Posts

Showing posts from April, 2021

എക്സിറ്റ് പോൾ ഫലങ്ങൾ പരിഹാസ്യം ; യുഡിഎഫിന് ജനങ്ങളിൽ പൂർണവിശ്വാസം , വിജയിച്ച് തിരിച്ചുവരും : ഉമ്മൻ ചാണ്ടി

Image
  തിരുവനന്തപുരം : ജനാധിപത്യ ബോധമുള്ള സമൂഹത്തെ പരിഹസിക്കലാണ് അശാസ്ത്രീയ സർവേകളെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തികഞ്ഞ ആത്മവിശ്വാസത്തോടെ ഐക്യജനാധിപത്യമുന്നണി മുന്നോട്ടുപോകുമെന്നും വിജയിച്ച് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് ജനങ്ങളിൽ പൂർണ്ണ വിശ്വാസമുണ്ട്. ജനങ്ങൾ എൽഡിഎഫ് ദുർഭരണത്തിനെതിരെ വിധിയെഴുതിക്കഴിഞ്ഞു. സ്വജന പക്ഷപാതവും അഴിമതിയും ധൂർത്തും മുഖമുദ്രയാക്കിയ ഈ ഭരണം അവസാനിക്കണമന്നാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണ്. ഇപ്പോൾ പുറത്തുവരുന്ന “എക്സിറ്റ് പോൾ ” ഫലങ്ങൾ നമ്മുടെ ശ്രദ്ധ തിരിച്ചുവിടാനും മനോവീര്യം തകർക്കാനും വേണ്ടി മാത്രമാണ്. ജനാധിപത്യ ബോധമുള്ള സമൂഹത്തെ പരിഹസിക്കലാണ് അശാസ്ത്രീയ സർവേകൾ. തികഞ്ഞ ആത്മവിശ്വാസത്തോടെ ഐക്യജനാധിപത്യമുന്നണി മുന്നോട്ടുപോകും . നമ്മൾ വിജയിച്ച് തിരിച്ചുവരും, തീർച്ച …- അദ്ദേഹം ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു.