Posts

Showing posts from June, 2020

സൗജന്യ വിമാന യാത്രയൊരുക്കാൻ ഇൻകാസ് ഖത്തർ സമീർ ഏറാമല

Image
“കൂടണയാൻ കൂടെയുണ്ട്” കോവിഡ് 19 പ്രതിസന്ധി മൂലം നാട്ടിലേക്ക് പോകാൻ കഴിയാതെ, സാമ്പത്തിക പരാധീനതകൾ കൊണ്ട് നാടണിയാൻ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് തുണയായി ഇൻകാസ് ഖത്തറിന്റെ സൗജന്യചാർട്ടേർഡ് ഫ്ലൈ റ്റ് സർവ്വീസിന് ഒരുങ്ങുന്നു. തൊഴിൽ നഷ്ടപ്പെട്ടവർ, രോഗികൾ, സന്ദർശക വിസയിലെത്തിയ വിസ കാലാവധി കഴിഞ്ഞവർ, ഗർഭിണികൾ തുടങ്ങിയവരിൽ സാമ്പത്തിക പ്രയാസം നേരിടുന്നവരെ മാത്രമാണ് യാത്രയ്ക്കായി പരിഗണിക്കുന്നത്. ഈ വിമാനത്തിലുള്ള യാത്ര തികച്ചും സൗജന്യമായിരിക്കും. സാമുഹ്യ പ്രതിബദ്ധതയുള്ള പ്രവാസി സംഘടന എന്ന നിലയിൽ ദുരിത മനുഭവിക്കുന്ന പ്രവാസികളോടുള്ള ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് അവരുടെ യാത്രാ ചിലവുകൾ ഇൻകാസ് ഖത്തർ പൂർണ്ണമായി വഹിച്ചു കൊണ്ടുള്ള വിമാനമായിരിക്കും ഇത്. അർഹരായ 175 ഓളം പ്രവാസികളെ തികച്ചു സൗജന്യമായി നാട്ടിലെത്തിക്കാൻ ഈ വിമാനം ഉപകരിക്കും. ജൂലൈ ആദ്യവാരം കോഴിക്കോട്ടേക്കാണ് സർവീസ് നടത്തുക. കോവിഡ് പശ്ചാത്തലത്തിൽ ദോഹയിൽ നിന്ന് ആദ്യ സ്വകാര്യ ചാർട്ടർഡ് ഫ്‌ളൈറ്റ് ഏർപ്പാടാക്കിയ സംഘടന ഇൻകാസ് ആയിരുന്നു . ഇതിനോടകം അഞ്ചു ഫ്‌ളൈറ്റുകൾ ദോഹയിൽ നിന്നും ഇൻകാസിന്റെ സംഘാടനത്തിൽ നാട്ടിൽ എത്തിക്കഴിഞ്ഞു....

സൗജന്യ വിമാന യാത്രയൊരുക്കാൻ ഇൻകാസ് ഖത്തർ സമീർ ഏറാമല

Image
“കൂടണയാൻ കൂടെയുണ്ട്” കോവിഡ് 19 പ്രതിസന്ധി മൂലം നാട്ടിലേക്ക് പോകാൻ കഴിയാതെ, സാമ്പത്തിക പരാധീനതകൾ കൊണ്ട് നാടണിയാൻ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് തുണയായി ഇൻകാസ് ഖത്തറിന്റെ സൗജന്യചാർട്ടേർഡ് ഫ്ലൈറ്റ് സർവ്വീസിന് ഒരുങ്ങുന്നു. തൊഴിൽ നഷ്ടപ്പെട്ടവർ, രോഗികൾ, സന്ദർശക വിസയിലെത്തിയ വിസ കാലാവധി കഴിഞ്ഞവർ, ഗർഭിണികൾ തുടങ്ങിയവരിൽ സാമ്പത്തിക പ്രയാസം നേരിടുന്നവരെ മാത്രമാണ് യാത്രയ്ക്കായി പരിഗണിക്കുന്നത്. ഈ വിമാനത്തിലുള്ള യാത്ര തികച്ചും സൗജന്യമായിരിക്കും. സാമുഹ്യ പ്രതിബദ്ധതയുള്ള പ്രവാസി സംഘടന എന്ന നിലയിൽ ദുരിത മനുഭവിക്കുന്ന പ്രവാസികളോടുള്ള ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് അവരുടെ യാത്രാ ചിലവുകൾ ഇൻകാസ് ഖത്തർ പൂർണ്ണമായി വഹിച്ചു കൊണ്ടുള്ള വിമാനമായിരിക്കും ഇത്. അർഹരായ 175 ഓളം പ്രവാസികളെ തികച്ചു സൗജന്യമായി നാട്ടിലെത്തിക്കാൻ ഈ വിമാനം ഉപകരിക്കും. ജൂലൈ ആദ്യവാരം കോഴിക്കോട്ടേക്കാണ് സർവീസ് നടത്തുക. കോവിഡ് പശ്ചാത്തലത്തിൽ ദോഹയിൽ നിന്ന് ആദ്യ സ്വകാര്യ ചാർട്ടർഡ് ഫ്‌ളൈറ്റ് ഏർപ്പാടാക്കിയ സംഘടന ഇൻകാസ് ആയിരുന്നു . ഇതിനോടകം അഞ്ചു ഫ്‌ളൈറ്റുകൾ ദോഹയിൽ നിന്നും ഇൻകാസിന്റെ സംഘാടനത്തിൽ നാട്ടിൽ എത്തിക്കഴിഞ്ഞു. ഇനിയും അത്തരത്തിൽ ഉ...

മുഖ്യമന്ത്രിയും, സിപിഎംഉം, പിന്നെ ചൈനയും... രമേശ്‌ ചെന്നിത്തലയുടെ തുറന്ന കത്ത്

Image
കത്തിന്റെ പൂർണ്ണരൂപം  പ്രിയ മുഖ്യമന്ത്രി, ജൂണ്‍ 15ന് രാത്രി കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യന്‍ മണ്ണിലേക്ക് കടന്നുകയറ്റം നടത്തിയ ചൈനീസ് പട്ടാളത്തിന്റെ അതിക്രമത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവം നമ്മെയാകെ ഞെട്ടിക്കുകയും ആശങ്കാകുലരാക്കുകയും ചെയ്തിരിക്കുകയാണല്ലോ? ഇന്ത്യന്‍ മണ്ണിലേക്കുള്ള ചൈനയുടെ കടന്നുകയറ്റവും നമ്മുടെ സൈനികരുടെ രക്തസാക്ഷിത്വവും രാജ്യത്ത് വലിയൊരു വൈകാരിക വേലിയേറ്റം സൃഷ്ടിച്ചിരിക്കുകയാണ്. രാജ്യം മുഴുവനും ഒറ്റക്കെട്ടായി നിന്ന് ഈ ആക്രമണത്തെ അപലപിച്ചപ്പോള്‍ അങ്ങയും അങ്ങയുടെ പാര്‍ട്ടിയായ സി പി എമ്മും ചൈനീസ് അതിക്രമത്തിനെതിരെ  മൗനം പാലിച്ചത് അത്യന്തം ഖേദകരമാണ്. 20 ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗത്തെക്കുറിച്ചുള്ള അങ്ങയുടെ ട്വീറ്റ് കണ്ടു. അതില്‍ ചൈന എന്നൊരു വാക്കില്ല. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ട്വീറ്റിലും അക്രമകാരികളായ ചൈനയെക്കുറിച്ച് മിണ്ടുന്നേയില്ല. 1962ലെ ചൈനീസ് ആക്രമണകാലത്ത് ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന പ്രദേശം എന്ന് പറഞ്ഞ് കൊണ്ട് ചൈനീസ് അധിനിവേശത്തെ വെള്ളപൂശിയ ഇ എം എസിന്റെ...

ഖത്തറിലെ പ്രവാസി സമൂഹത്തിന് ആശ്വാസമായി കോൺഗ്രസ്. ഇൻകാസ് ഖത്തറീന്റെ സേവന പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ റെജി പൂവത്തൂർ

