Posts

Showing posts from September, 2020

കരുണയും കരുതലുമാണ് ഉമ്മൻ ചാണ്ടി എന്ന ജനകീയ നേതാവിന്റെ മുഖമുദ്ര. റെജി പൂവത്തൂർ

Image
ഇന്നത്തെ മാതൃഭൂമി പത്രത്തിൽ ശ്രീ.റെജി പൂവത്തൂർ എഴുതിയ ലേഖനത്തിന്റെ പൂർണ്ണരൂപം സ്നേഹത്തോടെ അതിലേറെ ആദരവോടെ പ്രീയപ്പെട്ട നമ്മുടെ കുഞ്ഞുകുഞ്ഞിന് ആശംസകള്‍ നേരുന്നു... ഉമ്മൻചാണ്ടി എന്നൊരു മനുഷ്യൻ ഇവിടെ മുഖ്യമന്ത്രിയായിരുന്നു .... ചീകി ഒതുക്കാത്ത നരച്ച തലമുടിയും സദാ പുഞ്ചിരിക്കുന്ന മുഖവും..... നെഞ്ചിൽ കല്ല് തറച്ചു രക്തം കിനിഞ്ഞപ്പോഴും പുഞ്ചിരിയോടെ നിന്ന ഒരു മനുഷ്യൻ..... അധികാരത്തിന്റെ ലഹരിയിൽ , ധാർഷ്ട്യത്തോടെ ആക്രോശിക്കുന്നതാണ് "ചങ്കുറപ്പ് " എന്ന് വിശ്വസിക്കുന്ന ഭരണാധികാരികൾക്കു ഉമ്മൻ ചാണ്ടി എന്ന വിനയാന്വിതനായ മനുഷ്യൻ , ഒരു അത്ഭുതം ആണ് . ജന മനസ്സുകളിൽ ആ മനുഷ്യന്റെ സ്ഥാനം ഉന്നതമാണ് . രക്ത ധമനികളിൽ ആവേശം കൊണ്ട് നിറഞ്ഞേക്കാവുന്ന ആ ഒറ്റ ചങ്കന്റെ പുഞ്ചിരിക്കുന്ന മുഖം , ഭൂമി മലയാളം ഉള്ളടത്തോളം കാലം നിലനിൽക്കും.. 50 വർഷത്തോളം നീണ്ടുനിൽക്കുന്ന നിയമസഭാ സാമാജികൻ എന്ന നിലയിലുള്ള പ്രവർത്തനത്തിലും ആറു ദശകത്തോളം നിൽക്കുന്ന പൊതുപ്രവർത്തന രംഗത്തും ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനശൈലി ഉമ്മൻചാണ്ടിക്ക് തന്നെ സ്വന്തം പെട്ടതാണ്. ഉമ്മൻചാണ്ടിയുടെ ഈ പ്രവർത്തന ശൈലി പിന്നീട് വന്ന പല നിയമസഭാ സാമാജിക...