, ദൗർബ്ബല്യവും. ജനക്കൂട്ടത്തെ വാഗ്ചാതുരിയോടെ കൈയിൽ എടുക്കുന്നവരുടെ കൂട്ടത്തിൽ ഇദ്ദേഹമില്ല. എന്നാൽ ചുറ്റും കൂടുന്ന ജനങ്ങളിൽ നിന്നും ഇത്രയേറെ ഊർജ്ജവും, കരുത്തും, കർമശേഷിയും ആവാഹിച്ചെടുക്കുന്ന മറ്റൊരു നേതാവും കേരളത്തിലില്ല.
കേരളത്തിന്റെ പ്രിയപ്പെട്ട കുഞ്ഞുകുഞ്ഞിന്..
പ്രവർത്തകരുടെ ഓസിക്ക്....
ഞങ്ങളുടെ പ്രിയപ്പെട്ട ചങ്കിന് ആയുരാരോഗ്യസൗഖ്യം നേരുന്നു ഒപ്പം ആശംസകളും..
റെജി പൂവത്തൂർ









Comments