Image
വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ സാധുക്കളായ പ്രവാസി സുഹൃത്തുക്കൾ ഇന്ന് വളരെയേറെ പ്രയാസത്തിലാണ്. അവരുടെ പ്രയാസം അവരെ സഹായിക്കുവാനും അവർക്കു വേണ്ടി പ്രവർത്തിക്കുവാനും ഭരണാധികാരിയോ ഭരണ സംവിധാനമോ നിലവിൽ ഇല്ല എന്നുള്ളതാണ് അവരുടെ വിഷമങ്ങൾക്ക് കാരണം. ഖത്തറിലെ പ്രവാസി സമൂഹവും അതിന് നേതൃത്വം നൽകുന്ന ഇൻകാസും അതിന്റെ പ്രസിഡന്റ്‌ സമീർ ഏറാമലയും, മനോജ് കൂടലും അൻവർ സാദിത്, കരീം നടക്കൽ, സിറാജ് പാലൂർ, വിപിൻ മേപ്പയ്യൂർ, ഫ്രെഡ്‌ഡി ജോർജ് അടക്കമുള്ള പ്രവർത്തകരെ ഈ സമയത്ത് അനുമോദിക്കാതിരിക്കാൻ തരമില്ല.അവർ ചെയ്യുന്ന പ്രവർത്തനം ഏതെങ്കിലും വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. ഞാൻ വ്യക്തിപരമായി Sameer Eramala യും Manoj Koodal ആയി എന്റെ പ്രദേശത്തെ പ്രവാസികളായ മലയാളികളെ നാട്ടിൽ എത്തിക്കുന്നതിനു വേണ്ടി സഹായിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് അവരോട് സംസാരിച്ചിരുന്നു. വളരെ അനുഭാവപൂർവ്വമായ പ്രവർത്തനമാണ് അവരിൽനിന്ന് ഉണ്ടായത് അവരെ സമയബന്ധിതമായി തന്നെ നാട്ടിലെത്തിക്കുന്നതിന് അവർക്ക് കഴിഞ്ഞു. അവർ ചെയ്ത പ്രവർത്തനം വളരെ എടുത്തുപറയത്തക്കതാണ് സമീർ ഏറാമല എന്ന ഇൻകാസ് പ്രസിഡണ്ട് ഒരു സമൂഹപ്രതിബദ്ധത ...

പ്രവാസി ലോകത്തിന്റെ കണ്ണീരും തേങ്ങലും അവരുടെ വേദനയും കണ്ടില്ലെന്നു നമുക്ക് നടിക്കാനാകുമോ?

Image
പ്രവാസികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി അവരെ മരണത്തിലേക്കു തള്ളിവിടുന്നതിനു തുല്യമാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു കത്തു നല്കി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. പ്രവാസികളെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരുന്നതിന് കോവിഡ്19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ ജൂണ്‍ 20നാണ് പ്രാബല്യത്തില്‍ വരുന്നത്. അന്നു മുതലുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ റദ്ദാക്കേണ്ട അത്യന്തം ഗുരുതരമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഗള്‍ഫില്‍ 226 മലയാളികളുടെ ജീവന്‍ ഇതിനോടകം പൊലിഞ്ഞ കാര്യം നാം മറക്കരുത്. ഇറ്റലിയിലുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് തിരിച്ചുവരാന്‍ കോവിഡ് 19നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തിയ കേന്ദ്രനടപടിക്കെതിരേ മുഖ്യമന്ത്രി കഴിഞ്ഞ മാര്‍ച്ച് 11ന് നിയമസഭയില്‍ ശക്തമായി രംഗത്തുവരുകയും കേരള നിയമസഭ ഇതു സംബന്ധിച്ച പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. അത്തരമൊരു നിലപാട് ഗള്‍ഫിലെ പ്രവാസികളോടു മുഖ്യമന്ത്രി സ്വീകരിക്കണം. . കുവൈറ്റ് യുദ്ധം ഉണ്ടായപ്പോള്‍ മുഴുവന്‍ ഇ...

പ്രകൃതിക്ക് മേലുള്ള ആഘാതവും സാമ്പത്തിക ബാധ്യതയും കണക്കിലെടുക്കുമ്പോൾ അതിരപ്പള്ളി ജല വൈദ്യുത പദ്ധതിയേക്കാൾ ലാഭകരവും മികവുറ്റതും LED ബൾബുകളാണ്. ഷാഫി പറമ്പിൽ

Image
അതിരപ്പള്ളി ജല വൈദ്യുത പദ്ധതിയുടെ ചിലവ് 1550 കോടി രൂപ ഊർജ്ജം ഉത്പാദിക്കപ്പെടുന്നത് - 150 to 170 MW അതിരപ്പള്ളി ജല വൈദ്യുത പദ്ധതിക്ക് പകരം LED ബൾബുകൾ ഉപയോഗിച്ചാലുള്ള ചിലവ് 250 കോടി രൂപ ഊർജ്ജ ലാഭം 250 MW മേൽപ്പറഞ്ഞ വാദവും കണക്കും, ഞാൻ പറഞ്ഞതല്ല. പിണറായി വിജയൻ മന്ത്രിസഭയിലെ ധനകാര്യ മന്ത്രി തോമസ് ഐസക്ക് പറഞ്ഞതാണ്. പദ്ധതിയെ എതിർക്കുന്നത് കോൺഗ്രസ്സ് മാത്രമല്ല, CPM ലെ തന്നെ ചില നേതാക്കളും, CPIയുമാണ്. പദ്ധതിക്കെതിരെ സമരം ചെയ്യുന്നത് രാഷ്ട്രീയ വ്യത്യാസമില്ലാതെ നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരുമാണ്. ഇത്രയൊക്കെ എതിർപ്പുയർന്നിട്ടും, ഈ കോവിഡ് കാലത്ത് അതിരപ്പള്ളി പദ്ധതിക്ക് NOC കൊടുക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തുടർച്ചയായി രണ്ട് പ്രളയങ്ങളുണ്ടായി നാട് തകർന്നിട്ടും ഒരു പാഠവും സർക്കാർ പഠിച്ചില്ല. പഠിക്കാൻ നെതർലാൻറ്സിൽപോയ മുഖ്യമന്ത്രി ഐസക്ക് പറഞ്ഞത് പോലെ , ആ പൈസക്ക് നാല് LED ബൾബുകൾ വാങ്ങിയിട്ടിരുന്നേൽ അതിന്റെ ഒരു മെച്ചമെങ്കിലും നാടിന് കിട്ടിയേനെ. ഇനിയൊരു പ്രളയത്തെ താങ്ങാൻ കേരളത്തിനു കരുത്തില്ലായെന്ന് പറഞ്ഞ്, പരിസ്ഥിതി വിഷയത്തിൽ കർക്കശമായി വിധികൾ പ്രസ്താവിച്ചത് സുപ്രീം കോടതിയാണ്. പാരിസ്ഥിതികമായു...

ഇന്ത്യൻ ജനതയുടെ ക്ഷേമത്തിനാണ്‌ തൊഴിലുറപ്പ്‌ പദ്ധതി. ഇത്‌ ബിജെപി‌ കോണ്‍ഗ്രസ്‌ പോരാട്ടമല്ല: സോണിയ ഗാന്ധി

Image
സോണിയ‌ ഗാന്ധി‌ എഴുതുന്നു ✍ ഇത്‌ ബിജെപി‌ കോണ്‍ഗ്രസ്‌ പോരാട്ടമല്ല; ഇന്ത്യൻ ജനതയുടെ ക്ഷേമത്തിനാണ്‌ തൊഴിലുറപ്പ്‌ പദ്ധതി…….. (ഇന്ത്യന്‍ എക്സ്പ്രസ്‌ ദിനപത്രത്തിലെ ലേഖനത്തിന്റെ പരിഭാഷ) സമൂലവും‌ യുക്തിസഹവുമായ‌ പരിഷ്ക്കരണത്തിന്‍റെ‌ മിന്നുന്ന‌ ഉദാഹരണമാണ്‌ മഹാത്മാഗാന്ധി‌ ദേശീയ‌ തൊഴിലുറപ്പ്‌ പദ്ധതി‌-2005. ദരിദ്രരില്‍ ദരിദ്രരിലേക്ക്‌ അധികാരം‌ കൈമാറുകയും‌ ദാരിദ്ര്യത്തില്‍ നിന്നും‌ ഇല്ലായ്മയില്‍ നിന്നും‌ പുറത്തുകടക്കാന്‍ അവരെ‌ സഹായിക്കുകയും‌ ചെയ്തതിനാലാണ്‌ അതിനെ‌ സമൂലമെന്ന്‌ വിശേഷിപ്പിക്കുന്നത്. ഏറ്റവും‌ ആവശ്യമുള്ളലവരുടെ‌ കൈകളിലേക്ക്‌ പണം‌ നേരിട്ടെത്തിക്കുന്നതിനാലാണ്‌ അത്‌ യുക്തിസഹമാവുന്നത്. പദ്ധതിയോട്‌ വിരോധം‌ വച്ചുപുലര്‍ത്തുന്ന‌ നിലവിലെ സര്‍ക്കാരിന്‍റെ‌ ആറു‌ വര്‍ഷക്കാലത്തുപോലും‌ തൊഴിലുറപ്പ്‌ പദ്ധതി‌ അതിന്‍റെ‌ കരുത്ത്‌ തെളിയിച്ചു. ഏതുവിധേനയും‌ തൊഴിലുറപ്പ്‌ പദ്ധതിയെ‌ തരംതാഴാത്താനും‌ ദുര്‍ബലമാക്കാനും‌ ശ്രമിച്ച‌ സര്‍ക്കാരിന്‌ ഒടുവില്‍ അതിനെ‌ ആശ്രയമിക്കേണ്ടി‌ വന്നിരിക്കുന്നു. മുന്‍ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ നടപ്പാക്കിയ‌ പൊതുവിതരണ‌ സമ്പ്രദായം‌ പോലെ‌ തന്നെ‌ രാജ്യത്തെ‌ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട‌ ജനവിഭ...